ഗവ. യു പി സ്കൂൾ ,പുഴാതി/ക്ലബ്ബുകൾ (മൂലരൂപം കാണുക)
16:16, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2022→സ്പോർട്സ് ക്ലബ്ബ്
വരി 22: | വരി 22: | ||
== സ്പോർട്സ് ക്ലബ്ബ് == | == സ്പോർട്സ് ക്ലബ്ബ് == | ||
കുട്ടികളുടെ ശാരീരികവും മാനസികവുമായ കഴിവ് മെച്ചപ്പെടുത്തുന്നതിനായി സ്പോർട്സ് ക്ലബ്ബ് പ്രവർത്തനങ്ങൾ നടത്തി വരുന്നു.നമ്മുടെ വിദ്യാലയത്തിൽ ആരോഗ്യ കായിക വിദ്യാഭ്യാസം നല്കുന്നതിനായി പി.ഇ.ടി യുടെ സേവനം ലഭ്യമാണ്.ഇതിന്റെ ഭാഗമായി ക്ലാസ് തലത്തിൽ പ്രത്യേക പരിശീലനം നൽകി വരുന്നു. അതോടൊപ്പം പാഠ്യ വിഷയങ്ങളും ഉൾപെടുത്തിക്കൊണ്ടാണ് ക്ലാസുകൾ നടക്കുന്നത്.ക്ലാസ് തലത്തിൽ മികവ് തെളിയിക്കുന്ന കുട്ടികളെ സ്കൂൾ തല മത്സരത്തിന് വേണ്ടി സജ്ജരാക്കുകയും അതിൽ നിന്ന് ഒന്ന് രണ്ട് സ്ഥാനക്കാരെ സബ് ജില്ലാ തല മത്സരങ്ങളിൽ പങ്കെടുപ്പിക്കുകയും ചെയ്യുന്നു.നമ്മുടെ വിദ്യാലയത്തിലെ കുട്ടികൾ സബ്ജില്ല, ജില്ലാതല കായിക മേളകളിൽ മികച്ച പ്രകടനം കാഴ്ചവെക്കാറുണ്ട്. | |||
എല്ലാ വർഷവും സ്കൂൾ തലത്തിൽ രണ്ട് ദിവസങ്ങളിലായി നടത്തി വരുന്ന കായിക മേള കുട്ടികളുടെ പങ്കാളിത്തം കൊണ്ടും ആവേശം കൊണ്ടും ഒരു പടി മുന്നിൽ നിൽക്കുന്നു. നാല് ഹൗസുകൾ തമ്മിൽ മാറ്റുരക്കുന്ന കായിക മാമാങ്കത്തിന് വേദിയാവാറുള്ളത് കക്കാട് നാടിൻ്റെ കളി മൈതാനം തന്നെയാണ്.കൊച്ചു കായിക പ്രതിഭകളെ വളർത്തിയെടുക്കാൻ എന്നും വിലങ്ങുതടിയാവുന്നത് നമ്മുടെ വിദ്യാലയത്തിൻ്റെ സ്ഥല പരിമിതി ഒന്നു മാത്രമാണ്. | |||
നാല് ഹൗസുകളുടെ മാർച്ച് പാസ്റ്റോടു കൂടി കൊടിയേറുന്ന കായിക മാമാങ്കം ആവേശകരമായ വിവിധ ഇനം മത്സരങ്ങൾ കൊണ്ട് സമ്പുഷ്ടമാണ്.അവസാന ഇനമായ വടം വലി മത്സരത്തോട് കൂടി കായിക മാമാങ്കത്തിന് കൊടിയിറങ്ങും.ജേതാക്കളായ വിദ്യാർത്ഥികളെ ഗ്രൗണ്ടിൽ വെച്ച് തന്നെ അനുമോദിക്കും. | |||
== ഇംഗ്ലീഷ് ക്ലബ്ബ് == | == ഇംഗ്ലീഷ് ക്ലബ്ബ് == |