പൊയിലൂർ ഈസ്റ്റ് എൽ.പി.എസ്/അക്ഷരവൃക്ഷം/മരങ്ങളുടെ മഹത്വം
മരങ്ങളുടെ മഹത്വം
പണ്ടൊരു ഗ്രാമത്തിൽ ധനദത്തൻ എന്ന ഒരാൾ ഉണ്ടായിരുന്നു. അയാൾക്ക് ഒരു മണിമാളിക പണിയാൻ മോഹം. അതിനുള്ള ഒരുക്കങ്ങൾ ധനദത്തൻ തുടങ്ങി. വീട്ടിനടുത്തുള്ള മരങ്ങൾ മുഴുവൻ വെട്ടിമുറിച്ച് മണി മാളിക പണിയാൻ ഉപയോഗിച്ചു. വീടിൻ്റെ നെടും തൂണാണ് മരങ്ങൾ എന്ന് അച്ഛൻ അയാളോട് പറയാറുണ്ട്. അതൊന്നും ധനദത്തൻ ചെവിക്കൊണ്ടില്ല. അങ്ങനെ അതിമനോഹരമായ ഒരു മണിമാളിക നിർമിച്ചു. ആരുകണ്ടാലും അതിശയിച്ചുപോകുന്ന വമ്പൻമണിമാളിക. ആളുകൾ അയാളെ പ്രശംസിച്ചു. ധനദത്തന് വളരെയധികം സന്തോഷമായി. എന്നാൽ ആ സന്തോഷം അധികനാൾ നീണ്ടു നിന്നില്ല. വേനലിൻ്റെ കൊടും ചൂടിൽ മണിമാളിക ചുട്ടുപഴുത്തു. അപ്പോഴാണ് അച്ഛൻ പറഞ്ഞതിൻ്റെ അർത്ഥം അയാൾക്ക് മനസ്സിലായത്. തൻ്റെ തെറ്റ് മനസ്സിലാക്കിയ ധനദത്തൻ അയാളുടെ പറമ്പിൽ മരങ്ങൾ നട്ടുപിടിപ്പിക്കാൻ തുടങ്ങി.
സാങ്കേതിക പരിശോധന - Panoormt തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കഥ |