"ജി.യു.പി.എസ്. ആനക്കയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

6,258 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  24 നവംബർ 2010
(ചെ.)
വരി 91: വരി 91:
== കമ്പ്യൂട്ടര്‍ ലാബ് ==
== കമ്പ്യൂട്ടര്‍ ലാബ് ==


5 കമ്പ്യൂട്ടറുകള്‍,2 പ്രിന്ററുകള്‍ 10 കമ്പ്യൂട്ടറുകള്‍,1 പ്രിന്റര്‍ എന്നിവ പ്രാദേശികമായി സമാഹരിച്ചത്.  
[[ചിത്രം:Akmcomputerlab.JPG‎|300px|thumb|left|Computer Lab]]
 
2004-05 അധ്യായനവര്‍ഷത്തിലാണ് നമ്മുടെ സ്‌കൂളില്‍ ആദ്യമായി കമ്പ്യൂട്ടര്‍ എത്തുന്നത്. ആ വര്‍ഷം തന്നെ യു.പി. ക്ലാസിലെ കുട്ടികള്‍ക്ക് കമ്പ്യൂട്ടര്‍ പഠനം ആരംഭിച്ചു. ഒരു അധ്യാപികയെ പി.ടി.എ. നിയമിച്ചു. ഓരോ ക്ലാസിനും ആഴ്ചയില്‍ രണ്ട് വീതം പിരിയേഡുകള്‍ ഐ.ടി.ക്കായി മാറ്റിവച്ചു. കമ്പ്യൂട്ടര്‍പഠനം ആരംഭിക്കുന്നത് ഒരു തിയറി ക്ലാസിലൂടെയാണ്. ഐ.ടി. പഠനം തുടങ്ങിയ സമയത്ത് ഒരു പ്രത്യേക സിലബസോ, കേവലം നിര്‍ദ്ദേശങ്ങള്‍ പോലുമോ ഇത് സംബന്ധിച്ചുണ്ടായിരുന്നില്ല. അതിനാല്‍ തന്നെ എസ്.ആര്‍.ജി. തലത്തില്‍ തയ്യാറാക്കിയ ഒരു പാഠ്യക്രമമാണ് സ്‌കൂളില്‍ അനുവര്‍ത്തിച്ചു പോന്നിരുന്നത്. കമ്പ്യൂട്ടറിന്റെ വിവിധ ഭാഗങ്ങള്‍ പരിചയപ്പെടുത്തുക എന്ന പ്രാഥമികക്ലാസ് ഇന്നത്തെ കാലത്ത് അപ്രസക്തമാണെങ്കിലും അന്ന് അത്യാവശ്യമായിരുന്നു. തുടര്‍ന്ന് കമ്പ്യൂട്ടര്‍ സംജ്ഞകള്‍ പരിചയപ്പെടുത്തുന്നു. കഴ്‌സര്‍, ഡെസ്‌ക്‌ടോപ്, ഫോള്‍ഡര്‍ മുതലായവ.
 
തുടര്‍ന്നാണ് കുട്ടികളെ കമ്പ്യൂട്ടര്‍ ലാബിലേക്ക് കൊണ്ടുപോകുന്നത്. സ്ഥലസൗകര്യത്തിന്റെ  അഭാവം കാരണം, തുടക്കത്തില്‍ കുട്ടികളെ രണ്ടു ബാച്ചുകളായാണ് ലാബില്‍ കൊണ്ടുപോയിരുന്നത്. എന്നാല്‍ ഇന്ന് എല്ലാ കുട്ടികളെയും ഉള്‍കൊള്ളാവുന്ന ഒരു  വിപുലീകൃത സ്മാ ര്‍ട്ട് ക്ലാസ്‌റൂം സ്‌കൂളില്‍ സജ്ജീകരി ച്ചിരിക്കുന്നു.  മൗസ് പ്രാക്ടീസ് ലഭിക്കുന്നതിനായി ഓരോ കുട്ടിക്കും വി വിധ ഗെയിമുകള്‍ കളിക്കാനവസരം നല്‍കുന്നു. വെറും വിനോദം എന്നതിലുപരി പഠനസംബന്ധിയായ ഗെയിമുകളാണ് ഉപയോഗപെടുത്തുന്നത്. കണക്ക്പഠനം, ശാസ്ത്രപഠനം എന്നിവയെല്ലാം ഇതിലൂടെ സാധ്യമാകുന്നു.
 
കഴിഞ്ഞവര്‍ഷം വരെ എല്ലാ കുട്ടികളെയും കമ്പ്യൂട്ടര്‍ സാക്ഷരരാക്കുക എന്ന ദൗത്യമാണ് മുഖ്യമായും ചെയ്തു വന്നിരുന്നത്. കൂടാതെ മറ്റു വിഷയങ്ങള്‍ പഠിപ്പിക്കുന്നതിനും ഐ.ടി. ലാബ് ഉപയോഗപ്പെടുത്തിയിരുന്നു. 8-ാം ക്ലാസിലെ ഐ.ടി. പഠനത്തിന് സഹായകമാകുന്ന രീതിയിലുള്ള ഒരു പരിശീലനമാണ് ഏഴാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കി വന്നിരുന്നത്.
2009-10 വര്‍ഷമായപ്പോഴേക്കും ഐ.ടി. വിദ്യാഭ്യാസത്തിന് ഒരു പുതിയ മാനം കൈവന്നിരിക്കുന്നു. 5,6,7 ക്ലാസുകളില്‍ ഐ.ടി. ടെക്സ്റ്റ് ബുക്ക് ഉണ്ട്. അതിനനുസരിച്ച് ഐ.ടി. ക്ലാസുകള്‍ നവീകരിക്കപ്പെട്ടു. ആഴ്ചയിലുള്ള രണ്ട് പിരിയേഡുകള്‍ക്കു പുറമെ സാധ്യമായ മറ്റു പിരിയേഡുകളും കമ്പ്യൂട്ടര്‍ പഠനത്തിനായി മാറ്റിവെക്കുന്നു. കമ്പ്യൂട്ടറുടെ എണ്ണം കുട്ടികള്‍ക്കനുസരിച്ച് കുറവാണെങ്കിലും, എല്ലാ കുട്ടികള്‍ക്കും പ്രാക്ടിക്കലിന് അവസരം നല്‍കുന്നുണ്ട്.
 
ഐ.ടി. പിരിയഡുകളില്‍ മാത്രമല്ല മറ്റു പല സമയങ്ങളിലും ഐ.ടി. ലാബ് സജീവമാണ്. വിവിധ വിഷയങ്ങള്‍ പഠിപ്പിപ്പിക്കുന്നതിന് എല്ലാ അധ്യാപകരും ഐ.ടി. ഉപയോഗപ്പെടുത്തുന്നു. വെക്കേഷന്‍ കാലത്ത്  ലഭിച്ച ഐ.ടി. പരിശീലനം എല്ലാ അധ്യാപകരെയും ഐ.ടി. അധിഷ്ഠിത അധ്യാപനത്തിന് പ്രാപ്തരാക്കിയിട്ടുണ്ട്. സാമൂഹ്യശാസ്ത്രക്ലാസുകളില്‍ ഇന്റര്‍നെറ്റിന്റെ സഹായ


== സയന്‍സ് ലാബ് ==
== സയന്‍സ് ലാബ് ==
66

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/104504" എന്ന താളിൽനിന്ന് ശേഖരിച്ചത്