"ജി.എച്ച്.എസ്.എസ്. കൂത്തുപറമ്പ്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(' {{PHSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
  {{PHSSchoolFrame/Pages}}
  {{PHSSchoolFrame/Pages}}കൂത്തുപറമ്പിനെ സംബന്ധിച്ചിടത്തോളം അന്നത്തെ സാമൂഹ്യ ചുറ്റുപാടിൽ ഉന്നതവിദ്യാഭ്യാസം പരിസരവാസികളുടെ മുന്നിൽ ഒരു ചോദ്യചിഹ്നമായിരുന്നു.1982 ൽ ഇത് ഒരു ഹൈസ്കൂളായി ഉയർത്തപ്പെട്ടു. 1989 ൽ കൂത്തുപറമ്പ് എം.എൽ.എ. ശ്രീ, കെ.പി.മമ്മു മാസ്റ്ററുടെയും പി.ടി.എ യുടെയും സ്പോൺസറിംഗ് കമ്മിറ്റിയുടെയും പരിശ്രമഫലമായി മാങ്ങാട്ടുവയലിൽ സ്തൂളിന് വേണ്ടി സ്ഥലം അക്വയർ ചെയ്തു. 2000 ൽ കൂത്തുപറമ്പ് എം.എൽ.എ ആയിരുന്ന ശ്രീമതി. കെ.കെ.ശെെലജ ടീച്ചറുടെയും സ്കൂൾ പി.ടി.എ യുടെയും കൂത്തുപറമ്പ് മുനിസിപ്പാലിറ്റിയുടെയും പരിശ്രമഫലമായി ഹയർ സെക്കന്ററി സ്കൂളായി ഉയർത്തപ്പെട്ടു. ബയോളജി, കമ്പ്യൂട്ടർ സയൻസ്, കോമേഴ്‍സ് വിഭാഗങ്ങളിൽ ഓരോ ബാച്ചാണ് അനുവദിച്ചത്. 2007 ൽ കമ്പ്യൂട്ടർ സയൻസ്, കോമേഴ്‍സ് വിഭാഗങ്ങളിൽ ഓരോ ബാച്ച് കൂടി അനുവദിക്കപ്പെട്ടു. ഹയർ സെക്കന്ററി ക്ലാസുകൾ ആരംഭിച്ചത് കണ്ണൂർ റോഡിലുള്ള ഓല ഷെഡ്ഡിലായിരുന്നു. നഗരസഭയുടെയും വെൽഫെയർ കമ്മിറ്റിയുടെയും പി.ടി.എ യുടെയും ആത്മാർത്ഥമായ പരിശ്രമത്തിന്റെ ഫലമായാണ് ഇന്ന് നിലവിലുള്ള ഭൗതികസാഹചര്യം ഒരുക്കാനായത്. എം.പി ഫണ്ട്, എം.എൽ.എ ഫണ്ട്, നഗരസഭ ഫണ്ട്, എസ്.എസ്.എ ഫണ്ട്, എന്നിവയുടെ സഹായത്താൽ ഭൗതികസാഹചര്യങ്ങൾ ഇന്ന് കാണുന്ന അവസ്ഥയിലേക്ക് എത്തി. കൂത്തുപറമ്പ് നിയോജകമണ്ഡലത്തിന് അനുവദിച്ച ഐ.സി.ടി മോ‍ഡൽ സ്കൂളിന്റെ ഉദ്ഘാടനം ബഹു. എം.എൽ.എ ശ്രീ. പി.ജയരാജൻ നിർവ്വഹിച്ചു. ഇതിന് പുറമെ ശ്രീ. പി.ജയരാജൻ എം.എൽ.എ യുടെ ഫണ്ട് ഉപയോഗിച്ച് വാങ്ങിയ സ്കൂൾ ബസ്സ് വിദ്യാർത്ഥികളുടെ യാത്രാപ്രശ്നം പരിഹരിക്കുവാൻ ഏറെ സഹായിച്ചു.
1,926

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1348200" എന്ന താളിൽനിന്ന് ശേഖരിച്ചത്