ജി യു പി എസ് ചെന്നലോട് (മൂലരൂപം കാണുക)
12:10, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ജനുവരി 2022→ചരിത്രം
AGHOSH.N.M (സംവാദം | സംഭാവനകൾ) No edit summary |
AGHOSH.N.M (സംവാദം | സംഭാവനകൾ) |
||
വരി 62: | വരി 62: | ||
[[വയനാട്]] ജില്ലയിലെ [[വയനാട്/എഇഒ വൈത്തിരി|ഉപജില്ലയിൽ]] ''ചെന്നലോട്'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ യു.പി വിദ്യാലയമാണ് '''ജി യു പി എസ് ചെന്നലോട് '''. ഇവിടെ 206 ആൺ കുട്ടികളും 187 പെൺകുട്ടികളും അടക്കം 393 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. 1 - 7 വരെ ക്ലാസ്സുകളാണ് ഇവിടെയുള്ളത്. | [[വയനാട്]] ജില്ലയിലെ [[വയനാട്/എഇഒ വൈത്തിരി|ഉപജില്ലയിൽ]] ''ചെന്നലോട്'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ യു.പി വിദ്യാലയമാണ് '''ജി യു പി എസ് ചെന്നലോട് '''. ഇവിടെ 206 ആൺ കുട്ടികളും 187 പെൺകുട്ടികളും അടക്കം 393 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. 1 - 7 വരെ ക്ലാസ്സുകളാണ് ഇവിടെയുള്ളത്. | ||
== ചരിത്രം == | == ചരിത്രം == | ||
ഗവൺമെന്റ് യുപി സ്കൂൾ ,ചെന്നലോട് | |||
ഒരു പ്രദേശത്തിൻ്റെയും അവിടുത്തെ ജനതയുടെയും വളർച്ചയുടെ ആണിക്കല്ല് വിദ്യാഭ്യാസമാണ്. സമൂഹത്തിൻ്റെ സമഗ്രപുരോഗതിയെ ലാക്കാക്കി പ്രവർത്തിക്കുന്ന സ്ഥാപനമായ ചെന്നലോട് ഗവൺമെന്റ് യുപി സ്കൂൾ പ്രദേശത്തെ പുരോഗതിയിലേക്ക് നയിക്കുന്നു.23 കുട്ടികളുമായി ഡിസ്ട്രിക്ട് ബോർഡിന് കീഴിൽ ഏകാധ്യാപക എലിമെൻ്ററി സ്കൂളായി ആരംഭിച്ചു. എക്സ് മിലിട്ടറി ക്കാരനായ കുഞ്ഞിരാമൻ നമ്പ്യാരായിരുന്നു ഏകാധ്യാപകൻ. 1930-40 കാലഘട്ടത്തിൽ ബ്രിട്ടീഷ് ഭരണകാലത്ത് വെണ്ണിയോട് നിവാസിയായ മുണ്ടോളി കലന്തർ എന്നയാൾ മുസ്ലീം കുട്ടികൾക്ക് വിദ്യാഭാസം നൽകുക എന്ന ലക്ഷ്യത്തോടെ അദ്ദേഹത്തിൻ്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് 30 അടി നീളവും 15 അടി വീതിയുമുള്ള ഓടുമേഞ്ഞ ഒരു കെട്ടിടം ഉണ്ടാക്കി.വെണ്ണിയോട്ടുകാരനായ അത്തൻ മാസ്റ്റർ, അമ്മൂട്ടി മാസ്റ്റർ, സൂഫി മാസ്റ്റർ എന്നിവരെ യഥാകാലങ്ങളിൽ അധ്യാപകരായി നിയമിച്ചു.അതിനു ശേഷം സ്കൂൾ കുറച്ചു കാലം അടച്ചിടേണ്ടി വന്നു. പിന്നീട് നമ്പ്യാർ മാസ്റ്റർ വരികയും സ്കൂൾ പുനരാരംഭിക്കുകയും ചെയ്തു. അദ്ദേഹത്തിൻ്റെ ശ്രമഫലമായി വൈത്തിരി ഡിസ്ട്രിക്ട് ബോർഡിൻ്റെ കീഴിൽ ഏകാധ്യാപക എലിമെൻ്ററി സ്കൂളായി അംഗീകാരം ലഭിച്ചു.പുത്തൂർ സൂഫി ഹാജിയുടെ വീടിന് സമീപത്ത് കാലപ്പഴക്കം ചെന്ന ഒറ്റമുറി കെട്ടിടത്തിൽ സ്കൂൾ പ്രവർത്തനം ആരംഭിച്ചു. ഏതാനും വർഷങ്ങൾക്കു ശേഷം നാല് അധ്യാപകരോടെ നാലാം ക്ലാസ് വരെയുള്ള മാപ്പിള എൽ .