"പരുതൂർ ഹൈസ്ക്കൂൾ പള്ളിപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 70: വരി 70:




=='''പഠന പ്രവർത്തനങ്ങൾ'''==






==='''ശ്രദ്ധ'''===
  എട്ടാം ക്ലാസിലെ പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശപ്രകാരം '''ശ്രദ്ധ''' എന്ന പദ്ധതി വളരെ പ്രാധാന്യത്തോടെ നടത്തി വരുന്നു.വിഷയാടിസ്ഥാനത്തിൽ നടക്കുന്ന പ്രവർത്തനങ്ങളിൽ ക്ലാസിലെ മികച്ച വിദ്യാർത്ഥികളുടെ പങ്കാളിത്തം ഉറപ്പു വരുത്തുന്നു. അധ്യാപകരുടെ നേതൃത്വത്തിൽ ഓരോ വിഷയത്തിന്റെയും മുഴുവൻ ദിന ക്യാമ്പുകൾ നടത്തി വരുന്നു.
<center>
[[ചിത്രം:20012-sradha.jpg|600px]]</center>
==='''നവ പ്രഭ'''===
  ഒൻപതാം ക്ലാസിലെ പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശപ്രകാരം നടന്നു വരുന്ന പഠനപദ്ധതിയാണ് '''നവ പ്രഭ'''. വിഷയാടിസ്ഥാനത്തിൽ നടക്കുന്നു. സ്കൂൾ സമയത്തിനു ശേഷം നടക്കുന്ന ക്ലാസിൽ തെരഞ്ഞെടുത്ത വിദ്യാർത്ഥികളുടെ പങ്കാളിത്തം ഉറപ്പു വരുത്തുന്നു.
==='''ഗ്രാമീണം പഠനവീട്'''===
  പത്താം ക്ലാസിൽ പഠനത്തിനു പിറകിലായവർക്കായി സ്കൂളിൽ 2 വർഷമായി നടത്തി വരുന്ന പദ്ധതിയാണ് '''ഗ്രാമീണം പഠന വീട്'''. പദ്ധതി പ്രകാരം ഓരോ പ്രദേശത്തുമായി 10 ൽ കൂടുതൽ വീടുകളിലായി അധ്യാപകരുടെയും രക്ഷിതാക്കളുടെയും മേൽനോട്ടത്തിൽ നടന്നുവരുന്ന ഈ സംവിധാനം കുട്ടികൾക്ക് പഠനം മാത്രമല്ല, അവരുടെ സാമൂഹികമായ ഇടപെടലുകളെ കൂടി നല്ല രീതിയിൽ സ്വാധീനിക്കാൻ ഉദകുന്നതാണെന്നാണ് അനുഭവം.
<center>
[[ചിത്രം:20012-news clip.jpg|300px]]
</center>
===''' പരീക്ഷോത്സവം'''===
  SSLC പരീക്ഷ കുട്ടികളിലുണ്ടാക്കിയേക്കാവുന്ന പരിഭ്രമം ചെറുതല്ല. ഓരോ കുട്ടിയുടെയും പരീക്ഷപ്പേടി അകറ്റുക, അതോടൊപ്പം അവരെ പരീക്ഷയ്ക്കു വേണ്ടി തയ്യാറാക്കുക എന്ന ലക്ഷ്യത്തോടെ കുറച്ച് വർഷങ്ങളായി സ്കൂളിൽ തുടർന്നു വരുന്ന വളരെ വിജയകരമായ മറ്റൊരു പ്രവർത്തനമാണ്''' പരീക്ഷോത്സവം'''.
