"ജി യു പി സ്കൂൾ പത്തപ്പിരിയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 124: വരി 124:
പഠനാനുഭവങ്ങള്‍ നല്‍കുന്ന വ്യത്യസ്ത ലഘു ഫീല്‍ഡ് ട്രിപ്പുകളും നടന്നു വരുന്നു.
പഠനാനുഭവങ്ങള്‍ നല്‍കുന്ന വ്യത്യസ്ത ലഘു ഫീല്‍ഡ് ട്രിപ്പുകളും നടന്നു വരുന്നു.
ഒരോ വിദ്യാഭ്യാസ വര്‍ഷത്തിലെയും പ്രഥമ PTA ജനറല്‍ ബോഡിയോഗത്തില്‍ അവതരിപ്പിച്ച് യാത്രക്ക് അംഗീകാരം നേടുന്നു.
ഒരോ വിദ്യാഭ്യാസ വര്‍ഷത്തിലെയും പ്രഥമ PTA ജനറല്‍ ബോഡിയോഗത്തില്‍ അവതരിപ്പിച്ച് യാത്രക്ക് അംഗീകാരം നേടുന്നു.
ക്ലാസ് സഭയുടെ ഭാഗമായി ആഭ്യന്തരം, ധനകാര്യം, ആരോഗ്യം, വിദ്യാഭ്യാസം, ഭക്ഷ്യം, സാംസ്കാരികം, സാങ്കേതികം, തുടങ്ങിയ മന്ത്രിമാര്‍ ചുമതലയേറ്റു. സ്കൂള്‍ അച്ചടക്കം നിലനിറുത്തുന്നതില്‍ സ്കൂള്‍ പോലീസ് അംഗങ്ങള്‍ നിതാന്ത ജാഗ്രത കാണിക്കുന്നു.
ഒരു സബ് ഇന്‍സ്പെക്ടര്‍, മൂന്ന് എ. എസ്. ഐ മാര്‍, 21 കോണ്‍സ്റ്റബിള്‍മാര്‍  എന്നിവരടങ്ങിയതാണ്  'കുട്ടി പോലീസ്''.
രാവിലെയും ഉച്ചക്കും റേഡിയോ ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതും വൈകീട്ട് കുട്ടികള്‍ ചിട്ടയോടെ ലൈന്‍ ക്രമീകരിച്ച് പോകുന്നതിനും പോലീസ് കേഡറ്റുകള്‍ നേതൃത്വം നല്‍കുന്നു.
വിംഗില്‍ 18 പുരുഷ പോലീസും 7 പെണ്‍ പോലീസും ഉണ്ട്.
അംഗങ്ങള്‍ തിരിച്ചറിയല്‍ ബാഡ്ജ്, പ്രത്യേക ഓവര്‍കോട്ട് എന്നിവ ഡ്യൂട്ടി സമയത്ത് ധരിക്കുന്നു.
വൈകുന്നേരം സ്കൂള്‍ വിടുന്ന സമയത്ത്, മഞ്ചേരി - നിലമ്പൂര്‍ സംസ്ഥാന പാത മുറിച്ച് കടക്കുന്നതിന് സഹായിക്കുന്നതും പോലീസ് കേഡറ്റുകളാണ്.
നിയമസഭ, പാര്‍ലമെന്റ് നടപടി ക്രമങ്ങള്‍ കുട്ടികള്‍ക്ക്        അനുഭവേദ്യമാക്കുന്നതിന് നടപ്പാക്കിയ പരിപാടിയാണ്  ' സ്കൂള്‍ പാര്‍ലമെന്റ് ' സമ്മേളനം.
.ഗ്രാമപഞ്ചായത്ത് ഭരണസമിതി, BRC അധികൃതര്‍, PTA,      എന്നിവരുടെ സാന്നിധ്യത്തിലാണ് [Visiter's Gallery]      സമ്മേളനം നടത്തിയത്.
.ഓരോ ക്ലാസുകളില്‍ വകുപ്പുകളുടെ പ്രഖ്യാപനരേഖ അവതരിപ്പിച്ച് ചര്‍ച്ച ചെയ്ത ശേഷം കുട്ടികള്‍ പ്രാഥമിക ചോദ്യങ്ങള്‍ തയ്യാറാക്കുകയും ക്ലാസധ്യാപകന്റെ മേല്‍നോട്ടത്തില്‍ ക്രമീകരിക്കുകയും ചെയ്തു.
സ്പീക്കര്‍ക്ക് നല്‍കിയ ചോദ്യങ്ങള്‍ വകുപ്പുകള്‍ക്ക് നല്‍കുകയും അടിയന്തിര മന്ത്രിസഭ ചേര്‍ന്ന് ഉത്തരങ്ങള്‍ കണ്ടെത്തുകയും ചെയ്തു.
സുഗമമായ സമ്മേളനത്തിന്നായി ഓരോവകുപ്പിനും ഒരധ്യാപകന്റെ മേല്‍നോട്ടം നല്‍കി.
പ്രസിഡന്റിന്റെ നയപ്രഖ്യാപനം, ബജറ്റവതരണം, ചോദ്യോത്തരം, ശൂന്യവേള എന്നിവ അടങ്ങിയതായിരുന്നു സമ്മേളനം
കുട്ടികള്‍  'വാക്കൗട്ട്  ' പോലും ചടുലമായി അവതരിപ്പിച്ചു
ശൂന്യവേള കുട്ടികള്‍ തന്മയത്തത്തോടെയാണ് കൈകാര്യം ചെയ്തതെന്ന് സന്ദര്‍ശകര്‍ അഭിപ്രായപ്പെട്ടു.
