"ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{VHSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{VHSSchoolFrame/Pages}}
കടയ്ക്കൽ പട്ടണത്തിൽ നിന്നും ഏകദേശം ഒന്നരകിലോമീറ്റർ കിഴക്കോട്ട് സഞ്ചരിച്ചാൽ പാരിപ്പള്ളി മടത്തറ സംസ്ഥാന പാതയോരത്ത് (എസ് എച്ച് 64 ) ചിങ്ങേലി എന്ന സ്ഥലത്ത് പാതയുടെ ഇടതുഭാഗത്തായി ആൽമര മുത്തച്ഛന്റെ തണലും തലോടലുമേറ്റ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു.സുവർണ്ണ ജൂബിലി ഗേറ്റ് കടന്ന് സ്ക്കൂൾ അങ്കണത്തിലേയ്ക്ക് പ്രവേശിച്ചാൽ ഇടതു വശത്തായി എന്നും നമ്മുടെ മാതൃരാജ്യത്തെ ഒന്നായി കാണാനാഗ്രഹിച്ച മഹാത്മാവിന്റെ പൂർണ്ണകായ പ്രതിമ തലയെടുപ്പോടെ നിൽക്കുന്നതുകാണാം. സ്ക്കൂൾ ലൈബ്രറിയും കോ ഓപ്പറേറ്റീവ് സൊസൈറ്റിയും അധ്യാപക സ്റ്റാഫ് റൂമും കമ്പ്യൂട്ടർ ലാബുകളും സ്ക്കൂൾ ഓഫീസും പ്രഥാനാധ്യാപകന്റെ മുറിയും ഉൾക്കൊള്ളുന്ന കെട്ടിടമാണ് ആദ്യം കാണാൻ കഴിയുക.ആറര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്ക്കൂൾ വിഭാഗത്തിൽ 9 കെട്ടിടങ്ങളിലായി 40 ക്ലാസ് മുറികളുംപൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി പൂർത്തിയായി ക്കൊണ്ടിരിയ്ക്കുന്ന 8 ക്ലാസ്സ് മുറികളുള്ള കെട്ടിടവും ഉണ്ട്. ഹയർ സെക്കണ്ടറിക്ക് രണ്ട് കെട്ടിടത്തിലായി 15 ക്ലാസ് മുറികളുമുണ്ട്.കേരളസർക്കാർ നടപ്പിലാക്കിവരുന്നപൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായുള്ള മികവിന്റെ വിദ്യാലയമായി ചടയമംഗലം അസംബ്ലി മണ്ഡലത്തിൽനിന്നും ഈ വിദ്യാലയം തെരഞ്ഞെടക്കപ്പെട്ടിട്ട്.ഇതിന്റെ പ്രവർത്തനങ്ങൾ നടന്നുവരുന്നു.പത്ത് കോടി രൂപയുടെ നിർമ്മാണപ്രവർത്തനങ്ങൾ ആരംഭിച്ചുകഴിഞ്ഞു.ഒന്നാംഘട്ട നിർമ്മാണപ്രവർത്തനങ്ങളുടെ ഭാഗമായുള്ള രണ്ട് ബഹുനിലക്കെട്ടിടങ്ങളുടെ നിർമ്മാണം പൂർത്തീകരിച്ചു.വി എച്ച് എസ്സ് എസ്സ് ,എച്ച് എസ്സ് എസ്സ് വിഭാഗങ്ങളുടെ ഉത്ഘാടനം നടന്നുകഴിഞ്ഞു എച്ച് എസ്സ് വിഭാഗം കെട്ടിടത്തിന്റെ നിർമ്മാണം അന്തിമഘട്ടത്തിലാണ്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.നമ്മുടെ വിദ്യാഭ്യസ ഉപജില്ലയിലെതന്നെ ഏറ്റവും വലിയ കളിസ്ഥലമാണിത്.കേരളത്തിലെ ഏക മാതൃക.ജെ ആർ സി യൂണിറ്റിന് പ്ലാറ്റിനം ജൂബിലിസമ്മാനമായി ലഭിച്ച ജെ ആർ സി ഓഫീസ് കം ട്രയിനിംങ് സെന്ററും ,കൊല്ലം ജില്ലയിലെ ഏക എസ് പി സി ഓഫീസ് കം ട്രയിനിംങ് സെൻററും സ്കൂൾ കോമ്പൗണ്ടിൽ സ്ഥിതിചെയ്യുന്നു.ഫലവൃക്ഷങ്ങളുൾപ്പെടെ നൂറുകണക്കിന് വൃക്ഷങ്ങൾ ഈ സരസ്വതീക്ഷേത്രത്തിനെ പരിസ്ഥിതിസൗഹൃതമാക്കുന്നു.മുന്നൂറോളം സ്പീഷീസിൽപ്പെട്ട വൃക്ഷങ്ങൾ ഇവിടെ കാണാൻ കഴിയും. "എന്റെ പുളിമരച്ചോട്" പേരുപോലെ രണ്ട് പടുകൂറ്റൻ പുളിമരങ്ങളും രണ്ട് പടുകൂറ്റൻ മാവുകളും ചേർന്ന വിശാലമായ അസംബ്ലി മൈതാനം, നട്ടുച്ചയ്ക്കും കുളിരേകുന്ന ഞങ്ങളുടെ മാത്രം സ്വകാര്യ അഹങ്കാരം.ഇതിനെ പ്രശംസിക്കാതെ വിശി‍ഷ്ടവ്യക്തികളാരും ഈ സരസ്വതീക്ഷേത്രം കടന്നുപോയിട്ടില്ല.മനോഹരമായ പൂന്തോട്ടവും മഴവെള്ളസംഭരണ സംവിധാനവും ഇവിടെയുണ്ട്.കേരളത്തിന്റെ തന്നെ സ്വതന്ത്ര്യസമരചരിത്രം പറയുന്ന "ആശുപത്രികെട്ടിടവും" ഇപ്പോഴും തലയെടുപ്പോടെ ഇവിടെ സ്ഥിതിചെയ്യുന്നു.ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അൻപതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.ഹൈസ്കൂൾ വിഭാഗത്തിൽ ഒരു മൾട്ടിമീഡിയ ക്ലാസ് റൂമും പ്രവർത്തിക്കുന്നു.കേരള സർക്കാരിന്റെ പുതിയ സംരംഭമായ 'അസാപ്(അഡീഷണൽ സ്കിൽ അക്വിസിഷൻ പ്രോഗ്രാം)സ്കിൽഡെവലപ്മെൻറ് സെൻറർ ഹയർസെക്കണ്ടറി വിഭാഗത്തിൽ പ്രവൃത്തിക്കുന്നു.{{VHSSchoolFrame/Pages}}
2,635

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1494341" എന്ന താളിൽനിന്ന് ശേഖരിച്ചത്