എൻ.എ.എ.എം.എ.എൽ.പി.എസ് തേൾപ്പാറ (മൂലരൂപം കാണുക)
12:32, 25 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 25 ജനുവരി 2022charithram
(താൾ കൂട്ടിച്ചേർത്തു) |
(charithram) |
||
വരി 62: | വരി 62: | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
പിന്നിട്ട 40 വർഷങ്ങൾ , പഴയകാല ഓർമ്മകൾ കേട്ടറിഞ്ഞതും അനുഭവിച്ചറിഞ്ഞതും ചികഞ്ഞെടുക്കാനുള്ള ഒരു ശ്രമം ...ഓർമ്മയിലോടിയെത്തിയ ഒരു പിടി നല്ല ഓർമ്മകൾ , ഒന്നിനും നിറം മങ്ങിയിട്ടില്ല , തിളക്കം കുറഞ്ഞിട്ടുമില്ല. | |||
സ്കൂളിന്റെ ആരംഭം മുതൽ ഇന്ന് എത്തി നിൽക്കുന്ന ഈ കിളിവാതിൽ വരെ..... തുടക്കം മുതൽ ഇന്ന് വരെ ഇവിടെ സേവനം ചെയ്ത് ഈ കലാലയത്തെ മുന്നോട്ടു നയിച്ച എത്രയെത്ര അധ്യാപകർ , മാനേജർമാർ ഇവരിൽ മണ്മറഞ്ഞു പോയവർ - അവരെ ആദരപൂർവം സ്മരിക്കുന്നു . | |||
അറിവിന്റെ ആദ്യാക്ഷരം നുകരാനായി ഈ കലാലയ മുറ്റത്തെത്തിയ നിരവധി കുരുന്നുകൾ ....ഇന്നവരിൽ പലരും സ്ഥാപനത്തിന്റെ വളർച്ചയിൽ ഒപ്പം കൂടെ ഉള്ളവർ തന്നെ . രമണീയമായ ഈ പ്രകൃതിയും ഇവിടുത്തെ രക്ഷിതാക്കളും , നല്ലവരായ നാട്ടുകാരും കൈകോർത്തു ഒത്തൊരുമയോടെ മുന്നോട്ടു നീങ്ങുന്നു . കാലചക്രം മുന്നോട്ടു ഉരുളുമ്പോൾ ഈ പ്രകൃതി ഭംഗിയും ഈ കൂട്ടായ്മയും ഒന്നും നഷ്ടപ്പെടാതെ വരും തലമുറക്ക് ഒരു അനുഗ്രഹമായി ഒരു യാഥാർഥ്യമായി ഉയരട്ടെ ...കൂടുതൽ നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കട്ടെ .... | |||
== ചരിത്രം == | == ചരിത്രം == | ||
മലപ്പുറം | മലപ്പുറം ജില്ലയിലെ തേക്കുമരങ്ങൾക്ക് പേരുകേട്ട നിലമ്പുർ താലൂക്കിലെ അമരമ്പലം പഞ്ചായത്തിൽ കുന്നുകളും മലകളും താഴ്‌വരകളുമടങ്ങിയ പ്രകൃതിരമണീയമായ ഒരു കൊച്ചു പ്രദേശമാണ് തേൾപാറ .മുകളിൽ കോട്ടമലയിൽ നിന്ന് ഉദ്ഭവിക്കുന്ന കോട്ടപ്പുഴ കോഴിപ്ര ,പുത്തോട്ടുംകടവ് മലയടിവാരങ്ങളിൽ കൂടി ഒഴുകി സമീപ പ്രദേശത്തെ ഫലഭൂയിഷ്ടമാക്കുന്നു.ഈ പുഴയുടെ ഭംഗി തന്നെ ഉരുണ്ട പാറകൂട്ടങ്ങളും ഉരുളൻ കല്ലുകളുമാണ് .പുഴയുടെ തനതായ ശാന്തത തെല്ലുമില്ലാതെ ഹുങ്കാരം മുഴക്കി ഒഴുകുന്ന പുഴ വിലപ്പെട്ട പല ജീവനെയും വിഴുങ്ങിയ ചരിത്രവുമുണ്ട് .പ്രകൃതി ഭംഗി കൊണ്ട് അനുഗ്രഹീതമാണ് ഈ പ്രദേശം . മുളം കാടുകളും ഇടതൂർന്ന് നിൽക്കുന്ന തേക്ക് ,വീട്ടി ,മഹാഗണി ,ഇരുൾ തുടങ്ങി പല വന്മരങ്ങളും കൊണ്ട് നിബിഡമാണ് ഈ പ്രദേശം .കാട്ടു മൃഗങ്ങളോടും പ്രകൃദിയോടും മല്ലടിച്ചു കൃഷി ചെയ്യുന്ന കുറേ കുടിയേറ്റ കർഷകർ തൊഴിലാളികളും ഏതാനും ചില ജന്മിമാരും അവരെ ആശ്രയിച്ചു ജീവിക്കുന്ന പാവപെട്ട തൊഴിലാളികളും ഹരിജൻ ,ഗിരിജൻ പിന്നോക്ക വിഭാഗങ്ങളും ഉൾപ്പെടുന്ന മലയോര പ്രദേശം .കർഷകർ തങ്ങളുടെ അധ്വാനത്തെ പച്ചവിരിച്ചു നിൽക്കുന്ന നെൽപ്പാടങ്ങളായും റബർ ,തെങ്ങ് തോട്ടങ്ങളായും അണിയിച്ചൊരുക്കിയിരിക്കുന്നു .[[എൻ.എ.എ.എം.എ.എൽ.പി.എസ് തേൾപ്പാറ/ചരിത്രം|കൂടുതൽ വായിക്കുക]] | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||