പൂക്കോട് വാണീവിലാസം എൽ പി എസ്/അക്ഷരവൃക്ഷം/ കൊറോണക്കാല അനുഭവങ്ങൾ

കൊറോണക്കാലത്തെ അനുഭവങ്ങൾ

2019 ഡിസംബർ മാസത്തിൽ ചൈനയിലെ വുഹാൻ നഗരത്തിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ട കൊറോണ വൈറസ് രാജ്യങ്ങളിൽ നിന്ന് രാജ്യങ്ങളിലേക്ക് പടർന്നു പിടിക്കുകയാണ്. ലോകം ഭീതിയോടെയാണ് ഇത് കാണുന്നത്.ഈ രോഗത്തിന് വാക്സിനേഷനോ പ്രതിരോധ മരുന്നോ ഇല്ല. അതിനാൽ അത്തരം രോഗികളുമായി നാം അകലം പാലിക്കേണ്ടതാണ്.ഇന്ത്യയടക്കം 200-ലധികം ലോകരാജ്യങ്ങളിൽ കൊറോണ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.ഇന്ത്യയിലാദ്യമായി കൊറോണ റിപ്പോർട്ട് ചെയ്തത് കേരളത്തിലെ തൃശ്ശൂർ ജില്ലയിലാണ്.

കൊറോണ കൂടുന്നത് കണ്ട്, മാർച്ച് 10-ാം തീയ്യതി നാളെ മുതൽ സ്കൂൾ അടക്കുകയാണെന്ന് വിവരം വന്നു. 11-ാം തീയതി മുതൽ ഞാൻ വീട്ടിനുള്ളിലായി .കൊറോണയെ നേരിടാൻ പ്രധാനമന്ത്രി മാർച്ച് 22 ന് ജനത കർഫ്യൂ പ്രഖ്യാപിച്ചു.അതിൻ്റെ അടുത്ത ദിവസം ഇന്ത്യ മുഴുവൻ 3 ആഴ്ചത്തേക്ക് ലോക്ക് ഡൗൺപ്രഖ്യാപിച്ചു. അവധിക്കാലം ആഘോഷിക്കാൻ കാത്തി രു ന്ന ഞങ്ങൾ ഈ രോഗത്തിൻ്റെ വ്യാപനം കാരണം വീട്ടിനുള്ളിലായി. സമയം ചെലവഴിക്കാനായി എനിക്ക് ഇഷ്ടമുള്ള ചിത്രരചനയിൽ ഏർപ്പെട്ടു.ലോക് ഡൗൺ കാലത്ത് അറിവ് പകരുക എന്ന ലക്ഷ്യവുമായി തുടങ്ങിയ GKonline പ്രശ്നോത്തരിയിൽ ഞാൻ ദിവസവും പങ്കെടുക്കാറുണ്ട്. വ്യായാമത്തിനായി ഞങ്ങൾ ദിവസവും വീടിൻ്റെ മുറ്റത്തു നിന്ന് ഷട്ടിൽ കളിക്കും.

വാർത്തകളിലൂടെ ,കൊറോണയെ നേരിടാൻ നമ്മുടെ ആരോഗ്യ പ്രവർത്തകർ നടത്തുന്ന ശ്രമങ്ങളും അവർ അനുഭവിക്കുന്ന കഷ്ടപ്പാടുകളൂം ഞാൻ തിരിച്ചറിയുന്നുണ്ട്. ഇപ്പോൾ ഞാൻ ഫേ ബ്രിക് പെയിൻ്റിംഗിലും ബോട്ടിൽ ക്രാഫ്റ്റിലും പേപ്പർ ക്രാഫ്റ്റിലും ശ്രദ്ധ ചെലുത്തുന്നുണ്ട്.സമൂഹ വ്യാപനം തടയാൻ ഗവൺമെൻ്റ് പറയുന്നതു പോലെ ഞാൻ വീട്ടിനുള്ളിൽ ഇരിക്കുകയാണ് വേണ്ടത്.


തൻമയ എസ്
5 പൂക്കോട് വാണീവിലാസം എൽ.പി സ്കൂൾ
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം