"കുന്നരു എയിഡഡ് യു പി സ്കൂൾ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
ചരിത്രം കൂട്ടിച്ചേർക്കൽ
(ചെ.)No edit summary
(ചെ.) (ചരിത്രം കൂട്ടിച്ചേർക്കൽ)
 
വരി 1: വരി 1:
{{PSchoolFrame/Pages}}കുന്നരു ഗ്രാമത്തിന്റെ വിദ്യാഭ്യാസ-കലാ-സാംസ്കാരിക രംഗങ്ങളിൽ നവോഥാനത്തിനു സജീവ പങ്കുവഹിച്ച കുന്നരു എയ്ഡഡ് യു പി സ്കൂൾ  92 വർഷം പിന്നിടുകയാണ്.ഈ വിദ്യാലയത്തിന്റെ ചരിത്രം പതിറ്റാണ്ടുകൾക്ക് മുൻപ് നിലനിന്നിരുന്ന ഗുരുകുലങ്ങളിൽ തുടങ്ങി ആധുനിക കാലത്ത് കേരളം വിദ്യാഭ്യാസ ചട്ടമനുസരിച്ചുള്ള ഒരു വിദ്യാഭ്യാസ സ്ഥാപനമായി മാറിയിരിക്കുന്ന അവസ്ഥവരെ നീണ്ടു നിൽക്കുന്ന ഒന്നാണ്.
{{PSchoolFrame/Pages}}കുന്നരു ഗ്രാമത്തിന്റെ വിദ്യാഭ്യാസ-കലാ-സാംസ്കാരിക രംഗങ്ങളിൽ നവോഥാനത്തിനു സജീവ പങ്കുവഹിച്ച കുന്നരു എയ്ഡഡ് യു പി സ്കൂൾ  92 വർഷം പിന്നിടുകയാണ്.ഈ വിദ്യാലയത്തിന്റെ ചരിത്രം പതിറ്റാണ്ടുകൾക്ക് മുൻപ് നിലനിന്നിരുന്ന ഗുരുകുലങ്ങളിൽ തുടങ്ങി ആധുനിക കാലത്ത് കേരളം വിദ്യാഭ്യാസ ചട്ടമനുസരിച്ചുള്ള ഒരു വിദ്യാഭ്യാസ സ്ഥാപനമായി മാറിയിരിക്കുന്ന അവസ്ഥവരെ നീണ്ടു നിൽക്കുന്ന ഒന്നാണ്.
ആദ്യ കാല അധ്യാപകരുടെയും പൂർവ വിദ്യാർത്ഥികളുടെ ഓർമകളിൽ നിന്നും ചികഞ്ഞെടുത്ത ചില ചിന്തകൾ മാത്രമാണ് അക്കാര്യത്തിൽ വസ്തുതയെങ്കിലും അവ പൂർണത തേടാനുള്ള അപൂർണ ബിന്ദുക്കളായി തീർന്നു.
സ്കൂൾ സ്ഥാപകനെന്നും ചൂണ്ടി കാണിക്കാവുന്നത് ശ്രീ നാരായൺ തിരുമുമ്പ് എന്ന ബഹുമാന്യ വ്യക്തിയെയാണ് .ഇദ്ദേഹം തന്നെയായിരുന്നു പ്രധാന അധ്യാപകനും മാനേജരും .ഇദ്ദേഹത്തിന് സർക്കാരിൽ  ജോലി ലഭിച്ചതിനാൽ  ശ്രീ ടി .വി ചന്തു നായർക്ക് സ്കൂളിന്റെ നടത്തിപ്പും ഉടമസ്ഥാവകാശവും കൈമാറി .ഇത് 1930 ജനുവരി  14 നു ആണ് .
ഈ സമയത് സ്കൂൾ പ്രവർത്തിച്ചത് കാരന്താട് പടിഞ്ഞാറ് ഭാഗത്തായിരുന്നു . പ്രധാന അദ്ധ്യാപകൻ ശ്രീ ടി.വി ശങ്കര മാരാർ മാസ്റ്റർ ആയിരുന്നു.1937 ൽ ശ്രീ ടി വി കുഞ്ഞിരാമൻ മാസ്റ്റർ കുന്നരു എലിമെന്ററി സ്കൂളിൽ അദ്ധ്യാപകനായി ചേർന്നു. 1939 ൽ ശ്രീ പി.വി നാരായണൻ മാസ്റ്ററും അദ്ധ്യാപകനായി ചേർന്നു. പിന്നീട് 1942 ടി വി കുഞ്ഞിരാമൻ മാസ്റ്റർ പ്രധാന അദ്ധ്യാപകൻ ആയതോണ്ട് കൂടിയാണ് കെട്ടും മറ്റുമുള്ള ഒരു സ്ഥാപനമായി മാറിയത്.
ഈ ഗ്രാമത്തിൽ പ്രൈമറി വിദ്യാഭ്യാസത്തിനു ശേഷം തുടർ പഠനത്തിന് അടുത്ത പ്രദേശമായ കുന്നരുവിലോ അടുത്ത ഗ്രാമമായ കുഞ്ഞിമംഗലമോ പോകേണ്ടി വന്നിരുന്നു .അതിനു സാധിക്കാതെ പഠനം നിർത്തലാക്കിയവരും കുറവായിരുന്നില്ല.ഈ അവസ്ഥയ്ക്ക് ശാപ മോക്ഷം ലഭിച്ചത് 1966 ൽ ഈ വിദ്യാലയം അപ്പർ പ്രൈമറി ആയി ഉയർത്തപ്പെട്ടപ്പോൾ മാത്രമാണ് . 1967 ൽ ആറാം തരവും  1968 ൽ ഏഴാം തരവും ആരംഭിച്ചു. നാട്ടുകാരുടെയും വിദ്യാർത്ഥികളുടെയും സഹപ്രവർത്തകരുടെയും സ്നേഹാദരങ്ങൾക്ക് പാത്രിപൂതനായ ഹെഡ്മാസ്റ്റർ ടി.വി കുഞ്ഞിരാമൻ മാസ്റ്റർക്ക് 1980 ൽ വിശിഷ്ട സേവനത്തിനുള്ള സംസ്ഥാന അദ്ധ്യാപക അവാർഡ് ലഭിക്കുകയുണ്ടായി. കുന്നരുവിലെ ആധുനിക കാല ഘട്ടത്തിലെ മഹത്തായ സംഭാവന നൽകിയ ടി.വി കണ്ണൻ മാസ്റ്റർ, തായലെ വീട്ടിൽ കണ്ണൻ മാസ്റ്റർ തുടങ്ങിയ ആചാര്യൻമാർ എന്ന് ഈ ഗ്രാമത്തിന്റെ സ്മരണകളിൽ പ്രകാശിക്കുന്നവരാണ് . കാല യവനികൾക്കുള്ളിൽ മറഞ്ഞു പോയ ആചാര്യ പരമ്പരക്കു മുൻപിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നു.
ശ്രീ ടി.വി കുഞ്ഞിരാമൻ മാസ്റ്റർ വിരമിച്ചപ്പോൾ ശ്രീ തായിലെ വീട്ടിൽ കണ്ണൻ മാസ്റ്റർ പ്രധാന അദ്ധ്യാപകനായി. എന്നാൽ ഒരു വർഷത്തിന് ശേഷം  1982 ൽ മാനേജർ ശ്രീ പി രവീന്ദ്രനെ ഹെഡ്മാസ്റ്റർ ആയി നിയമിച്ചു.ദീർഘ കാലത്തെ സേവനത്തിനു ശേഷം രവീന്ദ്രൻ മാസ്റ്റർ 2005 ൽ സർവീസിൽ നിന്ന് വിരമിച്ചു.1930 മുതൽ 1990 വരെ ശ്രീ പി.വി ചന്തു നായർ ആയിരുന്നു സ്കൂൾ മാനേജർ .തുടർന്ന് പാർവതി'അമ്മ ,ഡോക്ടർ പി.ഉണ്ണികൃഷ്ണൻ , പി.ലക്ഷ്മിക്കുട്ടി എന്നിവർ മാനേജർ ആയി പ്രവർത്തിച്ചു വന്നു .ഇപ്പോൾ ശ്രീ പി.രവീന്ദ്രൻ മാസ്റ്റർ ആണ് മാനേജർ.
25

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1415177" എന്ന താളിൽനിന്ന് ശേഖരിച്ചത്