പി സ്കൂളായി മാറി. എന്നാൽ ആവശ്യമായ സ്ഥലസൗകര്യമോ സുരക്ഷിതമായ കെട്ടിടമോ ഇല്ലാത്തതിനാൽ ചെല്ലിയോട്ടുമ്മൽ മൊയ്തു ഹാജി എന്നയാളുടെ പീടികക്കെട്ടിടത്തിലേക്ക് സ്കൂൾ മാറ്റി. കുഞ്ഞിരാമൻ മാസ്റ്റർ, മൊയ്തീൻ മാസ്റ്റർ , സുകുമാരൻ മാസ്റ്റർ, മാത്യു മാസ്റ്റർ എന്നിവരായിരുന്നു അന്നത്തെ അധ്യാപകർ. | |||
അക്കാലത്ത് കുട്ടികൾക്ക് ഉച്ചഭക്ഷണമായി ഉപ്പുമാവ് ഉണ്ടാക്കി നൽകുമായിരുന്നു. മുസ്ലീം കുട്ടികൾ കുറവായതിനാൽ മാപ്പിള സ്കൂൾ, ഗവ.എൽ.പി.സ്കൂളായി മാറുകയും പീടികക്കെട്ടിടം സുരക്ഷിതമല്ലാത്തതിനാൽ തൊട്ടടുത്ത മദ്രസ കെട്ടിടത്തിൽ സ്കൂൾ പ്രവർത്തനം തുടരുകയും ചെയ്തു.സ്വന്തമായൊരു കെട്ടിടം നിർമിക്കുക എന്ന ലക്ഷ്യത്തോടെ സ്കൂൾ പരിപാലക സമിതിയും നാട്ടുകാരും ചേർന്ന് ശ്രമിച്ചതിൻ്റെ ഫലമായി പുത്തൂർ മൊയ്തു ഹാജി എന്ന ഉദാരമതി തൻെറ കൈവശം ഉണ്ടായിരുന്ന അരയേക്കർ ഭൂമി സ്കൂളിന് സംഭാവനയായി നൽകി. പി.ടി.എ കമ്മിറ്റിയുടെയും നാട്ടുകാരുടെയും അശ്രാന്ത പരിശ്രമത്തിൻ്റെ ഫലമായി 1970 കളിൽ സർക്കാർ ഫണ്ടുപയോഗിച്ച് അന്നത്തെ മികച്ച രീതിയിലുള്ള രണ്ട് കെട്ടിടങ്ങളുടെ നിർമാണം, ഭാവിയിൽ യു.പി.സ്കൂളായി ഉയർത്തുക എന്ന ലക്ഷ്യം മുന്നിൽക്കണ്ട് ആരംഭിച്ചു.1975-76 കാലഘട്ടത്തിൽ ഇന്നത്തെ ഓഫീസ് അടക്കമുള്ള കെട്ടിടങ്ങളുടെ പണി പൂർത്തിയാവുകയും സ്കൂൾ പുതിയ കെട്ടിടത്തിൽ പ്രവർത്തനമാരംഭിക്കുകയും ചെയ്തു. കെട്ടിട സൗകര്യം വന്നതോടെ കൂടുതൽ കുട്ടികളും അതുവഴി അധിക ഡിവിഷനുകളും അധ്യാപകരും ഉണ്ടായി. | |||
എൽ.പി സ്കൂളിനെ യു.പി.സ്കൂളായി മാറ്റുക എന്നതായിരുന്നു അടുത്ത ലക്ഷ്യം. നാട്ടുകാർ കെട്ടിടം ഉണ്ടാക്കി നൽകുന്ന സ്ഥലങ്ങളിൽ എൽ.പി സ്കൂളിനെ യു.പി.സ്കൂളായി ഉയർത്തുന്നതിന് അംഗീകാരം നൽകാമെന്ന സർക്കാർ നിർദ്ദേശം അക്കാലത്ത് നിലവിൽ വന്നു.1979 ൽ പഞ്ചായത്തിൻ്റെ സഹായത്തോടെ ഒരു ക്ലാസ് മുറി പണിത് അഞ്ചാം ക്ലാസ് ആരംഭിക്കുകയും തുടർന്ന് 6,7 ക്ലാസുകൾ കൂടി ആരംഭിക്കുകയും ചെയ്തു.അങ്ങനെ യു. പി. സ്കൂളായി ഉയർത്തുകയും ചെയ്തു. 1955 ൽ വിരലിൽ എണ്ണാവുന്ന വിദ്യാർത്ഥികളും പരിമിതമായ സൗകര്യങ്ങളുമായി ആരംഭിച്ച ഏകാധ്യാപക വിദ്യാലയം വർഷങ്ങൾ പിന്നിടുമ്പോൾ പ്രീ - പ്രൈമറി മുതൽ ഏഴാം ക്ലാസ് വരെ അഞ്ഞൂറിലധികം വിദ്യാർത്ഥികളും അധ്യാപകരും അധ്യാപകേതര ജീവനക്കാരുമായി വിജ്ഞാന വീഥിയിൽ ചെന്നലോട് പ്രദേശത്തിന് വഴിവിളക്കായി തുടരുന്നു. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |