"ഗവൺമെന്റ് എച്ച്.എസ്.പ്ലാവൂർ/തുടർന്നുള്ള വായനയ്ക്കായി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് എച്ച്.എസ്.പ്ലാവൂർ/തുടർന്നുള്ള വായനയ്ക്കായി (മൂലരൂപം കാണുക)
21:47, 13 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ഫെബ്രുവരി 2022→മുൻവർഷങ്ങളിലെ വാർഷിക റിപ്പോർട്ട്
വരി 97: | വരി 97: | ||
[[പ്രമാണം:44068_15.png|20px]] '''[[{{PAGENAME}}/2018-19 |2018-19]]''' | [[പ്രമാണം:44068_15.png|20px]] '''[[{{PAGENAME}}/2018-19 |2018-19]]''' | ||
</center></font size> | </center></font size> | ||
==2017 -18 ലെ വാർഷിക റിപ്പോർട്ടിലെ പ്രധാന ഭാഗങ്ങൾ== | |||
2017 -18 അധ്യയനവർഷത്തിലെ പിടിഎ ജനറൽ ബോഡി യോഗം 2017 നവംബർ 28 ന് ഉച്ചയ്ക്ക് 2 :30 ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. പി ടി എ പ്രസിഡണ്ട് ശ്രീ. വി. രാജഗോപാൽ സാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ബഹുമാനപ്പെട്ട ജില്ലാ പഞ്ചായത്ത് അംഗം ശ്രീമതി. വി . ആർ. രമ കുമാരി ഉദ്ഘാടനം ചെയ്തു. കാട്ടാക്കട ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി എസ്. അജിത മുഖ്യപ്രഭാഷണം നടത്തി. ഹെഡ്മാസ്റ്റർ ശ്രീ സോവറിൻ സാർ സ്വാഗതം ആശംസിച്ചു. തുടർന്ന്റിപ്പോർട്ട്, വരവ് ചെലവ് കണക്ക് എന്നിവ അവതരിപ്പിക്കുകയും അംഗീകരിക്കുകയും ചെയ്തു. തുടർന്ന് നടന്ന പിടിഎ കമ്മിറ്റിയിലേക്കുള്ള തെരഞ്ഞെടുപ്പിൽ ബിനുകുമാർ, | |||
കെ. അനിൽകുമാർ, രജിതാ ബി.ആർ, മധുസൂദനൻ, ശശികുമാർ, കൃഷ്ണൻ.ജി, ശിവരാജൻ, സജിത എന്നിവരെ തിരഞ്ഞെടുത്തു. അധ്യാപക പ്രതിനിധികളായി എ.ആർ. ബിജു, ഗിരിന്ദ്രൻ. സി, | |||
ഷിജു ആർ.ജെ, സ്റ്റാലിൻരാജ്,ജിനേഷ് .എച്ച്. ജി,, പ്രസന്നകുമാരി. എസ്, കെ. ഷീലാമ്മ, എൽ. പ്രമീള എന്നിവരെ തിരഞ്ഞെടുത്തു. പിടിഎ പ്രസിഡണ്ടായി ശ്രീ. ബിനു കുമാറിനെയും വൈസ് പ്രസിഡണ്ട് ആയി ശ്രീ കെ. അനിൽകുമാറിനെയും എം പി ടി എ പ്രസിഡണ്ടായി ശ്രീമതി വി. ഷീല യേയും തെരഞ്ഞെടുത്തു. | |||
എസ് എം സി ചെയർമാൻ ആയി ശ്രീ. ശിവരാജനും പ്രവർത്തിച്ചുവരുന്നു. | |||
== അക്കാദമിക മികവുകൾ== | |||
2017 -18 അദ്ധ്യായന വർഷത്തിൽ എസ്എസ്എൽസി പരീക്ഷയിൽ ഗവൺമെന്റ് സ്കൂളുകളിലെ എല്ലാ വിഷയത്തിനും ഏറ്റവും കൂടുതൽ എ പ്ലസ് നേടുന്ന സ്കൂളുകളിൽ ഒന്നാം സ്ഥാനം നേടാനായി. 181 കുട്ടികളിൽ 175 പേരെ വിജയിപ്പിക്കാനും കഴിഞ്ഞു. 37 കുട്ടികൾക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു. ഈവനിംഗ് ക്ലാസ്യൂ, ണിറ്റ് ടെസ്റ്റുകൾ, പഠന നിലവാരം അനുസരിച്ച് ഗ്രൂപ്പ് തിരിച്ചുള്ള ക്ലാസുകൾ എന്നിവയുടെ ഫലമായാണ് ഈ വിജയം കൈവരിക്കാനായത്. | |||
ഹൈസ്കൂൾ വിഭാഗത്തിൽ പത്താം ക്ലാസിൽ പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ മുന്നിൽ എത്തിക്കുന്നതിന് വേണ്ടി ജില്ലാ പഞ്ചായത്ത് നടപ്പിലാക്കിയ വിദ്യാജ്യോതി പദ്ധതി നടന്നുവരുന്നു, സ്കൂൾ സമയം കഴിഞ്ഞു ഇതിനായി സമയം കണ്ടെത്തുന്നു. | |||
യുപി വിഭാഗത്തിൽ പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് വൈകുന്നേരങ്ങളിൽ അക്ഷര ക്ലാസ് നടത്തിവരുന്നു. ഇവർക്ക് യൂണിറ്റുകൾ യഥാസമയം നടത്തുകയും ക്ലാസ് പിടിഎ നടത്തി രക്ഷിതാക്കളെ പഠനപുരോഗതി അറിയിക്കുകയും ചെയ്യുന്നു, ഹലോ ഇംഗ്ലീഷ്, ഇംഗ്ലീഷ് കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് തുടങ്ങിയ ക്ലാസുകൾ നടന്നുവരുന്നു, | |||
യു പി വിഭാഗത്തിലെ നൗറിൻ, ബ്ലസി എന്നിവർ യുഎസ്എസ് മെരിറ്റ് സ്കോളർഷിപ്പ് നേടുകയുണ്ടായി. | |||
എൽ പി വിഭാഗത്തിൽ 2018 ജൂൺ 18 മുതൽ ഹലോ ഇംഗ്ലീഷ്, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ക്ലാസുകൾ നടന്നുവരുന്നു. | |||
==പ്രവേശനോത്സവം== | |||
2018- 19 അധ്യയന വർഷത്തിലെ പ്രവേശനോത്സവം ബഹുമാനപ്പെട്ട എം എൽ എ ശ്രീ. ഐ. ബി സതീഷ് ഉദ്ഘാടനം ചെയ്തു. ജനപ്രതിനിധികളും , രക്ഷിതാക്കളും, സാംസ്കാരിക നായകരും പൂർവവിദ്യാർത്ഥികളും സാക്ഷ്യംവഹിച്ചു. എസ്എസ്എൽസിക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർഥികൾ പുതുതായി നമ്മുടെ സ്കൂളിൽ എത്തിയ കുട്ടികളെ സ്വാഗതം ചെയ്തു. ഒന്നാം ക്ലാസ്സിൽ അഡ്മിഷൻ ആയ എല്ലാ വിദ്യാർഥികൾക്കും കാട്ടാക്കട ഗ്രാമപഞ്ചായത്ത് പഠനോപകരണങ്ങൾ വിതരണം ചെയ്തു. യുപി, എച്ച്എസ് വിഭാഗങ്ങളിൽ ഓരോ ഡിവിഷൻ വീതം വർദ്ധിച്ചു. | |||
