പുഴ പുഴ ഒഴുകുന്ന പുഴ
ആർക്കു വേണ്ടിയോ ഒഴുകുന്ന പുഴ
നിലയ്ക്കാതെ ഒഴുകുന്ന പുഴ
നമുക്കു വേണ്ടി ഒഴുകുന്ന പുഴ
ദിവസവും ഒഴുകുന്ന പുഴ
ഒഴുകിയില്ലെങ്കിൽ അഴുക്കാകും പുഴ
കരകവിഞ്ഞൊഴുകുന്ന പുഴ
നാടും വീടും കവർന്നെടുത്തു
വിറങ്ങലിച്ചു മനുഷ്യരെല്ലാം
ആ കാഴ്ചയെത്ര ഭയാനകം
കള കളമൊഴുകുന്ന പുഴയോ
ഇൗ കാഴ്ചയെത്ര ഭയാനകം
പുഴയിലൊഴുക്കി മാലിന്യങ്ങൾ
സഹിക്കാൻ വയ്യാതെ പുഴ
ഭയപ്പെടുത്താതെ എന്തു ചെയ്യും
മനുഷ്യരെ ഭയപ്പെടുത്താതെ
എന്തു ചെയ്യും പുഴ എന്തു ചെയ്യും
പറയണം നാം തന്നെ
ഉത്തരം പറയണം നാം തന്നെ