സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ക്ലബ്ബുകളുടെ പ്രേവർത്തനം

കുട്ടികളുടെ പലവിധ കഴിവുകൾ എങ്ങനെ വികസിപ്പികം എന്നതിനായി ഞങ്ങൾ ക്ലബ്ബുകളുടെ പ്രേവർത്തനം ഉപയോഗപ്പെടുത്തുന്നു.

കുട്ടികളുടെ താല്പര്യം അനുസരിച്ച് വിവിധ ക്ലബ്ബുകളിലേക്ക് കുട്ടികളെ തരംതിരിച്ചെടുക്കുന്നു.

വിദ്യാരംഗം ക്ലബ്‌ :-ബാലസാഹിത്യകാരൻമാരെ ഓൺലൈനിലൂടെ കൊണ്ടുവരുകയും കുട്ടികളുടെ സർഗ്ഗവാസനകൾ വികസിപ്പിക്കുന്നതരത്തിൽ സെമിനാറുകൾ നടത്തുകയും ചെയ്തു. കുട്ടികളെ കൊണ്ട് അവരുടെ സർഗ്ഗവാസനകൾ പ്രകടിപ്പിക്കാനുള്ള വേദി ആയി വിദ്യാരംഗം ക്ലബ്‌ ഉപയോഗപ്പെടുത്തി.

ആർട്സ് ക്ലബ്‌ :-കലാപരമായി കഴിവുള്ള കുട്ടികളെ അവരുടെ കഴിവുകൾ വികസിപ്പിക്കുന്നതിനായി എല്ലാ മാസവും ആദ്യ ശനി ബാലസഭ നടത്തിവരുന്നു.

ഹെൽത്ത് ക്ലബ്ബ് :- കുട്ടികളുടെ ആരോഗ്യപരമായ പരിരക്ഷ യെക്കുറിച്ച് വിവിധതരം സെമിനാറുകളും ക്ലാസ്സുകളും നടത്തിവരുന്നു.

ക്ലബ് പ്രവർത്തനങ്ങൾ
ചീര കൃഷി

പരിസ്ഥിതി ക്ലബ്ബ്, കാർഷിക ക്ലബ്ബ് :- കുട്ടികളിൽ പരിസ്ഥിതി അവബോധം സൃഷ്ടിക്കുന്നതിന് സെമിനാറുകൾ നൽകി. ഗ്രോ ബാഗും, വിത്തുകളും നൽകി കുട്ടികളെ കൃഷി ചെയ്യുന്ന രീതിയെക്കുറിച്ച് അവരെ പഠിപ്പിച്ചു. കുട്ടി കർഷകനെ തിരഞ്ഞെടുത്തു.

ചീര

അറബി ക്ലബ് :- അറബി സാഹിത്യം വികസിപ്പിക്കുന്നതിനായി കുട്ടികൾക്ക് കലാപരിപാടികൾ അവതരിപ്പിക്കാനും സാഹിത്യ വേദിയൊരുക്കി.

ഗണിത ക്ലബ് :- ഗണിതവുമായി ബന്ധപ്പെട്ട പഠനപ്രവർത്തനങ്ങൾ വളരെ ലളിതമായി കുട്ടികളിൽ എത്തിക്കുന്നതിനും അവരെ ഗണിതവുമായി അടിപ്പിക്കുന്നതിനും ആയി ഗണിത ക്ലബ് സഹായിക്കുന്നു.

ഇംഗ്ലീഷ് ക്ലബ്ബ് :- കുട്ടികളിൽ ഇംഗ്ലീഷ് പഠനംHello

English - എന്ന് പഠന പ്രവർത്തനത്തിലൂടെ ഇംഗ്ലീഷ് ക്ലബ്ബ് നടത്തുന്നു.

ശാസ്ത്ര- സാമൂഹ്യശാസ്ത്ര ക്ലബ്ബ് :- കുട്ടികളിൽ അവരുടെ ശാസ്ത്രബോധം ഉണർത്തുന്ന പരീക്ഷണങ്ങൾ ചെയ്യിപ്പിക്കുന്ന തിനും സാമൂഹ്യബോധം ഉണർത്താൻ ദിനാചരണങ്ങൾ ആചരിക്കാൻ കുട്ടികളെ പഠിപ്പിക്കുന്നു.

ബുൾബുൾ ക്ലബ് :-2008 മുതൽ ബുൾബുൾ സ്കൂളിൽ പ്രവർത്തനം ആരംഭിച്ചു. സ്റ്റേറ്റ് ലെവലിൽ സർട്ടിഫിക്കറ്റുകൾ ബുൾബുൾ ലഭിച്ചിട്ടുണ്ട്. വളരെ നല്ല രീതിയിൽ ബുൾബുൾ സ്കൂളിൽ പ്രവർത്തിക്കുന്നു.

ഇത്തരം ക്ലബ്ബുകളുടെ പ്രവർത്തനം കുട്ടികളിൽ ഉന്നതതല അവബോധം സൃഷ്ടിക്കുന്നു.