"സെന്റ് പോൾസ് എച്ച്.എസ്. നരിയാപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
No edit summary
(ചെ.)No edit summary
വരി 241: വരി 241:


== '''പ്രവർത്തന റിപ്പോർട്ട്''' ==
== '''പ്രവർത്തന റിപ്പോർട്ട്''' ==
'''2019 - 20 അധ്യയന വർഷത്തെ മികച്ച ചില പ്രവർത്തനങ്ങൾ'''
ജൂനിയർ റെഡ് ക്രോസ്സ്
  ജീവകാരുണ്യ പ്രവർത്തനത്തിലും , സാമൂഹ്യ സേവന രംഗത്തും , സാന്ത്വന പരിചരണ പ്രവർത്തനങ്ങളിലും ജൂനിയർ റെഡ്ക്രോസ് നരിയാപുരം സെന്റ് പോൾസ് യൂണിറ്റും കൗൺസിലറും മികച്ച സംഘാടനം നടത്തി..
'''🎖️ ആശ്രയ'''
(ദുരിതം അനുഭവിക്കുന്നവരെ സഹായിക്കുന്ന പദ്ധതി )
സ്കൂളിലെ വിദ്യാർത്ഥിനികളായ അനുശ്രീ, ശ്രീക്കുട്ടൻ എന്നിവർക്കും മാതാവിനും സാമ്പത്തീക സഹായം നൽകി. സ്നേഹ യാത്ര എന്ന പരിപാടിയിലൂടെ കുട്ടികളുടെ കുടുംബങ്ങളുടെ സാഹചര്യം മനസിലാക്കി സഹായം നൽകി.
ഓമല്ലൂരിൽ വാഹനാപകടത്തിൽ മരിച്ച നരിയാപുരം സ്വദേശിനി ലേഖാ കുമാരിയുടെ മക്കളായ സുമിത്ത്, ശ്വേത എന്നിവർക്ക് പഠനോപകരണങ്ങൾ നൽകി.
'''2.കാൻസർ രോഗിക്ക് സഹായ ഹസ്തം'''
വൺ റുപ്പി വൺ വീക്ക് എന്ന പരിപാടി ആവിഷ്ക്കരിച്ചു. ഒരാഴ്ചയിൽ ഒരു രൂപ എന്ന നിരക്കിൽ JRC കേഡറ്റുകൾ  ശേഖരിച്ച തുകയും, JRC കൗൺസിലർ, നല്ല പാഠം യൂണിറ്റ് എന്നിവരിൽ നിന്ന് ലഭിച്ച തുകയും ചേർത്ത് ഈ സ്കൂളിലെ വിദ്യാർത്ഥിനിയായ അഞ്ജലിയുടെ കാൻസർ ബാധിതയായ മാതാവിന് ചികിത്സാ സഹായമായി 10,000 രൂപ കൈമാറി.
'''3.ലഹരിക്കെതിരെ ബോധവത്ക്കരണം'''
ഈ പരിപാടിയുടെ ഭാഗമായി വീഡിയോ പ്രദർശനം, ലഘുലേഖ വിതരണം ചെയ്യൽ, തുമ്പമൺ മുട്ടം കോളനി, പാറപ്പാട് കോളനി എന്നീ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് ഗൃഹസന്ദർശനം, നരിയാപുരം ജംഗ്ഷനിൽ ഒക്ടോബർ 2 ന് ലഹരിക്കെതിരെ ഉപവാസ കൂട്ടായ്മ , സൈക്കിൾ റാലി എന്നിവ സംഘടിപ്പിച്ചു. സ്കൂളിലെ ലഹരിക്കടിമകളായ ചില രക്ഷിതാക്കളെ കണ്ടെത്തുകയും അവരെ ഉപദേശിക്കുകയും ചെയ്ത് അതിൽ നിന്നും മോചിതരാക്കി. 2 വിദ്യാർത്ഥികൾ ചില അവസരങ്ങളിൽ പുകവലിക്കുന്നുണ്ടെന്ന് കണ്ടെത്തുകയും അവരെ അതീവ രഹസ്യമായി ഉപദേശിക്കുകയും രക്ഷിതാക്കൾക്ക് ജാഗ്രതാ നിർദേശം നൽകുവാനും അവരെ നല്ല ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാനും ഈ പ്രർത്തനങ്ങൾ കൊണ്ട് സാധിച്ചു.
'''4.കനിവ് (അഗതി മന്ദിരത്തിൽ ഒരു ദിനം )'''
തുമ്പമണ്ണിൽ പ്രവർത്തിക്കുന്ന അഗപ്പെ അഗതി മന്ദിരം സന്ദർശിച്ചു. ജെ.ആർ.സി കേഡറ്റുകൾ,പൂർവ വിദ്യാർത്ഥികൾ , കൗൺസിലർ എന്നിവരുടെ സഹായത്തോടെ മേശ, കസേര,  അന്തേവാസികളായ 15 വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ എന്നിവ നൽകി.
'''വയോവൃദ്ധർക്കൊപ്പം സ്നേഹ സംഗമം'''
JRC കേഡറ്റുകൾ, കൗൺസിലർ എന്നിവർ പത്തനാപുരം ഗാന്ധി ഭവൻ സന്ദർശിച്ചു. അശരണരും ഉപേക്ഷിതരുമായ അന്തേവാസികൾക്ക് അതൊരു സ്നേഹത്തണലായി.
കൂടാതെ മല്ലശ്ശേരിയിൽ പ്രവർത്തിക്കുന്ന കരുണാലയം അഗതിമന്ദിരത്തിൽ തിരുവോണ ദിവസം JRC കേഡറ്റുകൾ, കൗൺസിലർ , അധ്യാപകർ എന്നിവർ സന്ദർശിച്ച് ഒരു ദിവസം അവർക്കൊപ്പം ചെലവഴിച്ചു. ഒരുമിച്ചുള്ള ഭക്ഷണവും കലാപരിപാടികളും അവിസ്മരണീയമായി
'''5. സാന്ത്വന പരിചരണം.'''
തുമ്പമൺ പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ യും JRC യൂണിറ്റിന്റെയും സഹകരണത്തോടെ സാന്ത്വന പരിചരണ പ്രവർത്തനങ്ങൾ നടത്തി. തുമ്പമൺ ഗ്രാമ പഞ്ചായത്തിലെ സാന്ത്വന പരിചരണം ആവശ്യമുള്ളവരെ പ്രാഥമികാരോഗ്യ കേന്ദ്രം തെരഞ്ഞെടുക്കുകയും മാസത്തിൽ രണ്ട് തവണ വീതം ഭവനങ്ങൾ സന്ദർശിച്ച് സാന്ത്വന പരിചരണം, പൊതിച്ചോർ, വസ്ത്രo മുതലായവ എത്തിക്കുകയും ചെയ്തു.
'''6. റോഡ് സുരക്ഷാ വാരാചരണം'''
ഇതിന്റെ ഭാഗമായി JRC യുടെ നേതൃത്വത്തിൽ നടത്തിയ ട്രാഫിക് ബോധവത്കരണ പരിപാടി ശ്രദ്ധേയമായി. സ്കൂളിൽ ICT സഹായത്തോടെ വീഡിയോ പ്രദർശനം, ചിത്ര പ്രദർശനം എന്നിവയും നടത്തി.  ലഘുലേഖകൾ, ഉപദേശങ്ങൾ തുടങ്ങിയവയിലൂടെ നരിയാപുരത്ത് കൂടി കടന്നുപോയ മിക്ക വാഹനങ്ങളുടേയും ഡ്രൈവർമാർക്ക് ബോധവത്കരണം നടത്തുകയുണ്ടായി. ഇരുചക്ര വാഹനക്കാരോട് ഹെൽമറ്റ് ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞു.
'''7.മറ്റ് പ്രവർത്തനങ്ങൾ'''
സ്കൂളിൻെറ അക്കാദമിക് നിലവാരത്തിന് അച്ചടക്കം ഒരു മുഖ്യ പങ്ക് വഹിക്കുന്നുണ്ട്. JRC കേഡറ്റുകൾ ക്ലാസ് തലത്തിൽ ഇതിന് നേതൃത്വം നൽകുന്നു.
ലൈബ്രറി പുസ്തക വിതരണത്തിൽ ലൈബ്രേറിയനെ സഹായിക്കുന്നതിൽ JRC മുൻപന്തിയിലാണ്.
ദേശീയോദ്ഗ്രഥന പ്രവർത്തനങ്ങൾ
ഓഗസ്റ്റ് 15, ഒക്ടോബർ 21നവംബർ 14, ജനുവരി 26 തുടങ്ങിയ ദിവസ ങ്ങിൽ സംഘടിപ്പിക്കുന്ന പരിപാടികളിൽ JRC കേഡറ്റുകളുടെ പൂർണ്ണ പങ്കാളിത്തമുണ്ട്. ദേശീയതയേയും മതേതരത്വത്തേയും പ്രോത്സാഹിപ്പിക്കുവാൻ കഴിയുന്ന തരത്തിലുള്ള സെമിനാറുകൾ, ചർച്ചകൾ, പ്രഭാഷണങ്ങൾ എന്നിവയിൽ JRC കേഡറ്റുകൾ പങ്കാളികളാണ്.
ശ്രീ.തോമസ് മാത്യു ജെ.ആർ.സി കൌൺസിലറായി 2014 മുതൽ പ്രവർത്തിച്ചു വരുന്നു


== '''സർഗ്ഗ വിദ്യാലയം''' ==
== '''സർഗ്ഗ വിദ്യാലയം''' ==
228

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1053839" എന്ന താളിൽനിന്ന് ശേഖരിച്ചത്