ഓ.... തിത്തിത്താരാ തിത്തിത്തെയ്
തിത്തെയ് തക തെയ് തെയ് തോം.
കൊറോണ വൈറസെന്ന മാരക രോഗത്തിനെ
നമ്മളെല്ലാവരും ചേർന്ന് തുരത്തീടേണം
ഓ.... തിത്തിത്താരാ തിത്തിത്തെയ്
തിത്തെയ് തക തെയ് തെയ് തോം.
ലോകം മുഴുവൻ പടർന്നു പിടിച്ചു-
കൊണ്ടിരിക്കുന്ന കൊറോണ വൈറസിനെ
പിടിച്ചു കെട്ടാൻ നമ്മളെല്ലാവരും
ജാഗ്രത പാലിച്ചീടേണം.
ഓ.... തിത്തിത്താരാ തിത്തിത്തെയ്
തിത്തെയ് തക തെയ് തെയ് തോം.
ഇടയ്കിടെ കൈയ്യും മുഖവും
കഴുകിക്കോണ്ടിരിക്കേണം
പനി ജലദോഷം ചുമ വന്നീടുമ്പോൾ
ഉടനടി ഡോക്ടറെ കാണിച്ചീടേണം.
ഓ.... തിത്തിത്താരാ തിത്തിത്തെയ്
തിത്തെയ് തക തെയ് തെയ് തോം
ആൾക്കൂട്ടത്തിൽ പോകാതെ
ഒത്തു ചേർന്ന് കൂടാതെ
സർക്കാർ നിർദ്ദേശങ്ങൾ
എന്നുമെന്നും നാം പാലിച്ചീടേണം.
ഓ.... തിത്തിത്താരാ തിത്തിത്തെയ്
തിത്തെയ് തക തെയ് തെയ് തോം
നമുക്കായ് കഷ്ടപ്പെടുന്ന ആരോഗ്യ പ്രവർത്തകർക്ക്
നന്ദി വാക്ക് ചൊല്ലീടാം.
നല്ലൊരു നാളെ തിരികെ വരാനായ്
നമുക്കൊന്നായ് പ്രാർത്ഥിച്ചീടാം.
ഓ.... തിത്തിത്താരാ തിത്തിത്തെയ്
തിത്തെയ് തക തെയ് തെയ് തോം.