മാവേലി വാണോരു നാടു പോലെ
വേണം നമുക്കൊരു നല്ല നാട്
രോഗങ്ങളില്ലാത്ത നാടിനായ്
പാലിക്കേണം നാം ശുചിത്വ ബോധം
വീടുമുതലങ്ങു പാലിക്കേണ്ട
ബോധ മതല്ലോ ശുചിത്വ ബോധം
സോപ്പിട്ടു കൈകൾ കഴുകിടേണം
പരിസര ശുചിത്വങ്ങൾ പാലിക്കേണം
ശുചിത്വ ബോധമൊട്ടും കുറഞ്ഞിടാതെ
കൂട്ടായ്മ ഒട്ടും കുറഞ്ഞിടാതെ
നാടിനെ കാക്കുവാൻ ഒത്തുചേരാം
നല്ലൊരു നാളേക്കായ് ഒത്തു ചേരാം
പ്രളയങ്ങളൊന്നൊന്നായ് കണ്ടതല്ലേ
സ്നേഹപാഠങ്ങൾ പഠിച്ചതല്ലേ
നിപ്പയെ ഓടിച്ചു വിട്ടതല്ലേ
ഓഖിയെ നാമെല്ലാം കണ്ടതല്ലേ
തോറ്റു കൊടുക്കില്ല നമ്മളാരും
തോറ്റിട്ടേയില്ല നാം ഇന്നുവരെ
കാത്തിടാം നമ്മുടെ കേരളത്തെ
കാത്തിരിക്കാം നല്ല നാടിനായ്