  അർദ്ധവാർഷിക പരീക്ഷക്കു ശേഷം തെരഞ്ഞെടുത്ത കുട്ടികൾക്കായി ഒരു[https://youtu.be/dreUxsv-3Y0 ''' ചോദ്യപേപ്പർ നിർമ്മാണ ശില്പശാല'''] നടത്തുകയും 2-3 ദിവസങ്ങളിൽ നടക്കുന്ന ക്യാമ്പിൽ നിന്നും ലഭിക്കുന്ന ചോദ്യപേപ്പറുകളിൽ നിന്നും അധ്യാപകരുടെ നേതൃത്വത്തിൽ  മികച്ച ചോദ്യപേപ്പറുകൾ തെരഞ്ഞെടുക്കുന്നു. ഓരോ വിഷയത്തിലേയും ഇത്തരം 3-4 ചോദ്യപേപ്പറുകൾ അച്ചടിച്ച് വൈകുന്നേരം 4 മുതൽ 5 വരെയുള്ള സമയത്തു ഈ പരീക്ഷകൾ നടത്തി വരുന്നു. ചോദ്യപേപ്പർ ക്യാമ്പിൽ കുട്ടികൾ ചോദ്യങ്ങൾ കണ്ടെത്തുന്നതിനോടൊപ്പം തന്നെ പാഠപുസ്തകത്തിലെ പ്രധാനപ്പെട്ടഭാഗം ഒന്നോ രണ്ടോ ആവർത്തി വായിച്ച് എല്ലാ ചോദ്യങ്ങൾക്കുമുള്ള ഉത്തരങ്ങളും ഇതോടൊപ്പം കണ്ടു പിടിക്കുന്നു എന്നതാണ് ഈ പ്രവർത്തനത്തിന്റെ മറ്റൊരു പ്രത്യേകത. സ്കൂളിൽ മുഴുവൻ A+ വാങ്ങുന്ന കുട്ടികളുടെ എണ്ണത്തിലും വിജയശതമാനത്തിലും വർദ്ധനയുണ്ടാക്കാൻ ഈ പ്രവർത്തനം വളരെയധികം സഹായകരമായിട്ടുണ്ട്.
[[{{PAGENAME}}/കൂടുതൽ അറിയാൻ|തുടർന്നു വായിക്കുക]]
==''' ദിനാചരണങ്ങൾ'''==
==='''സ്വാതന്ത്ര്യദിനം===
    തോരാത്ത മഴയും പ്രളയവും നാടിനെയും നാട്ടുകാരേയും കനത്ത ആശങ്കയിലാഴ്ത്തിയ അവസരത്തിലായതു കൊണ്ട് വളരെ ലളിതമായ ചടങ്ങുകളോടെയാണ് ഇത്തവണ സ്വാതന്ത്ര്യദിനം ആചരിച്ചത്. സ്കൂളിലെ എൻ.സി.സി, എസ്.പി.സി, സ്കൗട്ട് & ഗൈഡ്സ്, റെഡ്ക്രോസ് തുടങ്ങിയ സേനകളുടെ സാന്നിധ്യത്തിൽ ബഹുമാനപ്പെട്ട പ്രിൻസിപ്പൽ ശ്രീ.പി.ശങ്കരനാരായണൻ മാസ്റ്റർ പതാക ഉയർത്തി. ഹെഡ്മിസ്ട്രസ്സ് ശ്രീമതി. പി.ഡി. അരുണ ടീച്ചർ സ്വാതന്ത്ര്യ ദിന സന്ദേശം നൽകി.
[[ചിത്രം:20012-id.jpg|600px|thumb|center| സ്വാതന്ത്ര്യ ദിനം]]
===''' വായനാദിനം'''===
    2018-19 വർഷത്തെ വായനാദിനവും  [https://ml.wikipedia.org/wiki/പി.എൻ._പണിക്കർ'''പി.എൻ.പണിക്കർ'''] അനുസ്മരണവും വിപുലമായി തന്നെ നടക്കുകയുണ്ടായി.ലോകകപ്പ് ഫുട്ബോളിനോടനുബന്ധിച്ചു നടത്തിയ [https://youtu.be/YCldKIwLpqQ'''സോക്കർവായന'''] വ്യത്യസ്തവും വിജ്ഞാനപ്രദവുമായ അനുഭവം കാഴ്ചവച്ചു.
[[ചിത്രം:20012-SV.jpg|300px|thumb|center| സോക്കർ വായന]]
==='''യോഗദിനം'''===
  ഈ വർഷവും സ്കൂളിൽ [https://youtu.be/w2t7F1Rq0-4'''യോഗ ദിനം'''] ആഘോഷിച്ചു.പ്രശസ്ത യോഗാചാര്യൻ ശ്രീ.മാധവൻ ചെമ്പ്ര കുട്ടികൾക്ക് യോഗയെക്കുറിച്ചും ആരോഗ്യപരിപാലനത്തിൽ യോഗയുടെ പങ്കിനെ കുറിച്ചും ക്ലാസ് എടുത്തു. സ്കൂളിന്റെ ചരിത്രത്തിൽ ആദ്യമായി ഇപ്പോൾ ഒൻപതാം ക്ലാസിൽ പഠിക്കുന്ന '''ആദിത്യൻ സത്യനാരായണൻ''' എന്ന വിദ്യാർത്ഥി[https://youtu.be/TNmYJZF9wW8'''ദേശീയ യോഗാ ഒളിമ്പ്യാഡിൽ'''] കേരളത്തെ പ്രതിനിധീകരിച്ച് ഡൽഹിയിൽ നടന്ന മത്സരത്തിൽ ആറാം സ്ഥാനം കരസ്ഥമാക്കി.സ്കൂളിൽ നടന്ന സ്വീകരണത്തിൽ ആദിത്യനെ അനുമോദിച്ചു.
<center>
[[ചിത്രം:20012-news clip5.jpg|300px]]
[[ചിത്രം:20012-spo yoga.jpg|300px]]</center>
=='''പാഠ്യേതര പ്രവർത്തനങ്ങൾ'''==
==='''സ്കൗട്ട് & ഗൈഡ്സ്'''===
<font color= brown> 
  [https://ml.m.wikipedia.org/wiki/ഭാരത്‌_സ്കൗട്ട്സ്_ആൻഡ്‌_ഗൈഡ്സ്'''ഭാരത് സ്കൗട്സ് ആന്റ് ഗൈഡ്സി''']ന്റെ ഭാഗമായി നമ്മുടെ സ്കൂളിൽ '''5''' യൂണിറ്റുകളാണ് നിലവിൽ പ്രവർത്തിക്കുന്നത്.'''6 സ്കൗട്ട് മാസ്റ്റർ '''മാരും ''' 8ഗൈഡ് ക്യാപ്ടൻമാര‌‌ു'''മാണ് സ്ക‌ൂളിലുള്ളത്.മികവാർന്ന പ്രവർത്തനങ്ങൾ കാഴ്ചവെച്ച് നിരവധി സ്കൗട്ടുകളും ഗൈഡ്സുകളും '''രാജ്യപ‌ുരസ്കാർ''' ,'''രാഷ്‌ട്രപതി ''' അവാർഡുകൾ കരസ്ഥമാക്കിയിട്ടുണ്ട്.
<CENTER><gallery>
 
20012-SG3.jpg|400px|സ്കൗട്ട്സ്
20012-SG4.jpg|400px|ഗൈഡ്സ്
20012-scout&guides 1.jpg|400px|രാജ്യപ‌ുരസ്കാർ(17-18) </gallery></CENTER>
ദുരിതാശ്വാസ പ്രവർത്തനം
  പ്രളയബാധിത പ്രദേശങ്ങളായ പൈലിപ്പുറം, നെടുങ്ങോട്ടൂർ എന്നീ പ്രദേശങ്ങളിൽ സൂപ്പർ ക്ലോറിനേഷൻ ,ബോധവത്കരണം ,നോട്ടീസ് വിതരണം എന്നിവ പരുതൂർ ഹയർ സെക്കന്ററി സ്ക്കൂൾ സ്ക്കൗട്ട് & ഗൈഡ്സ് യൂണിറ്റിന്റേയും, ഹെൽത്ത് സ്റ്റാഫ് (ആശ വർക്കർ) എന്നിവരുടെയും നേതൃത്വത്തിൽ നടത്തി.
<center>
[[ചിത്രം:20012-SG5.jpg|400px]]</center>
==='''എൻ.സി.സി'''===
  <font color= 641313> 
    1991 ജൂലായ് മാസത്തിൽ 100 ആൺകുട്ടികൾ അടങ്ങുന്ന ആദ്യത്തെ [https://ml.m.wikipedia.org/wiki/നാഷണൽ_കേഡറ്റ്_കോർ'''NCC'''] യൂണിറ്റ് ആരംഭിച്ചു. '28 KBN NCC OTTAPPALAM'ത്തിനു കീഴിലാണ് യൂണിറ്റ് പ്രവർത്തിക്കുന്നത്.2005ൽ ഈ യൂണിറ്റിനെ വിഭജിച്ച് പെൺകുട്ടികളുടെ വിഭാഗം രൂപീകരീച്ചു. കേന്ദ്രസർക്കാരിന്റെ  നിർദ്ദേശപ്രകാരം  ഈ വിദ്യാലയത്തിലെ '''ശ്രീ.കെ.ഒ.വിൻസെന്റ്''' മാസ്റ്ററെ കമ്മീഷന്റ് ഓഫീസറായി നിയമിച്ചു.അതിനുവേണ്ട എല്ലാ യോഗ്യതകളും അദ്ദേഹം നേടിയെടുത്തു.( Commission officer test, Part I, Part II,Part III) 28KBN 'NCC OTTAPPALAM'ബറ്റാലിയനു കീഴിലുള്ള ഏറ്റവും നല്ല യൂണിറ്റായി 2009 വർഷത്തിൽ ഈ വിദ്യാലയത്തെ തെരഞ്ഞെടുത്തു.2014 മുതൽ യ‌ൂണിറ്റിന്റെ ചുമതല വഹിക്കുന്നത്''' ശ്രീ. പി. രവീന്ദ്രനാഥ്''' മാസ്റ്ററാണ്.</font>
<center>
<gallery>
20012-NCC1.jpg|NCC
20012-ncc3.jpg|പരിസ്ഥിതി ദിനം
20012-ncc2.jpg|യോഗ ദിനം
</gallery></center>
==='''എസ് പി സി.'''===
          <font color= 7084e8> 
  2016 അക്കാദമിക വർഷത്തിൽ 44 കുട്ടികൾ ഉൾപ്പെടുന്ന ആദ്യത്തെ [https://ml.m.wikipedia.org/wiki/സ്റ്റുഡന്റ്_പോലീസ്_കേഡറ്റ്_പദ്ധതി എസ്.പി.സി] യൂണിറ്റ് നിലവിൽ വന്നു. ''കമ്മ്യൂണിറ്റി പോലീസ് ഓഫീസർ '' ആയി '''കെ.ശ്രീജേഷ് ''' മാസ്റ്ററും,അസിസ്റ്റന്റ് കമ്മ്യൂണിറ്റി പോലീസ് ഓഫീസർ ആയി '''എ.സൂര്യ''' ടീച്ചറും സേവനമനുഷ്ഠിച്ച് വരുന്നു. നിലവിൽ സീനിയർ, ജൂനിയർ വിഭാഗങ്ങളിലായി 88 കുട്ടികൾ അംഗങ്ങളാണ്.2017-18 വർഷത്തിൽ സ്കൂളിൽ നിന്നും 2 കേഡറ്റുകൾ സംസ്ഥാന തലത്തിലേക്ക് തെരഞ്ഞെ‌ടുക്കപ്പെട്ടു.</font>
<center><gallery>
20012-SP1.jpg|എസ് പി സി 
20012-spc state.jpg|സംസ്ഥാനതലത്തിലേക്ക് തെരഞ്ഞെ‌ടുക്കപ്പെട്ട  കേഡറ്റുകൾ               
20012-SP2.jpg|എസ് പി സി ക്യാമ്പ്
</gallery></center>
==='''ജൂനിയർ റെഡ് ക്രോസ് '''===
        <font color= 398a83>
  2012 അക്കാദമിക വർഷത്തിൽ 17 കുട്ടികൾ അംഗങ്ങളായി ആദ്യത്തെ  [https://ml.m.wikipedia.org/wiki/റെഡ്ക്രോസ്'''ജൂനിയർ റെഡ്ക്രോസ്'''] യൂണിറ്റ് പ്രവർത്തനമാരംഭിച്ചു. നിലവിൽ 8,9,10 ക്ലാസുകളിലായി ആകെ 120 കുട്ടികൾ അംഗങ്ങളാണ്. കൗൺസിലർമാരായി ''' കെ.എൻ.നാരായണൻ ''' മാസ്റ്ററും '''എം.വിദ്യ''' ടീച്ചറും ചുമതല വഹിക്കുന്നു.സ്നേഹത്തൂവാല എന്ന പേരിൽ ഒരു സാന്ത്വനം-പദ്ധതി  റെഡ്ക്രോസിന്റെ നേതൃത്വത്തിൽ നടന്നു വരുന്നു.നിർധനരായ രോഗികൾക്കുള്ള മരുന്ന്, അവശരായവർക്ക് വീൽ ചെയർ, കിടപ്പിലായവർക്ക് ബെഡ് തുടങ്ങിയ സഹായങ്ങളാണ് ഈ പദ്ധതിയിലൂടെ നൽകി വരുന്നത്.</font>
