"ജി യു പി എസ് തെക്കിൽ പറമ്പ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 8: വരി 8:
[[പ്രമാണം:11466 72.jpg|ലഘുചിത്രം|KITCHEN]]
[[പ്രമാണം:11466 72.jpg|ലഘുചിത്രം|KITCHEN]]
[[പ്രമാണം:11466 74.jpg|നടുവിൽ|ലഘുചിത്രം|TEACHERS CONTRIBUTION]]
[[പ്രമാണം:11466 74.jpg|നടുവിൽ|ലഘുചിത്രം|TEACHERS CONTRIBUTION]]
== '''<big>വൃത്തിയുള്ള  ശുചിമുറികൾ</big>''' ==
വിദ്യാർഥികളുടെയും അധ്യാപകരുടെയും പ്രാഥമിക ആവശ്യങ്ങൾ  നിർവഹിക്കുന്നതിനായി വിപുലമായ സൗകര്യമാണ് ഒരുക്കിയിട്ടുള്ളത്.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം  ടോയ്‌ലറ്റ് കോംപ്ലക്സ് ഒരുക്കിയിരിക്കുന്നു.സ്ത്രീ സൗഹൃദ ടോയ്‌ലറ്റ് കോംപ്ലക്സ്  ഒരുക്കിയിട്ടുണ്ട്.  ഇതിനു പുറമെ അധ്യാപകർക്കായി   പ്രത്യേകം  ടോയ്‌ലറ്റും സജ്ജമാക്കിയിരിക്കുന്നു.
== '''<big>കുടിവെള്ള വിതരണം</big>''' ==
വിപുലമായ കുടിവെള്ള സൗകര്യമാണ് സ്കൂളിൽ കുട്ടികൾക്കായി ഒരുക്കിയിട്ടുള്ളത്.കുട്ടികൾക്കായി തിളപ്പിച്ചു ആറ്റി യ കുടിവെള്ളം ആണ്  നൽകുന്നത്. യഥേഷ്ടം വെള്ളം ലഭിക്കുന്ന കിണറും ഉണ്ട്    ജലപരിശോധന കൃത്യമായ ഇടവേളകളിൽ  നടത്തുന്നു . കുട്ടികളുടെ ആവശ്യത്തിനായി വാഷ്ബേസീനും  ഒരുക്കിയിട്ടുണ്ട്. കൃത്യമായ ഇടവേളകളിൽ  ശുചീകരണ പ്രവർത്തങ്ങളും നടത്തുന്നുണ്ട് .
== '''<big>വിശാലമായ കളിസ്ഥലം</big>''' ==
വിദ്യാർഥികൾക്കായി വിശാലമായ കളിസ്ഥലം സ്കൂളിനുണ്ട്.  BRC അദ്ധ്യാപകന്റെ നേതൃത്വത്തിൽ കായിക പരിശീലനം നടത്തുന്നു. കുട്ടികളുടെ കായിക മാനസിക വികസനത്തിന് ഏറെ പ്രയോജനകരമായ പരീശീലനങ്ങൾ ആണ്  നൽകി പോരുന്നത്.  സ്കൂളിന്റെ  മധ്യഭാഗത്തായി  ഫുട്ബോൾ കളിക്കാൻ ഉതകുന്ന രീതിയിലുള്ള ഫുട്ബോൾ കോർട്ടിനുള്ള  സൗകര്യവുമുണ്ട്.  .
== '''<big>ലൈബ്രറി</big>''' ==
പുതിയതും പഴയതും ആയ ഏകദേശം 4500 ൽ പരം പുസ്തകങ്ങൾ ലൈബ്രറിയിൽ സജ്ജീകരിച്ചിട്ടുണ്ട് .കൂടാതെ ഓരോ ക്ലാസ്സുകളിലും പ്രത്യേകം ക്ലാസ് ലൈബ്രറി യും ഉണ്ട്.കുട്ടികളുടെ വായന ശീലം മെച്ചപ്പെടുത്തുന്നതിനായി വായന കുറിപ്പ് രചന പ്രോത്സാഹിപ്പിക്കുകയും ചെയുന്നുണ്ട്. വിവിധ ഭാഷകളിലുള്ള പുസ്തകങ്ങളുടെ വിപുലമായ ശേഖരം തന്നെ സ്കൂളിൽ ഉണ്ട് .വിദ്യാർത്ഥികൾക്ക് റഫറൻസ് സൗകര്യവും ഒരുക്കിയിട്ടുണ്ട് .എല്ലാത്തരം കുട്ടികൾക്ക് ഇഷ്ടപെടുന്ന തരത്തിലുള്ള സാഹിത്യ സൃഷ്ടികളാണ് ലൈബ്രറിയിൽ ഒരുക്കിയിട്ടുള്ളത്.  .ഓൺലൈൻ പഠനകാലത്തും വായനാശീലം പ്രോത്സാഹിപ്പിക്കുന്നതിനായി ഡിജിറ്റൽ മാഗസിനുകളും പത്രങ്ങളും കുട്ടികൾക്ക് നൽകി പോന്നിരുന്നു .
== '''<big>കമ്പ്യൂട്ടർ റൂം</big>''' ==
ഐ ടി പഠനം പ്രോത്സാഹിപ്പിക്കുന്നതിനായി  നല്ല ഒരു കമ്പ്യൂട്ടർ ലാബ് ആണ് സ്കൂളിൽ സജ്ജമാക്കിയിട്ടുള്ളത്. കമ്പ്യൂട്ടർ ലാബിൽ ആവശ്യത്തിന്  കംപ്യൂട്ടറുകളും ലാപ്ടോപ്പുകളും ആണുള്ളത്.കംപ്യൂട്ടറിൽ പ്രത്യേകം പ്രവീണ്യം നേടിയ അദ്ധ്യാപിക ആണ് കുട്ടികൾക്കു പരിശീലനം നൽകുന്നത് .
== '''മാലിന്യ സംസ്ക്കരണം''' ==
സ്കൂൾ ക്യാംപസിൽ മാലിന്യസംസ്കരണം വിവിധതരം മാർഗങ്ങളിലൂടെ സാധ്യമാകുന്നു .ജൈവ അജൈവ മാലിന്യങ്ങൾ വേർതിരിച്ച് സംസ്കരിക്കുന്നു .പ്ലാസ്റ്റിക് മാലിന്യങ്ങൾ കത്തിക്കുന്നതും വലിച്ചെറിയുന്നതും ഒഴിവാക്കാനായി ശുചിത്വമിഷൻ വേസ്റ്റ് ബിൻ ഉപയോഗിച്ചുകൊണ്ട് അവ പുനഃചംക്രമണത്തിന് കൈമാറുന്നതിലുടെ പ്രകൃതിയെ സുരക്ഷിതമാക്കുന്നു.
1,043

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1736208" എന്ന താളിൽനിന്ന് ശേഖരിച്ചത്