കോവിഡ് കാലം

കവിത: രോഗപ്രതിരോധം
കിളികൾ പാറി നടന്ന കാലം
രോഗങ്ങളില്ലാതിരുന്ന കാലം
ആ കാലം എവിടേക്കോ പറന്നു പോയി
വന്നല്ലോ ഭീകര കോ വിഡ് കാലം
പേടിക്കേണ്ട നമ്മൾ പേടിക്കേണ്ട
പാലിക്കണം ചില മര്യാദകൾ
വീട്ടിൽ നിന്നെവിടേക്കും
പോയിടല്ലേ
കൈകൾ ഇടയ്ക്കിടെ കഴുകിടണേ
ആളുകൾ തമ്മിൽ അകലം വേണം
മനസ്സുകൾ തമ്മിൽ അടുത്തിരിക്കാം
വമ്പന്മാരാം ലോകരാഷ്ട്രങ്ങൾ പോലുമീ
കൊറോണയക്കു മുമ്പിൽ തലകുനിച്ചു
എന്നാൽ.ഇവിടെ തലയുയർത്തിടുന്നു
മിന്നിത്തിളങ്ങുന്ന പ്രിയകേരളം
ഒന്നിച്ചു നിന്നു പൊരുതാം നമുക്കൊരു
നല്ല നാളേയ്ക്കായി കാത്തിരിക്കാം..
 


സന ഷെറിൻ
6 A പൊന്നിയത്ത് എം. യു. പി. സ്കൂൾ
തോടന്നൂർ ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Noufalelettil തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത