നാമെല്ലാം ഓഫ് ലൈനായി
പൊടിപിടിച്ച പുസ്തകങ്ങൾ
എന്നെ നോക്കി ചിരിച്ചു
മുറ്റത്തെ പൂക്കൾക്ക് ഇത്രയും സുഗന്ധമുണ്ടോ......
തൊടിയിൽ ഇത്രയും തുമ്പികളോ.......
ചക്കക്ക് ഇത്രയും തേൻ മധുരമോ.....
ലോക്കായപ്പോഴാണ് അറിഞ്ഞത്
ഭൂമിയിൽ വർണ്ണമുണ്ടായെന്ന്
ആകാശത്തിൽ വിസ്മയങ്ങളുണ്ടെന്ന്