ഗവ:എൽ പി എസ്സ് ചെറിയകുന്നം/ചരിത്രം (മൂലരൂപം കാണുക)
19:45, 17 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ജനുവരി 2022മല്ലപ്പള്ളി താലൂക്കിൽ
(സ്കൂൾ ചരിത്രം) |
(മല്ലപ്പള്ളി താലൂക്കിൽ) |
||
വരി 1: | വരി 1: | ||
മല്ലപ്പള്ളി താലൂക്കിൽ പെരുമ്പട്ടി വില്ലേജിൽ കൊറ്റനാട് ഗ്രാമപഞ്ചായത്തു 12 - വാർഡിൽ ചാലപ്പള്ളി ജംഗ്ഷനു സമീപം മല്ലപ്പള്ളി - റാന്നി റോഡരികിൽ 1948 ഇൽ പ്രവർത്തനം ആരംഭിച്ചതാണ് ഈ സ്ഥാപനം.സർ സി പി രാമസ്വാമി അയ്യർ തിരുവിതാംകൂർ ദിവാനായിരുന്ന കാലത്ത് നടന്ന അധ്യാപക സമരങ്ങളെത്തുടർന്ന് സമീപ പ്രദേശങ്ങളിലെ വിദ്യാലയങ്ങൾ പ്രവർത്തനം നിർത്തിയപ്പോൾ പുതിയ സ്കൂളുകൾ അനുവദിക്കുകയുണ്ടായി. അക്കൂട്ടത്തിൽ 1948 ൽ അനുവദിക്കപ്പെട്ടതാണ് ഈ വിദ്യാലയം. ഇന്ന് എസ്. വി. എൻ. എസ്. എസ്. യു. പി സ്കൂൾ പ്രവർത്തിക്കുന്ന സ്ഥലത്ത് സംസ്കൃത സ്കൂളിന് വേണ്ടി പണിത കെട്ടിടത്തിലാണ് ഈ സ്കൂൾ ആദ്യമായി പ്രവർത്തനം ആരംഭിച്ചത്. പിന്നീട് ചാലപ്പള്ളി ജംഗ്ഷനു സമീപം കോനാലിൽ വീട്ടിൽ ശ്രീ ഗോവിന്ദപ്പിള്ള ദാനമായി നൽകിയ 50 സെന്റ് സ്ഥലത്തു സ്കൂൾ കെട്ടിടം നിർമ്മിച്ചു പ്രവർത്തനം തുടങ്ങി . ശ്രീ. ഗോവിന്ദപ്പിള്ളയുടെ മകൻ ശ്രീ. കെ. ജി രാമകൃഷ്ണപ്പിള്ള മുൻകൈ എടുത്ത് പ്രവർത്തിച്ച കെട്ടിടനിർമ്മാണം 1959 ൽ പൂർത്തിയായി. അന്ന് നിർമ്മിച്ച അതേ കെട്ടിടത്തിലാണ് ഇന്നും ക്ലാസുകൾ നടക്കുന്നത്. ഒന്നു മുതൽ നാലു വരെ ക്ലാസ്സുകളാണ് സ്കൂളിന്റെ ആരംഭകാലം മുതൽ ഇപ്പോഴും ഉള്ളത്. ഈ വിദ്യാലയത്തിൽ ഒന്നും രണ്ടും ക്ലാസ്സുകളിൽ നിലവിൽ ഉണ്ടായിരുന്ന ഷിഫ്റ്റു സമ്പ്രദായം 2010 ൽ നിർത്തലാക്കി. കൊറ്റനാട് ഗ്രാമപഞ്ചായത്തിലെ ക്ലസ്റ്റർ റിസോഴ്സ് സെന്റർ ആയി ഈ വിദ്യാലയവും, ഇവിടുത്തെ പ്രധാനാധ്യാപകൻ പഞ്ചായത്ത് വിദ്യാഭ്യാസ ഇമ്പ്ലീമെന്റിംഗ് ഓഫീസർ ആയും പ്രവർത്തിക്കുന്നു. ഇപ്പോൾ ഒന്നു മുതൽ 4 വരെ ക്ലാസുകളിൽ ആയി 46 വിദ്യാർത്ഥികൾ പഠിക്കുന്നു |