"ഗവ. എച്ച് എസ് എസ് തരുവണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ചരിത്രം താളിലേക്ക് മാറ്റി
No edit summary
(ചരിത്രം താളിലേക്ക് മാറ്റി)
വരി 63: വരി 63:
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->  
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->  
== ചരിത്രം ==
== ചരിത്രം ==
വയനാട് ജില്ലയിലെ  വെള്ളമുണ്ട പഞ്ചായത്തിലെ ഒരു കൊച്ചു ടൗണാണ് തരുവണ.കോഴിക്കോട്ടുനിന്ന്  കുറ്റ്യാടി വഴിയും പടിഞ്ഞാറത്തറ വഴിയും  ഈ കൊച്ചു ടൗണിലെത്താം. ഇവിടെ നിന്നും മാനന്തവാടിടൗണിലേയ്ക്ക്  വെറും പത്തു കിലോമീറ്റർ ദൂരം മാത്രമേയുള്ളു. വളരെ പുരാതനമായ ചരിത്രമുണ്ട്  ഈ കൊച്ചു ടൗണിന്. പുരാതനകാലത്ത് മാനന്തവാടിയിൽ നിന്നും വൈത്തിരിയിലേയ്ക്കുണ്ടായിരുന്ന കുതിരപ്പാണ്ടി റോഡിലൂടെ  പോയിരുന്ന  വണ്ടികളിൽ നിന്ന് ചുങ്കം ഈടാക്കിയിരുന്ന സ്ഥലമാണിത് . '''തരൂ''', '''അണ'''  എന്നീ രണ്ടു വാക്കുകൾ യോജിച്ചാണ് തരുവണ എന്ന പേരുണ്ടായത്. അന്നറിയപ്പെട്ടിരുന്നത് തരുവണചുങ്കം എന്നായിരുന്നു.[[ചിത്രം:തരുവണ ടൗൺ.jpeg‎|300px|left]] അന്ന് പ്രചാരത്തിലുണ്ടായിരുന്ന നാണയമാണ് അണ. ഏകദേശം  ആറേകാൽ പൈസ. വലിയ വണ്ടികൾക്ക് നാലണയും (ഇപ്പോഴത്തെ  25 പൈസ) ചെറിയവയ്ക്ക്  രണ്ടണയുമാണ് ചുമത്തിയിരുന്നതെന്ന് പഴമക്കാർ പറയുന്നു.
വയനാട് ജില്ലയിലെ  വെള്ളമുണ്ട പഞ്ചായത്തിലെ ഒരു കൊച്ചു ടൗണാണ് തരുവണ.കോഴിക്കോട്ടുനിന്ന്  കുറ്റ്യാടി വഴിയും പടിഞ്ഞാറത്തറ വഴിയും  ഈ കൊച്ചു ടൗണിലെത്താം. ഇവിടെ നിന്നും മാനന്തവാടിടൗണിലേയ്ക്ക്  വെറും പത്തു കിലോമീറ്റർ ദൂരം മാത്രമേയുള്ളു. വളരെ പുരാതനമായ ചരിത്രമുണ്ട്  ഈ കൊച്ചു ടൗണിന്. പുരാതനകാലത്ത് മാനന്തവാടിയിൽ നിന്നും വൈത്തിരിയിലേയ്ക്കുണ്ടായിരുന്ന കുതിരപ്പാണ്ടി റോഡിലൂടെ  പോയിരുന്ന  വണ്ടികളിൽ നിന്ന് ചുങ്കം ഈടാക്കിയിരുന്ന സ്ഥലമാണിത് . '''തരൂ''', '''അണ'''  എന്നീ രണ്ടു വാക്കുകൾ യോജിച്ചാണ് തരുവണ എന്ന പേരുണ്ടായത്. അന്നറിയപ്പെട്ടിരുന്നത് തരുവണചുങ്കം എന്നായിരുന്നു. [[ഗവ. എച്ച് എസ് എസ് തരുവണ/ചരിത്രം|കൂടുതൽ വായിക്കാം]][[ചിത്രം:തരുവണ ടൗൺ.jpeg‎|300px|left|കണ്ണി=Special:FilePath/തരുവണ_ടൗൺ.jpeg]]  
 
തരുവണയിൽ അക്കാലത്ത്  നടക്കൽ കോരൻകുന്നൻ മൊയ്തുഹാജിയുടെ വീട്ടിൽ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ പ്രവർത്തിച്ചിരുന്ന ഏകാദ്ധ്യാപക വിദ്യാലയം മാത്രമായിരുന്നു വിദ്യ നേടുന്നതിനുള്ള നാട്ടുകാരുടെ ഏക ആശ്രയം.പിന്നീട് അവർ നല്കിയ പത്തു സെന്റ് സ്ഥലത്തായിരുന്നു  തരുവണ ഗവ.എൽ.പി. പ്രവർത്തിച്ചിരുന്നത്. തരുവണയിലെ അന്നത്തെ നവോത്ഥാനനായകരിൽ ഒരാളായിരുന്ന  ശ്രി. സി.എച്ച് മൊയ്തു സാഹിബ് അന്നത്തെ വിദ്യാഭ്യാസമന്ത്രിയായിരുന്ന സി.എച്ച് മുഹമ്മത് കോയയിൽ സ്വാധീനം ചെലുത്തിയാണ്  ആവശ്യത്തിന് സ്ഥലമില്ലാതിരുന്നിട്ടും  എൽ. പി. സ്കൂളിനെ യു.പി ആക്കി ഉയർത്തിയത്. അഡ്വ.:കെ.കെ.കുഞ്ഞബ്ദുള്ളഹാജി യു.പി.സ്കൂളിനായി പത്ത് സെന്റ് സ്ഥലം കൂടി  സൗജന്യമായി നല്കി.
 
 
2005 ൽ സൗദി അറേബ്യയിൽ ജോലി  ചെയ്യുന്ന പ്രവാസികളായസർവ്വശ്രീ..ടി.സൂപ്പി,എ.കെ.ജമാൽ ,പി.അബ്ദുള്ള,സി.എച്ച്.മൊയ്തു,വൈശ്യൻ മജീദ്,തുടങ്ങിയവർ മുൻകയ്യെടുത്ത്  തരുവണ സോഷ്യൽ വെൽഫെയർ കമ്മിറ്റി രൂപീകരിച്ചു.തരുവണയിൽ ഒരു ഉന്നതകലാലയം ഉണ്ടാവണമെന്ന ഉദ്ദേശ്യത്തോടെ  വരിസംഖ്യയായി 2 ലക്ഷം രൂപ സ്വരൂപിച്ചു.അവർ  ഈ ആവശ്യം ഉന്നയിച്ചുകൊണ്ട് തരുവണയിലെ പൗരപ്രമുഖരായ പി.മൊയ്തൂട്ടി , സി.എച്ച്. അബ്ദുള്ള,യു.അമ്മത് ഹാജി,,പി.സൂപ്പി,കെ.സി. അലി, പി.സി.ഇബ്രാഹിം ,പി.മുഹമ്മദ്, കമ്പ അബ്ദുള്ള എന്നിവരെ ഒരു  ഇംഗ്ലീഷ് മീഡിയം സ്കൂൾ തുടങ്ങുന്നതിനായി സമീപിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ വിളിച്ചു ചേർത്ത  പൊതുയോഗം അൺ എയ്ഡഡ്  ഇംഗ്ലീഷ് മീഡിയം സ്കൂൾ അല്ല നൂറുവർഷം  പിന്നിട്ട തരുവണ ഗവ.യു.പി സ്കൂളിനെ ഹൈസ്കൂളാക്കി ഉയർത്തലാണ്  പ്രധാനമെന്നു തീരുമാനിച്ചു.ഇതിനായി പി.മൊയ്തൂട്ടിചെയർമാനും കെ.സി. അലി കൺവീനറുമായി തരുവണ സോഷ്യൽ വെൽഫെയർ കമ്മറ്റി  രൂപീകരിച്ചു. തരുവണയിൽ    വെറും പതിനെട്ടു സെൻറ് സ്ഥലത്തു പ്രവർത്തിച്ചിരുന്ന തരുവണ ജി.യു.പി യെ അപ്ഗ്രേഡ്  ചെയ്യുകയെന്നത്  അത്രയെളുപ്പമായിരുന്നില്ല.തുടർന്ന് സ്ഥലമെടുപ്പ് ഒരു വെല്ലുവിളിയായി തരുവണയിലെ ജനങ്ങൾ ഏറ്റെടുത്തു.ഓരോ വീട്ടുകാരും നിശ്ചിത വരിസംഖ്യ നല്കി പത്തുലക്ഷം രൂപ സമാഹരിച്ച്  മൂന്നരയേക്ര സ്ഥലം കുറഞ്ഞ  വിലയ്ക്കു വാങ്ങി സർക്കാരിന് നല്കി. സ്ഥലമുടമകളായ പള്ളിയാൽ  മൊയ്തൂട്ടി, പള്ളിയാൽ ഇബ്രാഹിം, പള്ളിയാൽ നിസാർ, എന്നിവരെ പ്രത്യേകം സ്മരിക്കേണ്ടതാണ് .വ്യാപാരി വ്യവസായി ഏകോപനസമിതി തരുവണയൂണിറ്റ്  രണ്ടുലക്ഷം  രൂപ നല്കി ഈ സദുദ്യമത്തിന്  പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു. സർക്കാരിന്റെ നയം  പുതിയ ഹൈസ്കൂളുകൾ അനുവദിക്കുന്നതിന് തടസ്സമായപ്പോൾ കുട്ടികളുടെ ബാഹുല്യം കൊണ്ടും സ്ഥലപരിമിതികൾ കൊണ്ടും പൊറുതിമുട്ടിയ വെള്ളമുണ്ട  G.M.H.S.S ന്റെ ഘടനയ്ക്കുമാറ്റം വരുത്താതെ  ഒരു ബ്രാഞ്ച് ഗവ.ഉത്തരവ് 5164/2003 dtd 15-12 -2003 പ്രകാരം  അനുവദിച്ചപ്പോൾ തരുവണയിലെ നാട്ടുകാരുടെ  ഹൈസ്കൂൾ  എന്ന സ്വപ്നം ഭാഗികമായി  യാഥാർത്ഥ്യമാവുകയായിരുന്നു. ഈ ഉത്തരവു പ്രകാരം 2004 ജൂൺ  4-ന്  അന്നത്തെ വിദ്യാഭ്യാസവകുപ്പുമന്ത്രി ശ്രീ നാലകത്ത് സൂപ്പി അവർകൾ  ബ്രാഞ്ച് ഹൈസ്കൂൾ നാടിന് [[സമർപ്പിച്ചു]]. <br />[[ചിത്രം:Inauguration.png |500px|left]]സ്കൂൾ യാഥാർത്ഥ്യമാവുന്നതിൽ അന്നത്തെ എം.എൽ. എ മാരായ ശ്രീമതി. രാധാരാഘവൻ, ശ്രീ. സി .മമ്മൂട്ടി  എന്നിവരുടെ  ശക്തമായ ഇടപെടലുകളുണ്ടായിരുന്നു.സ്വതന്ത്ര സ്കൂൾ എന്ന സ്വപ്നം  ഭാഗികമായി മാത്രമാണ്  യാഥാർത്ഥ്യമായതെങ്കിലും തരുവണക്കാരെ സംബന്ധിച്ചിടത്തോളം ഇത് സ്വതന്ത്രസ്ഥാപനം തന്നെയായിരുന്നു.കുട്ടികളെ ഇവിടെതന്നെ ചേർക്കാനും  പരീക്ഷ എഴുതിക്കാനും സാധിച്ചിരുന്നു. എന്നാൽ സാങ്കേതികമായി സ്വതന്ത്രസ്കൂൾ അല്ലാത്തതിന്റെ  ബുദ്ധിമുട്ടുകൾ  ഏഴു വർക്കാലത്തോളം അദ്ധ്യാപകർക്കും  നാട്ടുകാർക്കും സഹിക്കേണ്ടിവന്നു. സർക്കാർ ഫണ്ടുകൾ ലഭിക്കുന്നതിന് ഈ സാങ്കേതികത തടസ്സമായി. എന്നാൽ തരുവണ ഗവ.യു.പി സ്കൂളിന്  ത്രിതല പഞ്ചായത്തുകളുടെ  കയ്യിൽ നിന്നുംSSA തുടങ്ങിയ സർക്കാർ ഏജൻസികളിൽ നിന്നും ഫണ്ടുകൾ സ്വരൂപിച്ച് ഉണ്ടാക്കിയ കെട്ടിടങ്ങൾഹൈസ്കൂളിനുവേണ്ടി ഉപയോഗിച്ചുകൊണ്ടാണ്  നാട്ടുകാർ ഈ വിഷമാവസ്ഥ തരണം ചെയ്തത്.ഇതിനു നേതൃത്വ പരമായ പങ്കു വഹിച്ച അന്നത്തെ വാർഡുമെമ്പർ ശ്രീ . പി.സി ഇബ്രാഹിമിനെയും, ശ്രീ.കെസി.അലിയെയും പ്രത്യേകം  ഓർക്കുന്നവരാണിവിടുള്ളവർ.  ആദ്യവർഷം വെള്ളമുണ്ട G.M.H.S.S ൽ നിന്നും 8,9,10,ക്ലാസ്സുകളിലെ 420 വിദ്യാർത്ഥികൾ  9 ഡിവിഷനുകളിലായി  പഠനമാരംഭിച്ചു. ജനങ്ങളുടെയും ത്രിതല പഞ്ചായത്തുകളുടെയും ഒത്തൊരുമിച്ചുള്ള പ്രവർത്തന ഫലമായി 20 ക്ലാസ്സുമുറികളുള്ള  കെട്ടിടങ്ങൾ പണിതീർത്തു.ഭാഗികമായെങ്കിലും ഗ്രൗണ്ട് നിർമ്മിച്ചു.സ്കൂളിലേയ്ക്ക് രണ്ടു റോഡ് നിർമ്മിച്ചതും നാട്ടുകാരുടെ പ്രവർത്തന ഫലമായാണ്. ഇതിന് സൗജന്യമായി സ്ഥലം വിട്ടു നല്കിയത് ചാലിയാടൻ മമ്മൂട്ടി,ചാലിയാടൻ ഇബ്രാഹിം, ചാലിയാടൻ അബ്ദുള്ള, പള്ളിയാൽ നിസാർ എന്നിവരേയും പ്രത്യേകം സ്മരിക്കേണ്ടതാണ്.ആദ്യവര‍ഷം വെള്ളമുണ്ട G.M.H.S.S ൽ തന്നെ S.S.L.C. പരീക്ഷയെഴുതിയ ബ്രാഞ്ച് ഹൈസ്കൂളിലെ കുട്ടികൾക്ക് 2006ലെ S.S.L.C പരീക്ഷ മുതൽ സ്വന്തമായി പരീക്ഷാസെന്റർ  അന്നത്തെ ഗവ. GO(RT)339/2006 Gen Edn dtd 20-1 -2006  നമ്പർ ഉത്തരവു പ്രകാരം അനുവദിച്ചു. ഈ കാര്യങ്ങളൊക്കെ നേടുന്നതിൽ ഭരണപരമായും  മറ്റുമുള്ള എല്ലാ സഹായങ്ങളും നല്കിയത്  തരുവണ ഗവ.യു.പി ,വെള്ളമുണ്ട ഗവ.ഹൈസ്കൂൾ എന്നിവിടങ്ങളിലെ പൂർവ്വവിദ്യാർത്ഥിയും  അന്നത്തെ കൊടുവള്ളി എം.എൽ. എയുമായ ശ്രീ സി .മമ്മൂട്ടി  അവർകളുടെ  നിരന്തര ശ്രമം കൊണ്ടു മാത്രമാണ്. ഇങ്ങിനെ നാട്ടുകാരുടെയും അദ്ധ്യാപകരുടേയും  ഒത്തൊരുമിച്ചുള്ള പ്രവർത്തനത്തിന്റെ ഫലമായി ആദ്യവർഷമുണ്ടായിരുന്ന  66% S.S.L.C. റിസൽട്ട്  ഇക്കഴിഞ്ഞ വർഷം 94.4%  ആയി ഉയർത്താൻ കഴിഞ്ഞു. യാതൊരുവിധ ഗ്രേസ് മാർക്കുമില്ലാതെ  മുഴുവൻ A+ കഴിഞ്ഞ രണ്ടു വർഷവും നേടാനായി. കഴിഞ്ഞ ഏഴു വർഷമായി ഈ സ്കൂളിനെ സ്വതന്ത്ര സ്കൂളാക്കി ഉയർത്തുന്നതിന്  മുൻ എം.എൽ.എ. കെ.സി.കുഞ്ഞിരാമൻ, എൽ.ഡി.എഫ്, യു.ഡി.എഫ്, ഭേദമെന്യേ നിവേദനങ്ങളും ധർണ്ണകളും  മറ്റു സമര പരിപാടികളും നടത്തി.  മുൻ PTA പ്രസിഡണ്ടുമാരായ  ടി.സുരേഷ്, പി.സി.