സ്പീക്കര്‍,പ്രധാനമന്തി,മന്ത്രിമാര്‍,പ്രതിപക്ഷം,പ്രസ്,സന്ദര്‍ശക ഗ്യാലറി,സെക്രട്ടറി എന്നിവര്‍ക്ക് പ്രത്യേകം സീറ്റുകള്‍ തയ്യാറാക്കിയിരുന്നു.
സ്കൂള്‍ ഭരണ നടപടി കളില്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള പ്രാധാന്യം, ഫണ്ട് വിനിയോഗം, പുതുതായിനടപ്പാക്കുന്ന പദ്ധതികള്‍, പ്രാദേശിക വിഭവ സമാഹരണത്തിലൂടെ വിദ്യാലയത്തിനുണ്ടാകുന്ന വളര്‍ച്ച എന്നിവയെ കുറിച്ച് മുഴുവന്‍ കുട്ടികള്‍ക്കും ധാരണ ഉണ്ടാക്കുന്നതിന്ന് പാര്‍ലമെന്റ്സമ്മേളനം സഹായിച്ചു.
പാര്‍ലമെന്റ്സമ്മേളനം - VCD കാണുക.
രജ്യത്തിന്റ സ്വാതന്ത്ര്യ ദിനാഘോഷം വര്‍ണ്ണപ്പകിട്ടാര്‍ന്ന പരിപാടികളോടെയാണ് ആഘോഷിച്ചത്.
ദേശീയബോധം,ദേശസ്നേഹം എന്നിവ വളര്‍ത്തുന്നതിന്നാവശ്യമായപരിപാടികളാണ് നടപ്പാക്കിയത്.
വിദ്യാലയത്തിലെ ബാന്റ്മേള ടീം ആഘോഷത്തിന്ന് കൊഴുപ്പേകി.
ഇന്ത്യയുടെ വലിയ ഭൂപടം സ്കൂള്‍ ഗ്രൗണ്ടില്‍ തീര്‍ത്ത് കുട്ടികള്‍ അതിനകത്ത് നിന്നാണ് ഭൂപടംതീര്‍ത്തത്.
ഞങ്ങളും രാജ്യത്തിന്റെ ഭാഗമാണെന്ന തിരിച്ചറിവ് ഇത് കുട്ടികളില്‍ ഉണ്ടാക്കി.
ദേശഭക്തി ഗാനം , സ്വാതന്ത്ര്യ ഗീതമത്സരം , പ്രസംഗമത്സരം , പോസ്റ്റര്‍ രചന , ക്ലാസ് തല ക്വിസ് , ചുമര്‍ പത്രിക എന്നിവക്ക് പുറമെ മെഗാ സ്റ്റേജ് ക്വിസ് മത്സരവും നടത്തി.
മുഴുവന്‍ കട്ടികള്‍ക്കും 200ലധികം രക്ഷിതാക്കള്‍ക്കും പായസ വിതരണം നടത്തി.
ദേശിയആഘോഷങ്ങളെ കുറിച്ച് ബോധവാന്‍മാരാക്കുന്നതിന്നായാണ് ഓണാഘോഷം സംഘടിപ്പിച്ചത്.
കുട്ടികള്‍ തീര്‍ത്ത പൂക്കളങ്ങളിലെ പൂക്കള്‍ തമ്മിലുള്ളയോജിപ്പ് തങ്ങള്‍ക്കിടയിലും വേണമെന്ന തിരിച്ചറിവാണ് ഓണാഘോഷത്തിലൂടെ നേടിയത്.
ഇതിന്റെ ഭാഗമായി നടത്തിയ 'മാവേലി മത്സരം' കൂടുതല്‍ ആകര്‍ഷകമായി.
മെതിയടി , മെയ്യാഭരണങ്ങള്‍ , കിരീടം , ഓലക്കുട ഏന്നിവ അണിഞ്ഞാണ്  10 കുട്ടികള്‍ അങ്കത്തിന്നിറങ്ങിയത്.
മാവേലിമാര്‍ സമീപ വീടുകള്‍ സന്ദര്‍ശിച്ച് ഓണാശംസകള്‍കൈമാറി.
ഓണപൂക്കളം , ഓണക്കളികള്‍ ,എന്നീ മത്സരങ്ങളും നടത്തി.
വിഭവ സമൃദ്ധമായ ഓണസദ്യയും തയ്യാറാക്കി.
CLUB പ്രവര്‍ത്തനങ്ങള്‍ കുട്ടികള്‍ക്ക് വ്യത്യസതമായ വൈജ്ഞാനിക അനുഭവങ്ങള്‍ ഒരുക്കുന്നു
വിദ്യാരംഗം,ഗണിത,ശാസ്ത്ര,പരിസ്ഥിതി,സാമൂഹ്യശാസ്ത്ര, ഇംഗ്ലീഷ് CLUBകള്‍ വിദ്യാലയത്തില്‍ പ്രവര്‍ത്തിക്കുന്നു
വായനയില്‍ താല്പര്യമുണര്‍ത്തുന്നതിന്ന് സ്ക്കൂളിലെ6000 ലൈബ്രററി പുസ്തകങ്ങളുടെ പ്രദര്‍ശനം നടത്തി.
സമീപ ഗ്രന്ഥശാലയിലേക്ക് വായനാസന്ദേശയാത്ര നടത്തി.
ഗ്രന്ഥാലയ പ്രവര്‍ത്തനം നേരിട്ട് അന്വഷിച്ചറിഞ്ഞു വായനശാലാ ഭാരവാഹികള്‍ ഹൃദ്യമായ സ്വീകരണവും മധുരവും നല്‍കി.
56

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/101903" എന്ന താളിൽനിന്ന് ശേഖരിച്ചത്