ജീവിതമെന്നത് സുഖവും ദുഃഖവും,
ഇടകലർന്ന യാത്രയാണ്
ആ യാത്രകളിലൂടെ നാം സഞ്ചരിക്കുന്നു
എത്രയൊക്കെ സന്തോഷിച്ചാലും,
അതിനുപിന്നിൽ ദുഃഖവുമുണ്ട്
അത് നാം ഇന്ന് രുചിച്ചറിയുന്നുമുണ്ട്
മനുഷ്യരുടെ മനസ്സ് നടുക്കിക്കൊണ്ടൊരു,
മഹാ പ്രളയവും ഇന്നിവിടെ കഴിഞ്ഞു പോയി
ഇന്നീ ഭൂമിയിൽ മഹാ ക്രൂരമായ വൈറസ്സും.
മനുഷ്യരെ ഇഞ്ചിഞ്ചായി കൊല്ലുകയാണ്
ഇന്നീ മണ്ണിൽ കൊറോണ വൈറസ്
എത്ര വലിയ ആളുകളെയും ഇല്ലാതാക്കി
നാശം വിതക്കുന്നു ഈ മണ്ണിൽ
ലോകത്തെ ഓരോ നിമിഷവും പരിഭ്രാന്തിയിലാക്കി
മനുഷ്യമരണങ്ങൾ കൂടുമ്പോൾ തേങ്ങുകയാണീ ലോകം, മാനവരാശിക്കു വേണ്ടി.......