"സെന്റ് പോൾസ് എച്ച്.എസ്. നരിയാപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
No edit summary
(ചെ.)No edit summary
വരി 291: വരി 291:


== '''കോവിഡ് മഹാമാരിയിൽ മനമിടറാതെ''' ==
== '''കോവിഡ് മഹാമാരിയിൽ മനമിടറാതെ''' ==
അറിവിൻെറ നിറദീപ്തിയിൽ 64 വർഷം പിന്നിടുന്ന നരിയാപുരം സെൻറ് പോൾസ് ഹൈസ്കൂൾ.ആയിരങ്ങൾക്ക് അറിവിൻെറ വെളിച്ചം പകർന്ന നൽകിയ ഈ സരസ്വതീ ക്ഷേത്രം മഹാമാരിയിലും പതറാതെ ഓൺലൈനിൻെറ അനന്ത സാധ്യതകൾ പ്രയോജനപ്പെടുത്തി മികവിൻെറപുതിയ തലങ്ങളിലേക്ക്.
 '''കൈത്താങ്ങ്'''
കോവിഡ് പ്രതിസന്ധിയിൽ ലോകം വിറങ്ങലിച്ച് നിന്നപ്പോൾ ‍ജൂൺ ഒന്നിന് വിദ്യാലയങ്ങൾ തുറക്കാനാവാത്ത സാഹചര്യം നമ്മുടെ കേരളത്തിലും ഉണ്ടായി.അതേതുടർന്ന് കുട്ടികളേയും രക്ഷിതാക്കളേയും ഫോണിൽ വിളിച്ച് മാനസീകമായ ധൈര്യം നൽകി.പത്താം ക്ലാസ്സിലെ കുട്ടികൾക്ക് പ്രത്യേക പരിഗണന നൽകി.പിന്നീട് ക്ലാസ്സ് തലത്തിൽ വാട്ട്സാപ്പ് ഗ്രൂപ്പ് രൂപീകരിച്ചു.വിക്ടേഴ്സ് ചാനലിലൂടെ സംപ്രേക്ഷണം ചെയ്തുവന്ന ഓൺലൈൻ ക്ലാസ്സുുകൾ കാണാനാവാത്തെ 30 കുട്ടികളെ കണ്ടെത്തി.അവരിൽ 25 പേർക്ക് ടെലിവിഷൻ സെറ്റും മറ്റുള്ളവർക്ക് മൊബൈൽ ഫോണും നൽകി.സ്കൂൾ മാനേജ്മെൻറ്,അധ്യാപകർ,പൂർവ്വവിദ്യാർത്ഥികൾ,അഭ്യൂദയകാംക്ഷികൾ,സന്നദ്ധസംഘടനകൾ എന്നിവർ സ്പോൺസർ ചെയ്തു.
 '''സർഗ്ഗവസന്തം'''
കുട്ടികളിൽ മാനസീക ഉല്ലാസം വളർത്താനും സർഗ്ഗവാസനകൾ ഉണർത്താനും ലക്ഷ്യമിട്ട് എല്ലാവരേയും ഉൾപ്പെടുത്തി '''സർഗ്ഗവസന്തം''' എന്ന ഓൺലൈൻ ഗ്രൂപ്പ് ആരംഭിച്ചു.കരകൗശല വസ്തുക്കളുടെ നിർമ്മാണം,പാഴ്വസ്തുക്കളിൽ നിന്നുള്ള നിർമ്മാണപ്രവർത്തനങ്ങൾ,ചിത്രരചന,ബോട്ടിൽ ആർ‍ട്ട്,എന്നിവയിലൂടെ കൂട്ടികളുടെ വിവിധ സർഗ്ഗവാസനകൾ വളർത്താൻ സാധിച്ചു.ഗ്രൂപ്പിലൂടെയും ഗൂഗിൾ മീറ്റ്പ്ലാറ്റ്ഫോമിലൂടെയും ഓരോ ദിനാചരണങ്ങളും മികച്ച രീതിയൽ നടത്താനായി.രക്ഷിതാക്കളിൽ നിന്നും കുട്ടികളിൽ നിന്നും മികച്ച പ്രതികരണങ്ങൾ ലഭിച്ചതോടെ മുന്നോട്ടുള്ള പ്രയാണത്തിന് ഇത് പ്രചോദനമായി.
ദിനാചരണങ്ങളെക്കുറിച്ചുള്ള വാർത്തകൾ മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും നൽകി.'''അറിവ് പങ്കിടാം''' എന്ന തലക്കെട്ടിൽ എല്ലാ ദിവസവും കുട്ടികളുടെ ബൗദ്ധിക,മാനസിക വികാസത്തിനായി നിരവിധി ചോദ്യങ്ങൾ നൽകുകയും കുട്ടികൾ ഉത്തരങ്ങൾ കണ്ടെത്തി സർഗ്ഗവസന്തം ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യുകയും ചെയ്തുവരുന്നു.
 '''മോട്ടിവേഷൻ/കൗൺസലിംഗ് ക്ലാസ്'''
കൗൺസലിംഗ്,മോട്ടിവേഷണൽ ക്ലാസ്സ്,യോഗ,സമൂഹത്തിലെ ഉന്നതരുമായുള്ള ആശയവിനിമയം,കുട്ടികളിൽ മാനസീക സമ്മർദ്ദം കുറയ്ക്കാനായുള്ള വെബിനാർ എന്നിവ ഓൺലൈനായി നടത്തി.
 '''കരുതൽ 2020'''
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ജൂനിയർ റെഡ്ക്രോസ്,സ്കൗട്ട്സ് എന്നിവയുടെ നേതൃത്വത്തിൽ കരുതൽ 2020 എന്ന പദ്ധതി നടപ്പിലാക്കി.കുട്ടികൾ തന്നെ തയ്യാറാക്കിയ 4500മാസ്ക്,ശേഖരിച്ച സോപ്പ്,സാനിറ്റൈസർ എന്നിവ മൂന്ന് കോളനികളിൽ വിതരണം ചെയ്തു.ഗ്രാമപഞ്ചായത്തംഗങ്ങളായ സജി തോമസ്,എം.പി.ജോസ്,ജെയ്സി കോശി എന്നിവർ പ്രവർത്തനങ്ങളിൽ പങ്കെടുത്തു.സ്കൂളിന് സമീപത്തുള്ള കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെന്ററിലേക്ക് ബെഡ്ഷീറ്റ്,തോർത്ത്,സോപ്പ് എന്നിവയും നൽകി.
 '''ഓണത്തിന് ഒരു മുറം പച്ചക്കറി'''
കൃഷിഭവനിൽ നിന്ന് ലഭിച്ച 500 ൽ അധികം പച്ചക്കറി വിത്തുകൾ എല്ലാ കുട്ടികളുുടേയും വീടുകളിൽ എത്തിച്ച് നൽകി.പദ്ധതിയുടെ ഉദ്ഘാടനം വള്ളിക്കോട് ഗ്രാമപഞ്ചായത്തംഗം ശ്രീമതി.ലേഖ ജയകുമാർ നിർവ്വഹിച്ചു.സ്കൂൾ വളപ്പിലും വീടുകളിലുമായി നട്ടുവളർത്തിയ പച്ചക്കറിവിത്തുകളിൽ നിന്ന് മികച്ചരീതിയിൽ ഫലം ലഭിച്ചു.
 '''സുഖമായിരിക്കൂ..സുരക്ഷിതരായിരിക്കൂ..വെബിനാർ'''
കോവിഡ് കാലത്തെ മാനസീക സമ്മർദ്ദ്ം കുറയ്ക്കുന്നതിന്റെ ഭാഗമായി എല്ലാ കുട്ടികൾക്കും ഗൂഗിൾ മീറ്റ് പ്ലാറ്റ്ഫോമിലൂടെ വെബിനാർ നടത്തി.പത്തനംതിട്ട കാതോലിക്കേറ്റ് കോളജ് പ്രിൻസിപ്പാൾ ഡോ.മാത്യു.പി.ജോസഫ് ക്ലാസ് ,സ്പീഡ് കാർട്ടൂണിസ്റ്റ് അഡ്വ.ജിതേഷ്ജി എന്നിവർ ക്ലാസ്സ് നയിച്ചു.
 '''കർഷകർക്ക് ആദരം'''
സ്കൂളിലെ നല്ലപാഠം യൂണിറ്റിന്റെ നേതൃത്വത്തിൽ കർഷക ദിനത്തിൽ മികച്ച കർഷകരെ പൊന്നാട അണിയിച്ച് ആദരിച്ചു.കർഷകരുമായുള്ള അഭിമുഖം,സ്കൂൾ പരിസരത്ത് വിത്തിടൽ എന്നിവ നടത്തി.
 '''കരുതലോണം'''
2020 ഓഗസ്റ്റ് 29 ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം 2 മണി മുതൽ ഓൺലൈനായി ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു.ഓണപ്പാട്ട്,ഓണക്കവിതകൾ,ഓണവിശേഷങ്ങൾ,ഓണത്തിന്റെ ഐതിഹ്യകഥ അവതരിപ്പിക്കൽ,പാചക കുറിപ്പ് തയ്യാറാക്കൽ,ഗണിത രൂപങ്ങൾ ഉപയോഗിച്ച് ഓണപ്പൂക്കളം തയ്യാറാക്കൽ,ഓണക്കാല കാഴ്ചകളുടെ ചിത്രീകരണം,വഞ്ചിപ്പാട്ട്,മാവേലിയായി വേഷം ധരിക്കൽ ,പൂർവ്വ വിദ്യാർത്ഥികൾ അവതരിപ്പിച്ച ഗാനമേള എന്നിങ്ങനെ ഓണാഘോഷം വിഭവസമൃദ്ധമായി.
 '''പരസ്യചിത്രത്തിൽ അഞ്ചാം ക്ലാസ്സ് വിദ്യാർത്ഥി'''
ഇൻഡ്യൻ തപാൽ വകുപ്പിൻറെ പരസ്യചിത്രത്തിൽ ബാലതാരമായി ഈ സ്കൂളിലെ അഞ്ചാം ക്ലാസ്സ് വിദ്യാർത്ഥി ജെ.നിരഞ്ജൻ അഭിനയിച്ചു
 '''ഓൺലൈൻ ക്ലാസ്സ് പിടിഎ/രക്ഷാകർത്തൃയോഗം'''
കോവിഡ് കാലത്ത് എല്ലാ ക്ലാസ്സുകളിലേയും ക്ലാസ്സ് അധ്യാപകർ,പ്രധാനാധ്യാപകൻ എന്നിവരുടെ നേതൃത്തിൽ ഓൺലൈൻ ക്ലാസ്സ് പി.ടി.എ നടന്നു.2 പിടിഎ പൊതുയോഗവും 5 ക്ലാസ്സ് പിടിഎ കളും നടത്തി.
 '''ഓൺലൈൻ റിവിഷൻ ക്ലാസ്സ്'''
ജൂൺമാസം മുതൽ കുട്ടികൾക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന ക്ലസ്സുകൾക്ക് പുറമേ സംഷയനിവാരണത്തിനും തുടർപ്രവർത്തനങ്ങൾക്കുമായി ഗൂഗിൾ പ്ലാറ്റ്ഫോമിലൂടെ എല്ലാ ക്ലാസ്സുകൾക്കും റിവിഷൻ ക്ലാസ്സുകൾ നടത്തിവരുന്നു.ഇതിൻറെ ഭാഗമായുള്ള പഠനപുരോഗതി രേഖ തയ്യാറാക്കിയിട്ടുണ്ട്.
 '''രക്ഷിതാക്കളുമായി ഫോൺ ഇൻ പരിപാടി'''
പ്രഥമാധ്യാപകൻ ശ്രീ.തോമസ് മാത്യു ഞായറാഴ്ച ഒഴികെ മറ്റെല്ലാ ദിവസങ്ങളിലും ചുരുങ്ങിയതി അഞ്ച് രക്ഷിതാക്കളെ ഫോണിൽ ബന്ധപ്പെട്ട് കുട്ടികളെ സംബന്ധിച്ചുള്ള എല്ലാ വിവരങ്ങളും ആരായുന്നു.അവർക്ക് വേണ്ട മാർഗ്ഗനിർദേശങ്ങൾ നൽകിവരുന്നു.
 '''ദിനാചരണങ്ങളിലൂടെ'''
ഓരോ ദിനാചരണങ്ങളിലൂടെയും ആ ദിനത്തിൻെറ പ്രാധാന്യം കുട്ടികളിലെത്തിക്കാനും അവർക്ക് അതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടത്താനും അവസരമൊരുക്കുന്നു.അന്നേദിവസം തന്നെ കുട്ടികൾ ദിനപ്രാധാന്യം ഉൾപ്പെടുത്തി അവർ അവതരിപ്പിച്ച പരിപാടിയുടെ വീഡിയോ തയ്യാറാക്കി യൂടൂബ് ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയകളിൽ അപ് ലോഡ് ചെയ്തുവരുന്നു.
വിദ്യാരംഗം കലാസാഹിത്യവേദി,ലഹരി വരുദ്ധ ക്ലബ്ബ്,സ്കൗട്ട്സ്,ജൂനിയർ റെഡ്ക്രോസ്,ഹെൽത്ത് ക്ലബ്ബ്,ഇക്കോ ക്ലബ്ബ് എന്നിവയുടെ നേതൃത്വത്തിൽ വിവിധ ദിനാചരണങ്ങൾ നടത്തി
പരിസ്ഥിതി ദിനം,വായനാ ദിനം,ഡോക്ടേഴ്സ് ഡേ,ലഹരിവിരുദ്ധ ദിനം,ലോകജനസംഖ്യാദിനം,ബഷീർ അനുസ്മരണം,യോഗാ ദിനം,ചാന്ദ്ര ദിനം,അധ്യാപക ദിനം,ഹിന്ദി ദിനം,അന്താരാഷ്ട്ര ജനാധിപത്യദിനം,ഓസോൺ ദിനം,ലോക സമാധാന ദിനം,ഗാന്ധിജയന്തി,ബാലികാദിനം  തുടങ്ങി ഒട്ടേറെ ദിനാചരണങ്ങൾ പ്രാധാന്യത്തോടെ ഓൺലൈനായി നടത്തി.
വായനാദിനവുമായി ബന്ധപ്പെട്ട് അമ്മവായന എന്നൊരു പരിപാടി കൂടി അതിൽ ഉൾപ്പെടുത്തി.മലയാളത്തിലെ സാഹിത്യകൃതികൾ കുട്ടികൾ അമ്മമാരെ പരിചയപ്പെടുത്തുകയും വായിച്ചു വളരുക എന്നൊരു ആഷയം മുന്നോട്ട് വയ്ക്കുകയും ടെയ്തു.കഥ,കവിത എന്നിവ അമ്മമാർ വായിട്ട് കുട്ടികളെ കേൾപ്പിച്ചു.നരിയാപുരത്തെ പബ്ലിക്ക് ലൈബ്രറിക്ക് സ്കൂളിന്റെ വകയായി പുസ്തകങ്ങൾ കൈമാറി.
 '''കോവിഡ് ബോധവത്ക്കരണം.'''
കോവിഡ് 19 ബോധവത്ക്കരണ പരിപാടിയുടെ ഭാഗമായി സ്കൗട്ട്സ്,ജെ.ആർ.സി ,ലിറ്റിൽ കൈറ്റ്സ് എന്നിവരുടെ നേതൃത്വത്തിൽ 1000 ൽ അധികം വീടുകളിലേക്ക് ഫോണിലൂടെ ബ്രേക്ക് ദ ചെയ്ൻ സന്ദേശം നൽകി.
 '''ബ്രേക്ക് ദ ചെയ്ൻ'''
എസ്.എസ്.എൽ.സി പരീക്ഷ എഴുതിയ കട്ടികൾക്ക് മാസ്ക് വിതരണം നടത്തി.സോപ്പ്,സാനിറ്റൈസർ എന്നിവ ഉപയോഗിച്ച് കൈകഴുകൾ,ബോധവത്ക്കരണം എന്നിവ നടത്തി.കൂടാതെ ഭാരത് സ്കൗട്ട്സ് ആൻറ് ഗൈഡ്സ് പത്തനംതിട്ട ജില്ലാ അസോസിയേഷൻ,ജൂണിയർ റെഡ്ക്രോസ് പത്തനംതിട്ട ജില്ലാ ഘടകം എന്നിവർ പത്തനംതിട്ട,പന്തളം ,അടൂർ,റാന്നി എന്നിവിടങ്ങളിൽ നടത്തിയ ബ്രേക്ക് ദ ചെയ്ൻ പരിപാടികളിൽ പങ്കെടുക്കുകയും ചെയ്തു.


== എൻെറ ഗ്രാമം ==
== എൻെറ ഗ്രാമം ==
228

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1053852" എന്ന താളിൽനിന്ന് ശേഖരിച്ചത്