"ജി.യു.പി.എസ്. മുണ്ടോത്തുപറമ്പ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ചരിത്രം
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചരിത്രം)
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}കടലുണ്ടിപ്പുഴ അതിരിടുന്ന പറപ്പൂർ പഞ്ചായത്തിനു സുദീർഘമായ ചരിത്രവും പാരമ്പര്യവും ഉണ്ട്. ഇന്ത്യയുടെ പ്രഥമ വിദ്യാഭ്യാസ മന്ത്രിയായ ശ്രീ അബുൽ കലാം ആസാദ് പങ്കെടുത്ത കോൺഗ്രസ് സമ്മേളനം ചരിത്രത്തിൽ ഇടം പിടിച്ചതാണ്. സ്വാതന്ത്ര്യസമരസേനാനികളുടെ രക്തം വീണു ചുവന്ന മണ്ണാണ് പറപ്പൂർ പഞ്ചായത്തിലെ കുഴിപ്പുറത്തിന്റേത്. ദീർഘ ദർശികളായ ഗുരു ശ്രേഷ്ഠർ കുഴിപ്പുറം മദ്രസയിൽ 1974 ൽ ഒരു വിദ്യാലയത്തിന് തുടക്കം കുറിച്ചു. ഹെഡ്മാസ്റ്റർ കെ.മൊയ്തീൻ മാസ്റ്റർ, അറബി അധ്യാപകൻ പി.കെ. കുഞ്ഞുമുഹമ്മദ് മാസ്റ്റർ, ഉറുദു അധ്യാപകൻ യു.കെ. ചേക്കുട്ടിമാസ്റ്റർ എന്നിവരായിരുന്നു ആ മഹാ ഗുരുക്കന്മാർ.
 
പൗര പ്രമുഖൻ എ.എമൂസ ഹാജി, പി. ടി. എ. പ്രസിഡൻറ് തഹസിൽദാർ കമ്മൂട്ടി സാഹിബ് എന്നിവരുടെ നേതൃത്വത്തിൽ മൂന്ന് ക്ലാസ് മുറികൾ മുണ്ടോത്തുപറമ്പ് കവലയിൽ സംഭാവനയായി ലഭിച്ച 213 സെൻറ് സ്ഥലത്ത് ഉണ്ടാക്കി അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായ ചാക്കീരി അഹമ്മദ് കുട്ടി സാഹിബിനെ കണ്ടു ഗവൺമെൻറ് അംഗീകാരം വാങ്ങി.
386

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1272239" എന്ന താളിൽനിന്ന് ശേഖരിച്ചത്