"തൃപ്പങ്ങോട്ടൂർ എൽ.പി.എസ്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(' {{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}'''''തൃപ്രങ്ങോട്ടൂർ എൽ പി സ്കൂൾ'''''
 
തൃപ്രങ്ങോട്ടൂർ പഞ്ചായത്തിൽ കടവത്തൂ'''ർ''' റോഡിൽ കല്ലിക്കണ്ടിയിലാണ് ഈ വിദ്യാലയം. ഇപ്പോഴത്തെ മാനേജർ ശ്രീമതി  പി വി പ്രേമസുധയുടെ പിതാമഹൻ ശ്രീ അപ്പഗുരിക്കളാണ് ഈ വിദ്യാലയം സ്ഥാപിച്ചത്.തൃപ്രങ്ങോട്ടൂർ ഹിന്ദു ബോയ്സ് സ്കൂൾ എന്നായിരുന്നു പേര്
 
    1902 ൽ ഒരു കുടിപ്പള്ളിക്കൂടമായാണ് ഇത് ആരംഭിച്ചത്.സംസ്കൃത ഭാഷാ പഠനം ഈ വിദ്യാലയം സ്ഥാപിക്കുന്നതിന് പ്രചോദനമായി എന്ന് അനുമാനിക്കാൻന്യായമായ കാരണങ്ങൾ ഉണ്ട് o സ്ഥാപകനായ അപ്പ ഗുരിക്കൾ ഒരു സംസ്കൃത ഭാഷാ പണ്ഠിതനായിരുന്നു. 1902 ലാണ് സ്കൂൾ ആരംഭിച്ചതെങ്കിലും 1907 ൽ ആണ് സർക്കാർ അംഗീകാരം ലഭിച്ചത്. വിദൂരങ്ങളായ തെണ്ടപ്പറമ്പ്, തൂവക്കുന്ന്, പാറാട്, ന്യൂഞ്ഞമ്പ്രം, ചെറ്റക്കണ്ടി, എന്നീ സ്ഥലങ്ങളിൽ നിന്നും ധാരാളം കുട്ടികൾ ഇവിടെ പഠിച്ചതായി രേഖകളിൽ കാണുന്നു 'രണ്ടു ക്ലാസുകൾ മാത്രമാണ് തുടക്കത്തിൽ ഉണ്ടായിരുന്നതെങ്കിലും 1907 ൽ നാല് ക്ലാസുകളും, 1930ൽ അഞ്ചാം ക്ലാസും അനുവദിച്ചുകിട്ടി "തൃപ്രങ്ങോട്ടൂർ ലോവർ എലിമെൻ്ററി സ്കൂൾ " എന്ന് പുനർനാമകരണം ചെയ്ത വിദ്യാലയത്തിൽ പിന്നീട് ധാരാളം അധ്യാപകർ കർത്തവ്യ നിരതരായി പ്രവർത്തിച്ചു. സാമൂഹ്യ പ്രവർത്തകർ കൂടിയായ നിരവധി അധ്യപകർ ഇവിടെ ഉണ്ടായിരുന്നു. കളരിയുള്ളതിൽ ചാത്തൂട്ടി മാസ്റ്റർ, സി എച്ച് കണാരൻ മാസ്റ്റർ ,എം .ടി കുഞ്ഞിക്കണ്ണൻ മാസ്റ്റർ എന്നിവർ ഇവരിൽ ചിലരാണ്. നാട്ടുകാർക്ക് വേണ്ടിയുള്ള സാഹിത്യ സമാജങ്ങൾ, പ്രസംഗ പരിശീലന ക്ലാസുകൾ, വയോജനങ്ങൾക്കുള്ള പOനക്ലാസ്സ്, മുതലായവ 1940 കളിൽ ഈ വിദ്യാലയത്തിൽ വെച്ച് രാത്രി കാലങ്ങളിൽ കൃത്യമായി നടത്താറുണ്ട്. പിൽക്കാലത്ത് കേരളത്തിൽ നിറഞ്ഞു നിന്നിരുന്ന ശ്രീ എൻ.ഇ.ബലറാമിൻ്റെ നേതൃത്വത്തിലായിരുന്നു മേൽ പറഞ്ഞ സാമൂഹ്യ പ്രവർത്തനങ്ങൾ നടന്നത്.
 
      1959ൽ വിമോചന സമരക്കാലത്ത് ചില സാമൂഹ്യ ദ്രോഹികൾ ഈ വിദ്യാലയം അഗ്നിക്കിരയാക്കിയത് വിസ്മരിക്കാൻ പറ്റാത്തതാണ്. ഇന്ന് കാണുന്ന തരത്തിലുള്ള കെട്ടിടവും, അനുബന്ധ സൗകര്യങ്ങളും ഉണ്ടാക്കിയത് സ്ഥാപക മാനേജരുടെ പുത്രനുമായ എ.രാഘവൻ മാസ്റ്ററാണ്.ഈ വിദ്യാലയത്തിൻ്റെ ഇന്നത്തെ പ്രധാനധ്യാപിക പൂർവ്വ വിദ്യാർത്ഥിനി കൂടിയായ ശ്രീമതി പി.പി രാജശ്രീ ടീച്ചറാണ് ഇതിന് പുറമേ നാല് അധ്യാപകരും, കെ.ജി ക്ലാസുകളിൽ രണ്ട് അധ്യാപികമാരും ഈ വിദ്യാലയത്തിൽ പ്രവർത്തിക്കുന്നു.
2,501

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1358898" എന്ന താളിൽനിന്ന് ശേഖരിച്ചത്