"ഗവ. യു.പി.എസ്. നിരണം മുകളടി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}
സ്വാതന്ത്ര്യ ദിനം, റിപ്പബ്ലിക് ദിനം ഗാന്ധിജയന്തി എന്നീ ദേശീയോത്സവങ്ങളും ഓണം,ക്രിസ്മസ് തുടങ്ങിയ ആഘോഷങ്ങളും കെങ്കേമമായി ബഹുജനപങ്കാളിത്തത്തോടെ ആഘോഷിക്കുന്നു. വായനവാരം നിരണം വിജ്ഞാൻ വികാസ് ഗ്രന്ഥശാലയുടെ പങ്കാളിത്തത്തോടെ വായനോത്സവമായി ആഘോഷിക്കുന്നു. ജൂൺ മുതൽ മാർച്ച് വരെയുള്ള  എല്ലാ അക്കാദമിക പ്രാധാന്യമുള്ള  ദിവസങ്ങളും  ആസൂത്രണങ്ങളോടെ അതാത് ക്ലബ്ബുകളുടെ ചുമതലയിൽ പി ടി എ യുടെ സഹകരണത്തോടെ സ്കൂൾ അസ്സംബ്ലിയിലും ഉച്ച ഭക്ഷണ ഇടവേളയിലുമായി ആചരിക്കുന്നു. കുട്ടികളെ നാല് ഗ്രൂപ്പാക്കുന്നു ഓരോ വർഷത്തിൻറെയും പ്രാധാന്യത്തിനനുസരിച്ചുള്ള പേരുകൾ നൽകുന്നു . ദിനാചരണങ്ങളിൽ ലഭിക്കുന്ന സ്കോർ ഗ്രൂപ്പിന് നൽകുന്നു സ്കോർ ബോർഡിൽ  രേഖപ്പെടുത്തുന്നു വിജയികൾക്ക് സമ്മാനം നൽകുകയും ഗ്രൂപ്പിന് വാർഷികദിനത്തിൽ ട്രോഫികൾ  സമ്മാനിക്കുകയും ചെയ്യുന്നു.
 
ഹിന്ദി വാരാഘോഷം സെപ്റ്റംബർ 14 ഹിന്ദി വാരാഘോഷമായി ആഘോഷിച്ചു.ഹിന്ദി ദിന പോസ്റ്റർ , ഹിന്ദി ദിന ക്വിസ്, പദ്യം ചൊല്ലൽ, ബാഡ്ജ് നിർമ്മാണം, വിവരണം എന്നിവ നടത്തി. '''==കേരളപ്പിറവി 2020==''' വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ കേരളപ്പിറവി ദിനാഘോഷം ഗൂഗിൾ മീറ്റ് സംഘടിപ്പിച്ചു . ഐസിടി സാധ്യത പ്രയോജനപ്പെടുത്തി പരിപാടിയുടെ പോസ്റ്ററും നോട്ടീസും തയ്യാറാക്കി ക്ലാസ് ഗ്രൂപ്പുകളിൽ പങ്കുവെച്ചു.  പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.കുട്ടികളുടെ പരിപാടികൾക്ക് മാതാപിതാക്കളുടെ നല്ല സഹകരണം ഉണ്ടായിരുന്നു .കേരളത്തിന്റെ തനതു വേഷങ്ങളിൽ പ്രീ പ്രൈമറി കുട്ടികൾ അണിനിരന്നത് കാണാൻ നല്ല കൗതുകമായിരുന്നു.ലുബിനയും ലുദിയയും പാടിയ സ്വാഗതഗാനം കേരളത്തനിമ വിളിച്ചോതുന്നതായിരുന്നു .കുട്ടികളും  അദ്ധ്യാപകരും രക്ഷാകർത്താക്കളും കേരളീയ വേഷത്തിലാണ് പങ്കെടുത്തത് .'നാളികേരത്തിന്റെ നാട്ടിലെനിക്കൊരു..........  എന്ന  ഭാസ്കരൻ മാഷിന്റെ  വരികൾ, കെ ഭാസ്കരന്റെ സംഗീതത്തിൽ ഇന്ദു പാടിയപ്പോൾ അലീന ,ആദിത്യൻ ,അതുല്യ ,ഭാഗ്യലക്ഷ്മി ,അശ്വിനി എന്നിവർ  കേരളത്തിന്റെ പ്രിയപ്പെട്ട ഗാനശാഖകളായ മാപ്പിളപ്പാട്ട് ,നാടൻപ്പാട്ട് ,തിരുവാതിരപ്പാട്ട് ,വടക്കൻ പാട്ട് ,വഞ്ചിപ്പാട്ട് എന്നിവയുടെ ഈണത്തിൽ അവതരിപ്പിച്ചപ്പോൾ കേരളത്തിന്റെ പൈതൃകത്തിൽ അഭിമാനം തോന്നി .ഓരോ ഗാനശാഖകളെയും അദ്ധ്യാപകർ പരിചയപ്പെടുത്തിയത് വിജ്ഞാനപ്രദമായിരുന്നു. 2020 നവംബർ 1, 7pm ന് കൂടിയ യോഗത്തിൽ രശ്മി ടീച്ചർ സ്വാഗതം ആശംസിച്ചു .'''ബഹുമാനപ്പെട്ട തിരുവല്ല എ. ഇ. ഒ. ശ്രീമതി മിനികുമാരി വി കെ''' മുഖ്യാതിഥി ആയിരുന്നു .  ആരോണിന്റെ ലളിതഗാനവും നവനീതിന്റെ കേരളം ഒരു പിന്നോട്ടവും  റിയലിന്റെ കവിതയും ദിനാചരണത്തെ മനോഹരമാക്കി .ശ്രീ റോബി തോമസ് ,ശ്രീമതി സുധി മനോജ് എന്നീ  പി ടി എ അംഗങ്ങൾ ആശംസകൾ നേർന്നു.  എസ് .എം .സി ചെയർപേഴ്സൺ  ഗീത പി ആർ  നന്ദി രേഖപ്പെടുത്തി.{{PSchoolFrame/Pages}}
102

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1504700" എന്ന താളിൽനിന്ന് ശേഖരിച്ചത്