പൊയിലൂർ ഈസ്റ്റ് എൽ.പി.എസ്/അക്ഷരവൃക്ഷം/ആരോഗ്യമുള്ള തലമുറ
ആരോഗ്യമുള്ള തലമുറ
ആരോഗ്യമുള്ള തലമുറ ഉണ്ടാവണമെങ്കിൽ നാം നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം.കുട്ടികളായാലും മുതിർന്നവരായാലും ഒരു പോലെ പാലിക്കേണ്ട കാര്യമാണ് ശുചിത്വം.ഇത് നമ്മുടെ ജീവിത ശൈലിയായി മാറേണ്ടതാണ്.ദിവസവും കുളിക്കണം. പല്ല് തേക്കണം, നഖം വെട്ടി വൃത്തിയാക്കണം, ഭക്ഷണത്തിന് മുമ്പും ശേഷവും കൈ കഴുകണം, അലക്കിയ വസ്ത്രം ധരിക്കണം ഇതെല്ലാം വ്യക്തി ശുചിത്വത്തിന്റെ ഭാഗമാണ്.പരിസര ശുചിത്വത്തിന്റെ ഭാഗങ്ങളാണ് നമ്മുടെ വീടും പരിസരവും വൃത്തിയാക്കുക എന്നുള്ളത്.വീട്ടിലും പറമ്പിലും ഉപയോഗ ശൂന്യമായി നാം എറിയുന്ന പ്ലാസ്റ്റിക് കുപ്പികൾ ,ചിരട്ടകൾ കവർ, എന്നിവ വെള്ളം കെട്ടി കിടക്കാൻ കാരണമാവുന്നു.. വെള്ളം കെട്ടി കിടന്നാൽ നമ്മൾ സ്കൂളിൽ നിന്ന് പഠിച്ച പോലെ കൊതുക് പെരുകുന്നതിന് കാരണ മാവുന്നു. ചിക്കുൻ ഗുനിയ. മലേറിയ, ഡെങ്കിപ്പനി തുടങ്ങിയ രോഗങ്ങൾ പരിസര ശുചിത്വം ഇല്ലാത്തത് കൊണ്ട് ഉണ്ടാകുന്നതാണ്.. പ്ലാസ്റ്റിക് കത്തിക്കുന്നത് നാം വളരെ നിസാരമായി കാണുന്ന സംഭവമാണ് .ഇത് കത്തിക്കുന്നത് മൂലം പ്ലാസ്റ്റിക്കൽ അടങ്ങിയ മാരക വിശാംഷങ്ങൾ അന്തരീക്ഷത്തിൽ കലരുകയും അത് ശ്വസിക്കുന്നതിലൂടെ ക്യാൻസർ പോലുള്ള അതി മാരകമായ രോഗങ്ങൾ വരാൻ സാധ്യത ഉണ്ട്. പരിസ്ഥിതിക്ക് അനുയോജ്യമായ വസ്തുക്കൾ മാത്രമേ നാം ഉപയോഗിക്കാവൂ.. നമ്മുടെ വീടും നാടും മാലിന്യ മുക്തമാക്കുക എന്നുള്ളത് നാം ഓരോരുത്തരുടെയും കടമയാണ്
സാങ്കേതിക പരിശോധന - Panoormt തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - ലേഖനം |