"എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. കാരംവേലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 338: വരി 338:


=='''അനുഭവ കുറിപ്പുകൾ'''==
=='''അനുഭവ കുറിപ്പുകൾ'''==
ഡോ. എം. എസ് ഗോപിനാഥൻ, എം. എസ്. സി, പി.എച്ച്.ഡി റിട്ട പ്രൊഫസർ (ഐ. ഐ . റ്റി മദ്രാസ് & ഐസർ തിരുവനന്തപുരം)
പരിയാരത്തെ വീട്ടിലേക്ക് വർഷത്തിൽ ഒരിക്കലോ മറ്റോ പോകുന്നത് സ്കൂളിന്റെ മുമ്പിൽ കൂടെയാണ്. അപ്പോൾ ഗ്രഹാദുരമായ ഓർമ്മകൾ വരും. അറുപതിൽ  പരം വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. ഓലമേഞ്ഞ കെട്ടിടങ്ങളൊക്കെ പോയി സ്കൂൾ ഒരുപാട് മാറിയിരിക്കുന്നു.
1959-ലാണ് ഞാൻ എസ്. എസ്. എൽ സി പാസ്സായത്. എന്റെ മാർക്കിന്റെ റെക്കോഡ് ഇതുവരെ ആരും ഭേദിച്ചിട്ടില്ലത്രെ. എനിക്ക് സ്റ്റേറ്റിൽ ഒന്നാം റാങ്കുണ്ടായിരുന്നു. ഏകദേശം ഒരുവർഷത്തോളം കഴിഞ്ഞ് കാതോലിക്കറ്റ് കോളേജിലെ പ്രിൻസിപ്പൽ വിളിച് കൊച്ചി മഹാരാജാവിന്റെ 400 രൂപയുടെ ഒരു സ്കോളർഷിപ് ഉണ്ടെന്ന് പറഞ്ഞു. അന്നത് ഊഹിക്കാൻ വയ്യത്തത്ര വലിയ തുകയായിരുന്നു.
ഞാൻ പഠിപ്പിച്ചപ്പോൾ പവിത്രൻ സാറും പിന്നെ വിദ്യാധരൻ സാറുമായിരുന്നു ഹെഡ്മാസ്റ്റർമാർ. പവിത്രൻ സർ സൗമ്യനും ആരോടും അധികം സംസാരിക്കാത്ത ആളുമായിരുന്നു. ഞാൻ എസ്. എസ്. എൽ. സി പരീക്ഷ എഴുതികൊണ്ടിരുന്നപ്പോൾ സർ ജനാലയെക്കൽ വന്നു താഴ്ന്ന സ്വരത്തിൽ എന്നോട് പറഞ്ഞു "ഞങ്ങൾക്ക് എല്ലാം നല്ല പ്രേതീക്ഷയുണ്ട് ". വിദ്യാധരൻ സർ ഇംഗ്ലീഷ് നല്ല പ്രവീണ്യമുള്ള ആളായിരുന്നു. എനിക്ക് പിന്നീട് ബി. സി പരീക്ഷയ് ക്ക് ഇംഗ്ലീഷിൽ സ്റ്റേറ്റിലെ ഏക ഫസ്റ്റ്ക്ലാസ് കിട്ടിയത് സാറിനുവലിയ സന്തോഷമായി. സാറു പറഞ്ഞു "ഞാനത് പണ്ടേ പ്രവചിച്ചതാണ് ".
കണക്ക് പഠിപ്പിച്ചത് വലിയ കരുണാകരൻ സാറാണ്. സാർ സ്കൂളിന് അടുത്താണ് താമസം. കണക്കുകൾ ബോർഡിൽ എഴുതിയിട്ട് എന്നോട് പറയും 'ഗോപി ഇതെല്ലാം ചെയ്ത് കാണിച്ചു കൊടുക്കൂ '. ഞാൻ ചെയ്തു കഴിയുമ്പോൾ ബോർഡിൽ നോക്കി എന്നോട് പറയും "വെരി ഗുഡ് ".
കൊച്ചു കരുണാകരൻ സാർ ചരിത്രം പഠിപ്പിച്ചിരുന്നുവെന്നാണ് ഓർമ്മ. പരീക്ഷ നടത്തുമ്പോൾ എന്റെ പേപ്പർ മാത്രം നോക്കിയിട്ട് എന്റെ സഹപാഠികളുടെയെല്ലാം പേപ്പർ നോക്കാൻ എനിക്ക് തരുമായിരുന്നു അവരാരുമറിയാതെ. സ്വാഭാവികമായും എനിക്കായിരിക്കും ഏറ്റവും കൂടുതൽ മാർക്ക്‌.
ഞാൻ ശാസ്ത്രജ്ഞൻ ആകാൻ പ്രചോദനം നൽകിയത് സയൻസ് അധ്യാപകനായ മാത്യു സാറാണ്. ലോകത്തിലെ പല പ്രശസ്ത ശാസ്ത്രജ്ഞന്മാരുംഅവരുടെ ശാസ്ത്രസ്നേഹത്തിനു പിന്നിൽ അവരുടെ അവരുടെ സ്കൂൾ അധ്യാപകരാണെന്നു ചൂണ്ടികാണിക്കുന്നുണ്ട്. പ്രതേകതരം ചോദ്യങ്ങൾ ചോദിച്ചു ഉത്തരം കുട്ടികളിൽ നിന്നുതന്നെ ഉരുത്തിരിയുക എന്നതായിരുന്നു മാത്യു സാറിന്റെ രീതി. അന്നത് വളരെ അപൂർവ്വമായിരുന്നു. ഞാനത് എന്റെ അധ്യാപനരീതി അതായി സ്വീകരിച്ചു വിജയം കണ്ടതാണ്
നാടകാഭിനയത്തിലും പ്രസംഗം. കവിത മത്സരങ്ങളും ഞാൻ പങ്കെടുക്കുമായിരുന്നു. സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പിൽ സ്കൂൾ ലീഡറായി അന്ന് തിരഞ്ഞെടുക്കപ്പെടിരുന്നു.
ഈ ജീവിത സായാഹ്നത്തിൽ തിരിഞ്ഞു നോക്കുമ്പോൾ കാരംവേലി സ്കൂളിനോട് എന്റെ ജീവിതം വളരെ കടപ്പെടിരിക്കുന്നു. ഇപ്പോൾ എന്റെ അനന്തരവളായനടാഷ അവിടെ അധ്യാപിക ആയിരിക്കുന്നത് എനിക്ക് വളരെ സന്തോഷം തരുന്നു.
എല്ലാവർക്കും എന്റെ വിജയാശംസകൾ നേരുന്നു.


=='''പ്രവർത്തന റിപ്പോർട്ട്'''==
=='''പ്രവർത്തന റിപ്പോർട്ട്'''==


=='''പ്രളയ കാലത്തെ ഓർമ്മകളിലൂടെ'''==
=='''പ്രളയ കാലത്തെ ഓർമ്മകൾ '''==
 
മഹാപ്രളയം കേരളത്തെ ഒന്നാകെ മുക്കികളഞ്ഞ വർഷമായിരുന്നു 2018. 1924ലെ പ്രളയത്തിനുശേഷം ഏറ്റവും വലിയ വെള്ളപ്പൊക്ക ദുരന്തത്തിനാണ് കേരളം സാക്ഷ്യം വഹിച്ചത്. ജൂലൈ-ഓഗസ്റ്റ് മാസങ്ങളിൽ തെക്കുപടിഞ്ഞാറൻ കാലവർഷകാലത്ത് ഉയർന്ന അളവിൽ മഴ പെയ്തതിന്റെ ഫലമായാണ് വെള്ളപ്പൊക്ക ദുരന്തം സംഭവിച്ചത്. അതിശക്തമായ മഴയെത്തുടർന്ന് മിക്ക ജില്ലകളിലും വെള്ളപ്പൊക്കവും മലയോര മേഖലകളിൽ ഉരുൾപൊട്ടലുമുണ്ടായി. അണക്കെട്ടുകളിലെ ജലനിരപ്പ് ക്രമാതീതമായി ഉയർന്നതോടെ അവയുടെ ഷട്ടറുകൾ തുറന്നുവിട്ടത് വെള്ളപ്പൊക്കത്തിന്റെ ആഘാതം വർധിപ്പിച്ചു.
പത്തനംതിട്ട ജില്ലയിൽ പ്രളയം ഏറെ ബാധിച്ചത് റാന്നി, ചെങ്ങന്നൂർ പാണ്ടനാട്, ആറന്മുള, പന്തളം, നിരണം, തേവേരി, ഇരതോട്, കടപ്രമാന്നാർ മേഖലകളിലാണ്. ഡാമുകൾ തുറന്നു വിട്ടതിനാൽ ആറന്മുള , ഇടയാറന്മുള, റാന്നിയും ചുറ്റുവട്ട പ്രദേശങ്ങളൂം ദിവസങ്ങളോളം വെള്ളത്തിന്റെ അടിയിലായി. പമ്പ, മണിമല സംഗമമായ തിരുവല്ല പുളിക്കീഴും പമ്പ, അച്ചൻകോവിൽ സംഗമമായ വീയപുരവും വെള്ളത്തിൽ മുങ്ങി. തിരുവല്ല - കായങ്കുളം റോഡിൽ കടപ്ര മുതൽ മണിപ്പുഴവരെ ശക്തമായ നീഴൊഴുക്കിൽ ഗതാഗതം മുടങ്ങി. അച്ചൻകോവിൽ നദി കരകവിഞ്ഞു ഒഴുകിയതിനാൽ പന്തളം നഗരം പൂർണമായി വെള്ളത്തിലായി. ദിവസങ്ങളോളം എം.സി. റോഡ് വഴിയുള്ള ഗതാഗതം സ്തംഭിച്ചു. ആറൻമുളയും മറ്റും പരിസര പ്രദേശത്തുമായി നിരവധിപേർ വീടുകളിൽ കുടുങ്ങി. ഹെലികോപ്റ്റർ മാർഗമാണ് നിരവധിപേരെ രക്ഷപെടുത്തിയത്. ജില്ലയിൽ 106 ദുരിതാശ്വാസ ക്യാംപുകൾ തുറന്നിരുന്നു. പമ്പ നദി കരകവിഞ്ഞ് ഒഴുകിയതിനാൽ ശബരിമല തീർത്ഥാടനം പൂർണമായി നിർത്തിവച്ചു. സന്നിധാനത്തേക്ക് ത്രിവേണിയിൽനിന്ന് അയ്യപ്പന്മാർ നടന്നുപൊയ്ക്കൊണ്ടിരുന്ന വഴിയിലേക്ക് പമ്പയാർ വഴിമാറിയൊഴുകി. ശബരിമല പമ്പാതീരവും ത്രിവേണീ സംഗമവും പൂർണമായും വെള്ളത്തിനടിയിലായി.
ആഗസ്റ്റ് പതിനഞ്ചു രാവിലെ സ്കൂളിൽ സ്വാതന്ത്ര്യദിന ആഘോഷങ്ങൾ സംഘടിപ്പിച്ചിരുന്നു .പക്ഷെ രാവിലെ തന്നെ തെക്കേമലയിലേക്കുവെള്ളം കയറുന്നു എന്നറിഞ്ഞാൽ പതാകയുയർത്തൽ മാത്രമായി ചുരുക്കി പങ്കെടുക്കാൻ വന്ന കുട്ടികളെ വീട്ടിലെത്തിച്ചു . അടുത്ത ദിവസം തന്നെ സ്കൂൾ ദുരിതാശ്വാസക്യാമ്പ് ആയിമാറ്റി.ആറന്മുളയിൽ  നിന്നും പരിസരപ്രേദേശങ്ങളിൽ നിന്നും ഉടുതുണി മാത്രമായി എത്തിയവർക്ക്‌ എല്ലാ സഹായവും ചെയ്യാൻ നാടും സ്കൂളും ഭരണകൂടവും ഒത്തൊരുമിച്ചു. കാരംവേലി സ്കൂളിന്റെ ക്ലാസ്സ്മുറികൾ വീടിനു തുല്യമായി,പാചകപ്പുര അനേകർക്ക്‌ അന്നമൊരുക്കി .കേരളത്തിന്റെ  ഡിജിപി ശ്രീ ലോക്നാഥ് ബെഹ്റ ഈ അവസരത്തിൽ സ്കൂളിലെത്തുകയും പാചകപ്പുരയിൽ കയറി രുചി ആസ്വദിക്കുകയുംചെയ്തു . വിദേശങ്ങളിൽ നിന്നും മറ്റുപ്രദേശങ്ങളിൽ നിന്നും എത്തിയ പ്രളയസഹായ സാധനങ്ങൾ കൃത്യമായരേഖപെടുത്തലോടെ അർഹരുടെ കൈകളിൽ എത്തിക്കാൻ എല്ലാ സഹായങ്ങളും സ്കൂളിന്റെ ഭാഗത്തുനിന്നും ചെയ്തു .ഇതിനിടയിൽ ആഘോഷങ്ങളില്ലാതെ ഓണവും കടന്നുപോയി .
അധ്യാപകർ പ്രളയ ബാധിതരായ വിദ്യാർത്ഥികളുടെ വീടുകൾ സന്ദർശിക്കുകയും  അവർക്കുവേണ്ട സഹായങ്ങൾ ചെയ്യുകയും ചെയ്തു .സ്കൂൾ തുറന്നതിനു ശേഷം കുട്ടികളും അധ്യാപകരും ചേർന്ന് ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകി .2019 ലെ വെള്ളപ്പൊക്കത്തിനും കുട്ടികളിൽ പലരുടെയും വീടുകളിൽ വെള്ളം കയറുകയും ദുരിതാശ്വാസ ക്യാമ്പുകളിൽ ആകുകയും ചെയ്യ്തു .അവർക്കും സഹായം എത്തിക്കാൻ സ്കൂളിന് കഴിഞ്ഞു .
കൂടാതെ വിദ്യാർത്ഥികളുടെ നല്ലൊരു കളക്ഷൻ വയനാട്ടിലെ ദുരിത ബാധിതർക്കായി സഹായമായി എത്തിക്കാനും കഴിഞ്ഞു എന്നത് വലിയൊരു കാര്യമാണ് .
 
 
 


=='''കോവിഡ് മഹാമാരിയിൽ മനമിടറാതെ'''==
=='''കോവിഡ് മഹാമാരിയിൽ മനമിടറാതെ'''==
88

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1061799" എന്ന താളിൽനിന്ന് ശേഖരിച്ചത്