അമ്മ
എന്നമ്മയാം ഭൂമി ദേവി നി൯
കാലടികളെ ഞാനിന്ന് തൊഴുതിടട്ടെ
ദേവിയാം നി൯ സൗന്ദര്യമൊക്കെയും
കവ൪ന്നെടുത്തില്ലയോ നി൯ മക്കൾ
നിപ്പയും പ്രളയവും വന്നുപോയി
ഇപ്പോഴോ കൊറോണയും നിറഞ്ഞാടീടുന്നു
അരുതേ ഇനിയുമീ രൗദ്രഭാവം
എല്ലാം സഹിക്കുന്നൊരമ്മയല്ലേ
മക്കൾക്ക് മാപ്പ് നീ നൽകീടില്ലേ
ഇൗ മക്കൾക്ക് മാപ്പ് നീ നൽകീടില്ലേ