<center><gallery>
20012-RED CROSS1.jpg|സ്നേഹത്തൂവാല
20012-snehathoovala2.jpg|സ്നേഹത്തൂവാല
20012-snehathoovala3.jpg|സ്നേഹത്തൂവാല
</gallery></center>
==='''ലിറ്റിൽ കൈറ്റ്സ്''' ===
            <font color= 2356bd>
  കുട്ടിക്കൂട്ടം ഈ വർഷംമുതൽ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് എന്ന പേരിൽ പ്രവർത്തനം ആരംഭിച്ചു . 40 കുട്ടികൾ ക്ലബ് അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ടു .ഹൈടെക്‌ ക്ലാസ് മുറികൾ കൈകാര്യം ചെയ്യുന്നതിലുള്ള പരിശീലനവും അനിമേഷൻ സിനിമകൾ തയ്യാറാക്കാനുള്ള പരിശീലനവും നൽകി വരുന്നു.കൈറ്റ് മാസ്റ്റർമാരായ '''എ.അനിത''' ടീച്ചറ‌ും '''എം.എ.വിശ്വനാഥൻ''' മാസ്റ്ററ‌ും ക്ലബ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.</font>
<center>
<gallery>
20012-lk1.jpg|ലിറ്റിൽ കൈറ്റ്സ് ബോർഡ്
20012-lk3.jpg|ലിറ്റിൽ കൈറ്റ്സ് ID Card
</gallery></center>
==='''ഹെൽത്ത് ക്ലബ്ബ്''' ===
പരുതൂർ ഹൈസ്കൂളിലെ ഹെൽത്ത് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടക്കുന്ന പ്രവർത്തനങ്ങൾ
 
  2018-19 വർഷത്തിൽ ശ്രീമതി. പി.റഹിയ ടീച്ചറുടെ നേതൃത്വത്തിൽ പ്രവർത്തിച്ചു വരുന്നു.ജൂൺ 26 ന് ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ''' ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് ''' നടത്തി. പട്ടാമ്പി എക്സൈസ് പ്രിവന്റീവ് ഓഫീസർ ശ്രീ ബഷീർ കുട്ടി ക്ലാസ് എടുത്തു.
==='''ശുചിത്വ സേന''' ===
'''ATAL TINKERING LAB'''
''' കുട്ടി ശാസ്ത്രജ്ഞന്മാർക്ക്'''
[[ചിത്രം:20012-AT1.jpg|400px|center]]
  സ്കൂളിലെ മിടുക്കരായ വിദ്യാർത്ഥികളിൽ ശാസ്ത്ര താല്പര്യം വർദ്ധിപ്പിക്കുന്നതിനും കുട്ടിശാസ്ത്രജ്ഞൻമാരെ വളർത്തിയെടുക്കുന്നതിനും സഹായിക്കുന്നതിന് കേന്ദ്ര സർക്കാർ പദ്ധതിയായ ATAL Tinkering Lab ന് നമ്മുടെ സ്കൂളും തിരഞ്ഞെടുക്കപെട്ടു.
വിദ്യാർത്ഥികളിൽ ശാസ്ത്ര അഭിരുചി വളർത്താനും Start Up സംരംഭങ്ങൾ തുടങ്ങാനും ഉദ്ദേശിച്ച് കേന്ദ്ര സർക്കാർ ആവിഷ്ക്കരിക്കുന്ന പദ്ധതിയാണ് ATL labകൾ. കഴിഞ്ഞ വർഷം തന്നെ ഈ പദ്ധതിക്കായി PHS തിരഞ്ഞെടുക്കപ്പെട്ടു. സ്ക്കൂളിന്റെ ശാസ്ത്രമേളകളിലെ തുടർച്ചയായ മികവും മറ്റു പ്രവർത്തങ്ങളുമാണ് ഈ വിദ്യാലയം തിരഞ്ഞെടുക്കപ്പെടാൻ കാരണമായത്. 20 ലക്ഷം രൂപയുടെ കേന്ദ്ര ഗവൺമെന്റ് ഫണ്ട് നമ്മുടെ വിദ്യാലയത്തിന് ലഭിച്ചു.
  1500 ടqr feet സ്ഥലത്ത് മാനേജ്‌മെന്റിന്റെ പൂർണ സഹായത്തോടെ Building, electrification മറ്റു വർക്കുകൾ എന്നിവ പൂർത്തീകരിച്ചു.
[[ചിത്രം:20012-AT2.jpg|400px|center]]




6,470

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1074794" എന്ന താളിൽനിന്ന് ശേഖരിച്ചത്