"മുണ്ടേരി എൽ പി സ്കൂൾ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}വിദ്യാരംഗം കലാസാഹിത്യവേദി _മുണ്ടേരി എൽ പി സ്കൂൾ
 
ഫെബ്രുവരി 21 ലോക മാതൃഭാഷാദിനം മുണ്ടേരി എൽ പി സ്കൂളിൽ സമുചിതമായി ആചരിച്ചു. മാതൃഭാഷാ ദിനാചരണത്തിന് ഭാഗമായി ഫെബ്രുവരി 21 മുതൽ ആരംഭിച്ച മാർച്ച് 31 വരെ നീളുന്ന വായന പരിപോഷണ പരിപാടിയുടെ ഉദ്ഘാടനവും അന്നേദിവസം നടന്നു. മാതൃഭാഷാ ദിനാചരണത്തിന്റെ ഔപചാരികമായ ഉദ്ഘാടനം പുരോഗമന കലാ സാഹിത്യ സംഘം ജില്ലാ കമ്മിറ്റി അംഗം ശ്രീ.എൻ.വി ജനാർദ്ദനൻ മാസ്റ്റർ നിർവഹിച്ചു. യുവ സാഹിത്യകാരി നസ്രിയ നമ്പർ വായന തിളക്കം എന്ന പേരിലുള്ള വായന പരിപോഷണ പരിപാടി ഉദ്ഘാടനം നിർവ്വഹിച്ചു കൊണ്ട് സംസാരിച്ചു. വായനാ പരിപോഷണത്തിന് ഉതകുന്ന വിവിധ പ്രവർത്തനങ്ങൾ ചടങ്ങിൽ വച്ച് രക്ഷിതാക്കൾക്കും കുട്ടികൾക്കുമായി അവതരിപ്പിച്ചു. കഥയും പാട്ടും എന്ന രീതിയിൽ ക്ലാസിൽ അധ്യാപകരുടെ മാതൃകാ വായനയും ക്ലാസ് ലൈബ്രറി,ഹോം ലൈബ്രറി,ഇംഗ്ലീഷ് ഭാഷ മെച്ചപ്പെടുത്തുന്നതിനു വേണ്ടി 'സ്പീക്കേഴ്സ് കോർണർ' എന്നാ പ്രത്യേക പരിപാടിയും, ഡിജിറ്റൽ വായന മെച്ചപ്പെടുത്താൻ ആവശ്യമായ  മെറ്റീരിയലുകൾ തയ്യാറാക്കുന്ന പ്രവർത്തനങ്ങൾ, അറബിഭാഷയുടെ വായനാ പരിപോഷണത്തിന് വേണ്ടി അറബിക് വേൾഡ് എന്ന പേരിലുള്ള പ്രത്യേക പരിപാടി, കുട്ടികളുടെ ആശയങ്ങൾ സ്വതന്ത്ര രചനകൾ ആക്കുന്ന 'കുട്ടിയെഴുത്ത് 'എന്ന പരിപാടിയും ഇതിന്റെ ഭാഗമായി സംഘടിപ്പിക്കുകയാണ്. കുട്ടികൾക്ക് വിവിധ പുസ്തകങ്ങൾ പരിചയപ്പെടുത്തലും എഴുത്തുകാരും ആയുള്ള സർഗ്ഗ സല്ലാപവും ഇതിന്റെ ഭാഗമായി സംഘടിപ്പിച്ചു. വായന,വായന കുറിപ്പ് മത്സരം, കുട്ടികൾ വായിക്കുന്ന പുസ്തകങ്ങളുടെ പേരുകൾ ചേർത്തുവച്ചുകൊണ്ട് വളരുന്ന അക്ഷരമരം എന്ന പേരിൽ ഒരു പ്രത്യേക പരിപാടി സംഘടിപ്പിക്കാൻ തീരുമാനിച്ചു.മാർച്ച് 31-ന് മുമ്പായി മുണ്ടേരി എൽ പി സ്കൂളിലെ മുഴുവൻ കുട്ടികളെയും  മികച്ച വായനക്കാരൻ ആക്കി പൊതുസമൂഹത്തെ ബോധ്യപ്പെടുത്തുന്ന രീതിയിൽ വായന വിളംബരം നടത്താൻ തീരുമാനിച്ചു.  ലോക മാതൃഭാഷാ ദിനാചരണത്തിൽ വിശിഷ്ട സാന്നിധ്യം ആയി ബഹു :ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീ കെ പി പ്രദീപ് കുമാർ സർ സംബന്ധിച്ചു.പിടിഎ ഭാരവാഹികൾ രക്ഷിതാക്കൾ കുട്ടികൾ തുടങ്ങി എൺപതോളം ആളുകൾ ഈ ചടങ്ങിൽ പങ്കെടുത്തു. ലോകമാതൃഭാഷാദിനം വുമായി ബന്ധപ്പെട്ട മുണ്ടേരി എൽ പി സ്കൂൾ നടത്തിയ പരിപാടിക്ക് മുഴുവൻ രക്ഷിതാക്കളുടെയും പിന്തുണ ലഭിച്ചു. വായന തിളക്കം എന്ന പേരിൽ ഉള്ള പ്രവർത്തനങ്ങൾ ഓരോ ക്ലാസുകളിലും ക്ലാസ് ടീച്ചർമാർ മുൻകൈയെടുത്തു ശ്രദ്ധേയമായ രീതിയിൽ അവതരിപ്പിക്കുകയും സാമൂഹ്യമാധ്യമങ്ങളിലൂടെ പൊതുസമൂഹത്തിൽ എത്തിക്കുകയും ചെയ്തു.
56

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1702151" എന്ന താളിൽനിന്ന് ശേഖരിച്ചത്