"കൂടുതൽ വായിക്കാൻ......." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

4,707 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  7 മാർച്ച് 2022
താൾ ശൂന്യമാക്കി
No edit summary
(താൾ ശൂന്യമാക്കി)
റ്റാഗ്: ശൂന്യമാക്കൽ
 
വരി 1: വരി 1:


== ഉച്ച ഭക്ഷണ പദ്ധതി ==
ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ള മനസുണ്ടാകൂ
ആരോഗ്യകരമായ ജീവിതത്തിന് പോഷകാഹാരം വളരെ അത്യാവശ്യ ഘടകമാണ്. വളരെ ചെറുപ്രായത്തിൽ തന്നെ വളർച്ചയ്ക്കു ആരോഗ്യത്തിനും സമ്പൂർണ്ണ ആഹാരം അത്യാവശ്യമാണ്.പോഷകാഹാരത്തിന്റെ ഗുണങ്ങളും ,നിർദ്ദേശിക്കപ്പെട്ടിട്ടുള്ള അനുവദനീയമായ ആഹാരക്രമങ്ങൾ, വിറ്റാമിനുകളുടെ പ്രാധാന്യം, വിറ്റാമിൻ അടങ്ങിയ ആഹാരങ്ങൾ , ഇലക്കറികൾ മറ്റു പച്ചക്കറികൾ ,പഴങ്ങൾ മുതലായവ ധാരാളം ഭക്ഷിക്കണം. പോഷക സമൃദ്ധമായ ആഹാര രീതിയിലൂടെയും , വ്യായാമത്തിലൂടെയും മാത്രമേ ആരോഗ്യം നിലനിർത്താനാകൂ.
സർക്കാർ തലത്തിൽ സ്കൂളുകളിൽ ഏർപ്പെടുത്തിയിട്ടുള്ള ഉച്ചഭക്ഷണ പദ്ധതി കുട്ടികൾക്ക് വളരെ പ്രയോജനപ്രദമാണ്. ജാതി, മത, ലിംഗ, വർണ ,വിവേചനമില്ലാതെ സാമൂഹികപരവും, ആരോഗ്യപരവും വിദ്യാഭ്യാസ പരവുമായി മുന്നാക്കം നില്ക്കുന്ന ഒരു തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്കൂൾ തലത്തിൽ കുട്ടികൾക്ക് ഉച്ചഭക്ഷണം നൽകുന്നത്. എസ്. ബി. എസ്. ഓലശ്ശേരി സ്കൂളിൽ ഉച്ച ഭക്ഷണ പദ്ധതി  കാര്യക്ഷമമായി നടന്നു വരുന്നു. പ്രീ പ്രൈമറി മുതൽ 7-ാം തരം വരെയുള്ള കുട്ടികൾക്ക് വിവിധ വിഭവങ്ങളോടുകൂടി സ്വാദിഷ്ഠവും, പോഷകസമൃദ്ധവുമായ ഭക്ഷണമാണ് നൽകി വരുന്നത്.
കുട്ടികളുടെ ശാരീരിക, മാനസിക വളർച്ചയ്ക്കും വികാസത്തിനും രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നതിനും ശാരീരിക പ്രവർത്തനങ്ങൾക്കും ആവശ്യമായ ഊർജം നൽകുന്ന ധാന്യകം, മാംസ്യം, കൊഴുപ്പ്, ധാതുക്കൾ തുടങ്ങിയ പോഷകഗുണങ്ങൾ അടങ്ങിയ ഭക്ഷണങ്ങൾ ഉൾപ്പെടുത്തിയാണ് മെനു തയ്യാറാക്കുന്നത്. പ്രീപ്രൈമറി മുതൽ ഏഴാം ക്ലാസ് വരെയുള്ള എല്ലാ കുട്ടികൾക്കും ആഴ്ചയിൽ ഒരു മുട്ട വീതവും (പുഴുങ്ങി മാത്രം) ആഴ്ചയിൽ 2 പ്രാവശ്യം 150 മില്ലി ലിറ്റർ തിളപ്പിച്ച പാലും നൽകിവരുന്നു
എല്ലാ വിധ ശുചിത്വ മാനദണ്ഡങ്ങളും പാലിച്ചു കൊണ്ടാണ് ഭക്ഷണം പാകം ചെയ്യുന്നത്.. ..... ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ള മനസുണ്ടാകൂ - എന്ന പ്രമാണത്തെ അടിസ്ഥാനമാക്കി ഈ കോവിഡ് മഹാമാരിക്കാലത്തും കോവി ഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ട് നമ്മുടെ സ്കൂളിലെ ഉച്ച ഭക്ഷണ പദ്ധതി നല്ല രീതിയിൽ നടത്തിവരുന്നു.
2,853

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1717328" എന്ന താളിൽനിന്ന് ശേഖരിച്ചത്