ഇബ്രാഹിം എന്നിവർ ഹൈക്കോടതിയെ സമീപിക്കുകയും അനുകൂലമായ തീരുമാനമെടുക്കുന്നതിന് സർക്കാരിന്  നിർദ്ദേശം  കൊടുക്കുകയും ചെയ്തു . ഇതിന്റെയൊക്കെ അടിസ്ഥാനത്തിൽ Go No: 04/2011/Gen.Edn dtd 11-1-2011 പ്രകാരം അന്നത്തെ സർക്കാർ തരുവണ ബ്രാഞ്ച് ഹൈസ്കൂളിനെ  സ്വതന്ത്ര സ്കൂളായി പ്രഖ്യാപിച്ചു.  ഇതിന്റെ ഔദ്യോഗികമായ പ്രഖ്യാപനം 2011 ഫെബ്രു.22 ന് അന്നത്തെ വിദ്യാഭ്യാസ വകുപ്പുമന്ത്രി  ശ്രീ. എം.എ ബേബി അവർകൾ  ഉത്സവഛായ കലർന്ന അന്തരീക്ഷത്തിൽ  നിർവ്വഹിച്ചു . നാട്ടുകാർക്ക് അത്  ഒരുത്സവമായി.
2011 മെയ് ഒമ്പതു മുതൽ ഈ സ്കൂളിലെ സീനിയർ അസിസ്റ്റന്റായ  എം. മമ്മു മാസ്റ്റർക്ക്  ഹെഡ്‍മാസ്റ്ററുടെ താത്കാലികചുമതല നല്കി. 2011 ജൂൺ ഒന്നിന് ഇവിടേയ്ക്ക്ആവശ്യമായ മുഴുവൻ അദ്ധ്യാപക അനദ്ധ്യാപകരേയും നിയമിച്ചുകൊണ്ടുത്തരവായി.2011 ജൂൺ 16ന് ശ്രീമതി.സോഫിയാഫ്രാൻസിസ് ഹെഡ്മിസ്‍ട്രസ്സായി  ചുമതലയേറ്റു
 
2012 ജനുവരി  10-ന്  സ്വതന്ത്ര സ്കൂളായതിന്റെ ഒന്നാം  [[വാർഷികം]] ആഘോഷിച്ചു.മുഖ്യാതിഥിയായത് മടപ്പള്ളി ഗവ. കോളേജിലെ മലയാളം അദ്ധ്യാപകനും യുവകവിയുമായ ശ്രീ. വീരാൻകുട്ടി സാറാണ്.  അദ്ദേഹത്തിന്റെ  പ്രസംഗവും ശ്രീ. സാദിർ തലപ്പുഴയുടെ ഹൃദയ സ്പർശിയായകവിതാവതരണവും  സദസ്സിന്റെ കയ്യടി നേടി.
29/08/2014 ന് പ്ലസ്സ് വൺ സയൻസ് ബാച്ച് ആരംഭിച്ചു . അക്കാലത്ത് അദ്ധ്യാപകർക്ക് പി ടി എ ഫണ്ടിൽ നിന്നാണ് ശമ്പളം നൽകിയത് . 2015 ൽ ഹുമാനിറ്റീസ് ബാച്ചുകൂടി അനുവദിച്ചു.സയൻസ് ബാച്ചിലെ കുട്ടികൾക്കായി 2015 ജൂലൈയിൽ പി.ടി. എ  മുൻകൈയടുത്ത് 147000/ രൂപയുടെ ലാബ് സൗകര്യമൊരുക്കിയത്  പ്രത്യേകം സ്മരിക്കേണ്ടതാണ്.


==ഭൗതികസൗകര്യങ്ങൾ==
==ഭൗതികസൗകര്യങ്ങൾ==
വരി 138: വരി 129:
|}
|}
{{#multimaps:11.736821,75.983387|zoom=13}}
{{#multimaps:11.736821,75.983387|zoom=13}}
G.H.S. THARUVANA,THARUVANA.P.O,MANANTHAVADY(Via)
G.H.S. THARUVANA,THARUVANA.P.O,MANANTHAVADY(V
 
<!--visbot  verified-chils->-->
<!--visbot  verified-chils->
1,640

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1151984" എന്ന താളിൽനിന്ന് ശേഖരിച്ചത്