==നിർമ്മാണ പ്രവർത്തനങ്ങളും നവീകരണ പ്രവർത്തനങ്ങളും== | |||
സ്കൂൾ ഹൈടെക് ആക്കുന്നതിന്റെ ഭാഗമായി 16 ക്ലാസുമുറികൾ നവീകരിക്കുകയും ലാപ്ടോപ്പും അനുബന്ധ ഉപകരണങ്ങളും സൂക്ഷിക്കാനുള്ള കബോർഡുകളും വൈറ്റ് ബോർഡുകളും സജ്ജീകരിക്കുകയും ചെയ്തു. പൂർവ വിദ്യാർത്ഥി സംഘടനകൾ ഇലക്ട്രിക് ബെല്ലും പബ്ലിക് അഡ്രസ്സിങ് സിസ്റ്റവും, ഫാനുകളും, കസേരകളും, സിസിടിവി ക്യാമറകൾക് ധനസഹായവും ചെയ്തു. യുപി വിഭാഗം കമ്പ്യൂട്ടർ ലാബ് പിടിഎ യുടെ നേതൃത്വത്തിൽ നവീകരിച്ചു. കുടിവെള്ള ടാങ്കിന് മേൽക്കൂര നിർമ്മിച്ചു. | |||
== സ്കൂൾ വാഹനം== | |||
ബഹുമാനപ്പെട്ട എം പി ശ്രീ സമ്പത്ത് അനുവദിച്ചുതന്ന ഒരു സ്കൂൾ ബസിനു പുറമേ കോൺട്രാക്ട് വ്യവസ്ഥയിൽ ഒരു ബസ്സ് കൂടി കുട്ടികളെ കൊണ്ടുവരുന്നതിന് പ്രയോജനപ്പെടുത്തുന്നു. | |||
==സ്കൂൾ കലോത്സവം== | |||
2018 ഒക്ടോബർ 11, 12 തീയതികളിൽ സ്കൂൾ കലോത്സവം സംഘടിപ്പിച്ചു. മികച്ച നിലവാരം പുലർത്തിയ ഹൈസ്കൂൾ വിഭാഗം വിദ്യാർത്ഥികളെ സബ്ജില്ലാ കലോത്സവത്തിൽ പങ്കെടുപ്പിച്ചു. ലളിതഗാനം, ശാസ്ത്രീയ സംഗീതം, ഹിന്ദി പദ്യം ചൊല്ലൽ എന്നിവയിൽ ഒന്നാം സ്ഥാനം നേടി ജില്ലാ കലോത്സവത്തിന് യോഗ്യത നേടി. ദഫ് മുട്ട്, ദേശഭക്തി ഗാനം, മാപ്പിളപ്പാട്ട് എന്നിവയ്ക്ക് മൂന്നാം സ്ഥാനം കരസ്ഥമാക്കാൻ നമ്മുടെ സ്കൂളിലെ കുട്ടികൾക്ക് കഴിഞ്ഞു. | |||
==സ്കൂൾ വാർഷികം== | |||
2018 ഫെബ്രുവരി മാസത്തിൽ സ്കൂൾ വാർഷികം സംഘടിപ്പിച്ചു. നമ്മുടെ കുട്ടികളുടെ വിവിധ കലാപരിപാടികൾ നഴ്സറി വിദ്യാർഥികളുടെ കലാപരിപാടികൾ അവാർഡ് ദാനം എന്നിവ സംഘടിപ്പിച്ചു. ഉച്ചയ്ക്കുശേഷം നടന്ന പൊതുസമ്മേളനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി അഡ്വക്കേറ്റ് ശൈലജ ബീഗം ഉദ്ഘാടനം ചെയ്തു. സുപ്രസിദ്ധ സിനിമ ഗാനരചയിതാവ് പൂവച്ചൽ ഖാദർ മുഖ്യാതിഥിയായിരുന്നു. എസ്എസ്എൽസി പരീക്ഷയിൽ എല്ലാ വിഷയത്തിനും എ പ്ലസ് നേടിയ വിദ്യാർഥികളെ ആദരിച്ചു. കാട്ടാക്കട ഗ്രാമപഞ്ചായത്തിൽ നിന്നും നമ്മുടെ സ്കൂളിൽ എസ്പിസി ക്ക് അനുവദിച്ച ലാപ്ടോപ്പ്, പ്രൊജക്ടറുകൾ എന്നിവ തദവസരത്തിൽ കൈമാറി. | |||
== ദിനാചരണങ്ങൾ== | |||
സ്വാതന്ത്ര്യദിനം, റിപ്പബ്ലിക് ദിനം, ലോകപരിസ്ഥിതിദിനം, ശിശുദിനം, ഓസോൺദിനം, | |||
സി വി രാമൻ ജന്മദിനം, ജനസംഖ്യാദിനം, ചാന്ദ്രദിനം, ഹിരോഷിമദിനം, കേരള പിറവി എന്നിവ റാലി, സ്പെഷ്യൽ അസംബ്ലി, ക്ലാസുകൾ, ക്വിസ് മത്സരങ്ങൾ, രചനാ മത്സരങ്ങൾ എന്നിവ സംഘടിപ്പിച് സമുചിതമായി ആഘോഷിച്ചു. | |||
== സ്കൂൾ അസംബ്ലി== | |||
ആഴ്ചയിൽ രണ്ടുദിവസം ഓഡിറ്റോറിയത്തിൽ വച്ച് സ്കൂൾ അസംബ്ലി നടത്തിവരുന്നു. തിങ്കളാഴ്ച ദിവസങ്ങൾ ഹൈസ്കൂൾ ക്ലാസ്സുകൾക്ക് വ്യാഴാഴ്ച ദിവസങ്ങളിൽ എൽപി, യുപി ക്ലാസ്സുകൾക്കും ആണ് സ്കൂൾ അസംബ്ലി ഉള്ളത്മ. ലയാളം, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിൽ വിദ്യാർഥികൾ അസംബ്ലി നടത്തിവരുന്നു. | |||
==സ്കൂൾ ലൈബ്രറി== | |||
ജില്ലാ പഞ്ചായത്ത് നിയമിച്ച ലൈബ്രേറിയൻ നമ്മുടെ സ്കൂളിലുണ്ട്. ലൈബ്രറി കൗൺസിന്റെ നേതൃത്വത്തിൽ തൃശ്ശൂർ വച്ച് നടന്ന സംസ്ഥാന മത്സരത്തിൽ യു പി വിഭാഗത്തിൽ 6 A ക്ലാസിലെ ശിവജിത്ത് ശിവൻ മോണോ ആക്ടിൽ ഒന്നാം സ്ഥാനവും 6D ക്ലാസിലെ ശ്രുതി. എസ് എസ് ഒന്നാം സ്ഥാനം നേടിയ നാടകത്തിലെ മികച്ച കുട്ടിക്കുള്ള സമ്മാനവും നേടി. | |||
==സ്കൂൾ പത്രം== | |||
സ്കൂളിന്റെ മികവുകളും കുട്ടികളുടെ സർഗവാസനകളും ഉൾക്കൊള്ളിച്ച് കൊണ്ട് പ്ലാവൂർ സ്പീക്കിങ് എന്ന പേരിൽ 2018 മാർച്ച് മാസത്തിൽ ഒരു സ്കൂൾ പത്രം പബ്ലിഷ് ചെയ്തു. | |||
== സ്കൂൾ ഡയറി, ഐഡന്റിറ്റി കാർഡ്, യൂണിഫോം== | |||
പി ടി എ യുടെ നേതൃത്വത്തിൽ സ്കൂൾ വർഷാരംഭത്തിൽ തന്നെ എല്ലാ വിദ്യാർഥികൾക്കും സൗജന്യമായി സ്കൂൾ ഡയറി, ഗുണനിലവാരമുള്ള ഐഡന്റിറ്റി കാർഡ് എന്നിവ നൽകാൻ കഴിഞ്ഞു. എല്ലാ വിദ്യാർഥികൾക്കും രണ്ടു ജോഡി യൂണിഫോം സൗജന്യമായി നൽകാനും യൂണിഫോമിൽ സ്കൂൾ എംബ്ലം ഉൾപ്പെടുത്താനും സാധിച്ചു. | |||
==ഗ്രൂപ്പ് മെസ്സേജിങ് സിസ്റ്റം== | |||
സ്കൂളിനെയും കുട്ടികളെയും സംബന്ധിക്കുന്ന വിഷയങ്ങൾ അപ്പപ്പോൾ രക്ഷിതാക്കൾ എത്തിക്കാൻ ഗ്രൂപ്പ് മെസേജിംഗ് സിസ്റ്റം ഏർപ്പെടുത്തി. കമ്മിറ്റിയുടെ ആദ്യ തീരുമാനമാണ് ഗ്രൂപ്പ് മെസേജിംഗ് സിസ്റ്റം നിലവിൽ വന്നത്. | |||
==ശാസ്ത്രപോഷിണി ലാബ്, കമ്പ്യൂട്ടർ ലാബ്== | |||
കേന്ദ്ര ഗവൺമെന്റിന്റെ സഹായത്തോടെ അനുവദനീയമായ മൂന്നു ലബോറട്ടറികൾ (ഫിസിക്സ്, കെമിസ്ട്രി, ബയോളജി) നമുക്കുണ്ട്. കേന്ദ്രസർക്കാർ പദ്ധതിയായ അടൽ ടിങ്കറിങ് ലാബ് നമ്മുടെ സ്കൂളിൽ അനുവദിച്ചിരിക്കുന്നു. ഇതിന്റെ പ്രാരംഭ നടപടികൾ നടന്നു വരുന്നു. എൽപി, യുപി, ഹൈസ്കൂൾ വിഭാഗങ്ങൾക്ക് പ്രത്യേക കമ്പ്യൂട്ടർ ലാബുകൾ പ്രവർത്തിച്ചുവരുന്നു. | |||
==പഠനം വിനോദയാത്രകൾ== | |||
2018 നവംബർ 8 മുതൽ 13 വരെ കന്യാകുമാരി, രാമേശ്വരം, കൊടൈക്കനാൽ, വാഗമൺ, എറണാകുളം വണ്ടർലാ എന്നിവ ഉൾപ്പെടുത്തി വിനോദയാത്ര സംഘടിപ്പിച്ചു. 2018 നവംബർ 22ന് ക്ലബ്ബിന്റെ നേതൃത്വത്തിൽ പാലോട് ബോട്ടാണിക്കൽ ഗാർഡൻ, കോയിക്കൽ കൊട്ടാരം, അരുവിക്കര ഡാം എന്നിവ ഉൾപ്പെടുത്തി പഠനയാത്ര സംഘടിപ്പിച്ചു. | |||
== ആഘോഷങ്ങൾ== | |||
2017 ഡിസംബർ മാസത്തിൽ ക്രിസ്മസ് ന്യൂഇയർ ആഘോഷം സംഘടിപ്പിച്ചു. എല്ലാ വിദ്യാർഥികൾക്കും നൂൺ ഫീഡിങ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചിക്കൻബിരിയാണി നൽകി. | |||
2018 19 അധ്യയനവർഷത്തിലെ ഓണാഘോഷം മഹാ പ്രളയത്തെ തുടർന്ന് ആഘോഷിച്ചില്ല. പകരം അതിലേക്ക് നീക്കിവെച്ച 50000 രൂപ മുഖ്യമന്ത്രിയുടെ ദുരന്ത നിവാരണ ഫണ്ടിലേക്ക് നൽകി. | |||
==ദിനപത്രം== | |||
ആമച്ചൽ സഹകരണ ബാങ്ക്, ബാങ്ക് പ്രസിഡന്റ് അഡ്വക്കേറ്റ് എസ്.വി പ്രേമകുമാരൻ നായർ എന്നിവർ സ്പോൺസർ ചെയ്യുന്ന ദേശാഭിമാനി, ജനയുഗം എന്നീ പത്രങ്ങൾ കുട്ടികൾക്കായി സ്കൂളിൽ എത്തുന്നു. | |||
== ഉച്ചഭക്ഷണ പദ്ധതി== | |||
പിടിഎ കമ്മിറ്റി അംഗങ്ങളുടെയും നൂൺ ഫീഡിങ് കമ്മിറ്റിയുടെ മാർഗ്ഗനിർദ്ദേശങ്ങളും സജീവ സാന്നിധ്യം കൊണ്ട് ഉച്ചഭക്ഷണപരിപാടി കാര്യക്ഷമമായി നടന്നുവരുന്നു. ഭക്ഷണം പാകം ചെയ്യുന്നതിനായി രണ്ടു സ്ഥിരം ജീവനക്കാരും ഒരു താത്കാലിക ജീവനക്കാരനും അടക്കം മൂന്നു തൊഴിലാളികളുണ്ട്. തൊഴിലാളികളുടെ ആരോഗ്യ പരിശോധന, ശുചിത്വം, ഡ്രസ്സിംഗ് എന്നിവയും ശ്രദ്ധിക്കുന്നു. പബ്ലിക് ഹെൽത്ത് ലാബിൽ പരിശോധിച്ച് ഗുണമേന്മ ഉറപ്പുവരുത്തിയ വെള്ളമാണ് പാചകത്തിന് ഉപയോഗിക്കുന്നത്. പോഷകസമൃദ്ധമായ ഭക്ഷണവും ആഴ്ചയിൽ രണ്ടു ദിവസം പാലും ഒരു ദിവസം മുട്ടയും നൽകിവരുന്നു. ഷീലാമ്മ ടീച്ചർ നൂൺ ഫീഡിങ് കമ്മിറ്റി കൺവീനർ ആയി പ്രവർത്തിച്ചു വരുന്നു. | |||
==സ്കൂൾ പ്രഭാതഭക്ഷണം== | |||
കാട്ടാക്കട ഗ്രാമപഞ്ചായത്തിന്റെ സഹായത്തോടെ നഴ്സറി മുതൽ നാലാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് ഈ വർഷം മുതൽ പ്രഭാതഭക്ഷണം നൽകി വരുന്നു. പ്രൈമറി വിദ്യാർഥികൾക്ക് പുറമേ പ്രഭാത ഭക്ഷണം കഴിക്കാതെ വരുന്ന മറ്റു വിദ്യാർഥികൾക്കും ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നുണ്ട്. | |||
== മികവിനെ കേന്ദ്രം== | |||
സംസ്ഥാന ഗവൺമെന്റിന്റെ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി നമ്മുടെ സ്കൂളും മികവിന്റെ കേന്ദ്രമായി തിരഞ്ഞെടുക്കുകയുണ്ടായി. ഇതിന്റെ ഭാഗമായി മൂന്ന് കോടി രൂപ നമ്മുടെ സ്കൂളിലെ നിർമാണ പ്രവർത്തനത്തിന് അനുവദിച്ചിട്ടുണ്ട്. 17 ക്ലാസ് മുറികൾ, ഒരു ഓഡിറ്റോറിയം, ടോയ്ലറ്റ് ബ്ലോക്കുകൾ എന്നിവ ഉൾപ്പെടുത്തിയ കെട്ടിട നിർമ്മാണം അടുത്ത അധ്യയന വർഷത്തിന് മുൻപ് തന്നെ ഉദ്ഘാടനം നിർവഹിക്കാൻ കഴിയും എന്ന് പ്രതീക്ഷിക്കുന്നു. | |||
==മികവുത്സവം 2018== | |||
2018 മാർച്ച് 31ന് മികവുത്സവം സമുചിതമായി ആഘോഷിച്ചു. ബഹുമാനപ്പെട്ട ജില്ലാ പഞ്ചായത്ത് അംഗം ശ്രീമതി | |||
വി .ആർ രമ കുമാരി ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ മികവ് വെളിവാക്കുന്ന കലാപ്രകടനങ്ങളും പഠനപ്രവർത്തനങ്ങളും ഇതിന്റെ ഭാഗമായി സംഘടിപ്പിക്കുകയുണ്ടായി. |