പരിസ്ഥിതി

ഇന്ന് നമ്മുടെ പരിസ്ഥിതി വളരെ മോശമായ അവസ്ഥയിലാണ്. നിറയെ കാടുകളും, മലകളും ,പുഴകളും, വയലുകളും നിറഞ്ഞതായി രുന്നു നമ്മുടെ പരിസ്ഥിതി. ഇപ്പോൾ ഇങ്ങനെയാണോ നമ്മുടെ പരിസ്ഥിതി? മനുഷ്യൻ അവൻ്റെ സ്വാർത്ഥ താൽപര്യത്തിന്ന് പ്രകൃതിയെ ചൂഷണം ചെയ്യാൻ തുടങ്ങിയത് മുതൽ പ്രകൃതി നശിക്കാൻ തുടങ്ങി. മരങ്ങൾ മുറിച്ചും, കുന്നുകൾ ഇടിച്ചും, വയലുകൾ നികത്തിയും പരിസ്ഥിതിയെ നശിപ്പിക്കാൻ തുടങ്ങി. പരിസ്ഥിതിക്ക് വിനാശം വരുത്തുന്ന പ്രവർത്തനങ്ങൾ ജീവിതരീതി നമുക്ക് വേണ്ട എന്ന് സ്വയം തിരിച്ചറിവ് ഉണ്ടാകാത്തിടത്തോളം ഇത്തരം പ്രശ്നങ്ങളിൽ നിന്ന് രക്ഷനേടാൻ സാദ്ധ്യമല്ല. ലോകം നേരിടുന്ന പ്രധാന വെല്ലുവിളികളിൽ ഒന്നാണ് പരിസ്ഥിതി പ്രശ്നങ്ങൾ. നാം വലിച്ചെറിയുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ, ഫാക്ടറികളിൽ നിന്നും വാഹനങ്ങളിൽ നിന്നും പുറത്തുവിടുന്ന പുക പരിസ്ഥിതിയെ മലിനമാക്കുകയും നമ്മുടെ ജീവനുതന്നെ ആപത്തുമാണ്. പരിസ്ഥിതിയോട് നാം ചെയ്തുകൊണ്ടിരിക്കുന്ന ക്രൂരതയുടെ ഫലമാണ് പ്രളയം, സുനാമി, ഭൂമികുലുക്കം പോലോത്ത പ്രകൃതി ദുരന്തങ്ങൾ. " ഇനി നമുക്ക് ജീവിക്കാം പരിസ്ഥിതിയോട് ഇണങ്ങിക്കൊണ്ട് ഇനിയും പരിസ്ഥിതിയോട് പിണങ്ങിയാൽ നമുക്ക് ഇവിടം വാസയോഗ്യമല്ലാതാകും".

അയിഷ ഹെന പി.പി
6 A പൊന്നിയത്ത് എം. യു. പി. സ്കൂൾ
തോടന്നൂർ ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Noufalelettil തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം