പുളിയപ്പറമ്പ് എച്ച്.എസ്.എസ്. കൊടുന്തിരപ്പുള്ളി/അക്ഷരവൃക്ഷം/കൊറോണ

കൊറോണ

ആരാണീ അഥിതി പെട്ടെന്നൊരു പുലരിയിൽ,
 ലോകത്തിൽ മുൻവാതിൽ തുറന്നു ഞാൻ കണ്ടു,
ആ ഭീകരമായ ഒരുവനെ....
 ഉജ്ജ്വലമാം കണ്ണുകളുള്ള ഒരുവനെ...…
 ഓരോ മനുഷ്യനെയും തിന്നവൻ ആസ്വദിച്ചു,
എവിടെ നിന്നോ വന്ന് ഒരുവനെ കണ്ട്,
 ലോകം ആരെയും കാണുന്നില്ല.
ആ രാക്ഷസനോ...
ദുരിതത്തിൽ നിന്നും ആരെയും പുറത്തിറക്കി ഇല്ല.
വീടിനകത്ത് ആയി നമ്മുടെ ജീവിതം.
 പുറത്തവൻ മനുഷ്യനെ പിടിക്കുന്നു,
വെട്ടുന്നു, കൊന്നിടുന്നു,
വിശ്വ സൃഷ്ടാവായ ദൈവമേ നീ മുഖം മറയ്ക്കുന്നത് എന്തിന്?
നന്മക്കോ, അതോ തിന്മക്കോ,
 എന്തിനായാലും ഈ മനുഷ്യ ചതിയെ തുരത്താനാണോ ഈ രാക്ഷസ ജന്മം...
 എന്നാലും ഈ രാക്ഷസൻ വേദനിപ്പിച്ചു കുറെക്കൂടി..
അന്ന് ലോകം ഇവന് പേരിട്ടു
 കൊറോണ......

 

അഭിനന്ദ്.എം
10 B പുളിയപറമ്പ് എച്ച്.എസ്.എസ്. കൊടുന്തിരപ്പുള്ളി
പാലക്കാട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 01/ 10/ 2024 >> രചനാവിഭാഗം - കവിത