പോപ്പ് പയസ് XI എച്ച് എസ് എസ് ഭരണിക്കാവ്/സ്കൗട്ട്&ഗൈഡ്സ്

സ്കൗട്ട്&ഗൈഡ്സ്

കറ്റാനം  പോപ് പയസ് ഹയർ സെക്കന്ററി സ്കൂളിൽ കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ് യൂണിറ്റുകൾ സജീവമായി പ്രവർത്തിക്കുന്നു. ഗൈഡ് ക്യാപ്റ്റനായി ശ്രീമതി  റീന ജോർജും സ്കൗട്ട് മാസ്റ്ററായി ശ്രീ  മോനു ജി സ്കറിയയും  പ്രവർത്തിക്കുന്നു. സ്കൗട്ട് & ഗൈഡിന്റെ രണ്ട് യൂണിറ്റുകൾ ഇവിടെ ഉണ്ട്.രണ്ട് യൂണിറ്റിലും കൂടി അറുപത്തിനാല് കുട്ടികൾ  പ്രവർത്തിക്കുന്നുണ്ട്. സ്കൗട്ട് ഗൈഡ് കുട്ടികൾ വിവിധ ജില്ലാ അസോസിയേഷനുകളുടെ  നിർദേശപ്രകാരമുള്ള ക്യാമ്പുകളിൽ പങ്കെടുക്കുന്നുണ്ട്.  ബഹുമാന്യനായ കേരള ഗവർണറുടെ രാജ്യപുരസ്കാർ  സർട്ടിഫിക്കറ്റ് ഓരോ വർഷവും സ്കൗട്ട് ഗൈഡ് അംഗങ്ങൾ  കരസ്ഥമാക്കുന്നുണ്ട്.സ്കൂളിലെ എല്ലാ പ്രവർത്തനങ്ങളിലും സ്കൗട്ട് ഗൈഡ് അംഗങ്ങൾ സജീവമായി പങ്കെടുക്കുന്നു.