പുല്ലാഞ്ഞിയോട് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/കൊറോണ കാലം
കൊറോണ കാലം
കൊറോണ കാലത്ത് വിഷമിച്ചിരിക്കുന്ന മീനു. മുത്തശ്ശി, ദേ നോക്കിയെ റോഡിൽ ഒരു വണ്ടിയുമില്ല .പക്ഷെ അതല്ല പ്രശ്നം അനുവും ചാന്തുവുമെല്ലാം വീട്ടിനുള്ളിൽ അടച്ചു മൂടിയിരിക്കുമ്പോൾ ആരാ എനിക്ക് കളിക്കാനുള്ളത് ? അപ്പോൾ മുത്തശ്ശി പറഞ്ഞു മീനു ഇപ്പോൾ കൊറോണ വൈറസ് പടർന്നുപിടിക്കുകയാണ് അതുകൊണ്ട് നീ നിന്റെ കൊച്ചു കൊച്ചു സന്തോഷങ്ങൾ മാറ്റിവെച്ചാൽ നല്ലത്. പക്ഷെ ,മുത്തശ്ശി ഈ സാഹചര്യത്തിൽ ഒരാളും പുറത്തിറങ്ങുകയില്ലേ അപ്പോൾ വീട്ടുസാധനങ്ങൾ എങ്ങനെ വാങ്ങും . നല്ല ചോദ്യം, ഇതു പോലുള്ള അത്യാവശ്യ കാര്യങ്ങൾക്ക് പുറത്തു പോകാം പക്ഷെ പോകുമ്പോൾ മാസ്ക് ധരിക്കണം .അതുപോലെ പോയിവന്നാൽ ഹാൻഡ് വാഷോ സാനിറ്റൈസറോ ഉപയോഗിച് കൈകൾ കഴുകണം . മനസിലായി മുത്തശ്ശി ഞാൻ ഇനി കൊറോണ പോകും വരെ വീട്ടിൽ നിന്നെ കളിക്കുകയുള്ളു .
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ |