പുലീപ്പി ഹിന്ദു എൽ പി സ്കൂൾ/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണം
പരിസ്ഥിതി സംരക്ഷണം
മനുഷ്യന്റെ അശ്രദ്ധയോടെയുള്ളതും അശാസ്ത്രീയവുമായ ഇടപെടൽ കാരണം നമുക്ക് ചുറ്റുമുള്ള ജീവജാലങ്ങൾ ദയനീയമായ അവസ്ഥ നേരിടുകയാണ് .ഇതിലുമെത്രയോ മടങ്ങു ദോഷം മനുഷ്യർക്ക് ഇതിലൂടെ ഉണ്ടാകുന്നു .പാഴ്‌വസ്തുക്കൾ എന്ന് കരുതി നാം വലിച്ചെറിയുന്നതെല്ലാം മറ്റെന്തെങ്കിലും തരത്തിൽ ഉപയോഗിക്കാൻ പറ്റുന്നവ ആയിരിക്കും . നമ്മൾ തന്നെ നമ്മുടെ ജീവൻ അപകടത്തിലാക്കുകയാണ് . പ്ലാസ്റ്റിക് കത്തിക്കുന്നതും ആശുപത്രി മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്കരിക്കാതിരിക്കുന്നതും കീടനാശിനിയുടെ പാത്രങ്ങൾ അലക്ഷ്യമായി ഉപേക്ഷിക്കുന്നതും അന്തരീക്ഷത്തെ വിഷമയമാക്കുന്ന പ്രവർത്തിയാണ് .ഭക്ഷണ മാലിന്യം കരിക്കിൻതോടുകൾ എന്നിവ വലിച്ചെറിയെരുത് .പുഴകളിലേക്കും ജലസ്രോതസ്സുകളിലേക്കും മാലിന്യം വലിച്ചെറിയരുത് .നമുക്ക് ഒന്നായി നിന്ന് ജീവനും പ്രകൃതിയും സംരക്ഷിക്കാം
സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |