"സി എൻ എൻ ജി എച്ച് എസ് ചേർപ്പ്/തിരികെ വിദ്യാലയത്തിലേക്ക് 21" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('തിരികെ വിദ്യാലയത്തിലേക്ക്.. പ്രവേശനോത്സവവുമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
തിരികെ വിദ്യാലയത്തിലേക്ക്.. പ്രവേശനോത്സവവുമായി ബന്ധപ്പെട്ട് നിരവധി പരിപാടികൾ വിദ്യാലയത്തിൽ നടന്നു
== '''തിരികെ വിദ്യാലയത്തിലേക്ക്.''' ==
കോവിഡ് സാഹചര്യത്തിൽ സ്കൂളുകൾക്കെല്ലാം നീണ്ട അവധി പ്രഖ്യാപിച്ച സാഹചര്യത്തിൽ കുട്ടികളെല്ലാം വീടുകളിലിരുന്ന് ഓൺലൈൻ സാങ്കേതികവിദ്യയുപയോഗിച്ച് അദ്ധ്യയനം നടത്തുന്ന സാഹചര്യമായിരുന്നുവല്ലോ ഉണ്ടായിരുന്നത്. നീണ്ട കാലത്തെ അടച്ചിരിപ്പിന് ശേഷമാണ് ഈ അദ്ധ്യയന വർഷം നവംബർ ഒന്ന് കേരളപ്പിറവി ദിനത്തിൽ വിദ്യാലയം തുറന്നു പ്രവർത്തിച്ചതും ജൂൺ ഒന്നിന്റെ ദൗത്യം നവംബർ ഒന്ന് ഏറ്റെടുത്തതും.
 
തിരികെ വിദ്യാലയത്തിലേക്ക് എന്ന ശീർഷകത്തോടെ കേരളത്തിലങ്ങോളമിങ്ങോളം വിദ്യാലയങ്ങളിൽ ഉത്സവാന്തരീക്ഷം സൃഷ്ടിച്ചുകൊണ്ടാണ് വിദ്യാലയ പ്രവേശനോത്സവം ഇത്തവണ കേരളപ്പിറവി ദിനത്തിൽ നടന്നത്. സി.എൻ.എൻ. ഗേൾസ് ഹൈസ്ഗൂളിലും നിരവധി പരിപാടികൾ കുട്ടികളെ വിദ്യാലയത്തിലേക്ക് ആകർഷിക്കുന്നതിനും വിദ്യാലയത്തിൽ കുട്ടികൾക്ക് സുരക്ഷിതാന്തരീക്ഷം സൃഷ്ടിക്കുന്നതിനുമായി ഒരുക്കിയിരുന്നത്.
 
വിദ്യാലയ മുറ്റവും പരിസരവും പലനിറങ്ങളുള്ള ബലൂണുകൾ കൊണ്ട് അലങ്കരിച്ചിരുന്നു. വിദ്യാലയമുറ്റത്തേക്ക് പ്രവേശിച്ചയുടനെത്തന്നെ കുട്ടികൾക്ക് കൈകൾ കഴുകുന്നതിനും സാനിറ്റൈസർ ഉപയോഗിക്കുന്നതിനും അണുവിമുക്തമാക്കുന്നതിനും താപനില പരിശോധിക്കുന്നതിനുമായുള്ള സൗകര്യങ്ങൾ ഒരുക്കിയിരുന്നു. അദ്ധ്യാപകരും അനദ്ധ്യാപകരുമടങ്ങുന്ന ജീവനക്കാരും രക്ഷിതാക്കളും പൂർവ്വവിദ്യാർത്ഥികളും സന്നദ്ധ സംഘടനാ പ്രവർത്തകരും പോലീസും എല്ലാം തന്നെ ഇതുമായി ബന്ധപ്പെട്ട് അക്ഷീണം പ്രയത്നിക്കുകയുണ്ടായി.
449

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1502646" എന്ന താളിൽനിന്ന് ശേഖരിച്ചത്