"ഗവൺമെന്റ് എച്ച്.എസ്സ്.എസ്സ്.കുലശേഖരമംഗലം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{PHSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}അന്ന് പഞ്ചായത്തിലെ സാമൂഹികാവസ്ഥ വളരെ മോശമായിരുന്നു. കർഷകത്തൊഴിലാളികളും മീൻപിടുത്തക്കാരും ധാരാളം അധിവസിച്ചിരുന്ന ഒരു പ്രദേശമായിരുന്നു മറവൻതുരുത്ത്. പരമ്പരാഗതത്തൊഴിലാളികൾ ധാരാളമുണ്ടായിരുന്നു ഇവിടെ. രാഷ്ട്രീയപ്രസഥാനങ്ങളും ഗ്രന്ഥശാലകളും പ്രവർത്തനം നടത്തിയിരുന്നു. .അന്ന് പ്രൈമറി സ്കൂൾ മാത്രമായിരുന്നു ഉണ്ടായിരുന്നത്. പിന്നീട് 1957 ൽ ഹൈസ്കൂളായും 2000 ൽ ഹയർസെക്കന്ററി സ്കൂളായും ഉയർത്തപ്പെട്ടു. ഹൈസ്കൂൾ ആയതിനുശേഷമുളള ആദ്യവർഷങ്ങളിൽ ഇവിടെ ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകൾ പ്രവർത്തിച്ചിരുന്നു. 1970-1980 ന്റെ പകുതിയിലായപ്പോൾ മറ്റു സ്ഥലങ്ങളിൽ ഇംഗ്ലീഷ്      മീഡിയംസ്കൂൾ ആരംഭിച്ചപ്പോൾ ഇവിടത്തെ ഇംഗ്ലീഷ് മീഡിയം അവസാനിച്ചു.  അന്ന് മറവൻതുരുത്ത് പഞ്ചായത്തിനു പുറമേ ചെമ്പ്, വെള്ളൂർ, ഉദയനാപുരം എന്നീ പഞ്ചായത്തുകളിൽനിന്നുളള കുട്ടികളും ഇവിടെ പഠനത്തിനു ചേർന്നിരുന്നു. 3000 കുട്ടികൾ വരെ പഠിച്ചിരുന്ന ഒരു കാലഘട്ടം ഇവിടെ ഉണ്ടായിരുന്നു. സ്കൂളിന്റെ പഴയ കെട്ടിടം പൊളിച്ചതിനെത്തുടർന്ന സ്കൂളിന്റെ തെക്കുഭാഗത്തുളള കണ്ണംകേരിലേയ്ക്കു അധ്യയനം മാറ്റിയിരുന്നു. 1964 ൽ ഇവിടത്തെ പ്രൈമറി വിഭാഗം  ഇവിടെ നിന്നും മാറ്റി തെക്കുഭാഗത്തേയ്ക്കു മാറ്റി കുലശേഖരമംഗലം ഗവ.എൽ.പി.സ്കൂളാക്കുകയും ചെയ്തു. ഒരുകാലത്ത് ഈ നാടിന്റെ ആശാകേന്ദ്രമായിരുന്ന ഈ സ്കൂളിൽ നിന്നും പഠിച്ചിറങ്ങിയ പ്രഗത്ഭൻമാർ അനവധിയാണ്. ഭരത് മമ്മൂട്ടി, ഇൻഡോഅമേരിക്കൻ ആശുപത്രി ഉടമ ഡോ.എൻ. ബാഹുലേയൻ, നീന്തൽതാരം മുരളീധരൻ, മജിസ്ട്രേട്ട് രഘുവരൻ,കെൽ ഡയറക്ടർ രാജേന്ദ്രപ്രസാദ് എന്നിവർ ഇവിടുത്തെ പൂർവ്വ വിദ്യാർഥികളായിരുന്നു.
162

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1288925" എന്ന താളിൽനിന്ന് ശേഖരിച്ചത്