പുറത്തിയിൽ ന്യൂ മാപ്പിള യു പി സ്കൂൾ/അക്ഷരവൃക്ഷം/നായയും കാക്കയും

നായയും കാക്കയും

ഒരു ദിവസം,, ഇടവഴിയിലൂടെ ഓടുകയായിരുന്ന നായയോട് കാക്ക ചോദിച്ചു...ഏങ്ങോട്ടാ ധൃതി പിടിച്ചു പോകുന്നത്? . അപ്പോൾ നായ പറഞ്ഞു 'മനുഷ്യനെ അന്വേഷിച്ച് പോവുകയാ...' എന്തിന്? അവൻ്റെ കല്ലേറ് വാങ്ങാനോ....? 'അല്ല അവനെ കടിച്ചു കീറാൻ. കാലങ്ങളായി ഞങ്ങൾ കൊണ്ട കല്ലേറുകൾക്ക് പകരം വീട്ടാൻ. ഇത്രയും കാലം ഞങ്ങൾക്ക് ഈ ഇരുകാലികളെ ഭയമായിരുന്നു. ഇന്ന് ഞങ്ങൾ അവരെ തിരിച്ചറിഞ്ഞു. അവരിൽ ഒരു വിഭാഗം ഞങ്ങളുടെ കൂടെയുണ്ടെന്ന് ഞങ്ങൾക്ക് വിവരം ലഭിച്ചിട്ടുണ്ട്. മനുഷ്യരുടെ പരമോന്നത കോടതിയായ സുപ്രിം കോടതി പോലും ഞങ്ങൾക്കൊപ്പമാണ്.' 'എന്തൊക്കെയാണെങ്കിലും വൃദ്ധൻമാരെയും കുട്ടികളെയും ഉപദ്രവിക്കുന്നത് ശരിയല്ല കേട്ടോ. അവർ നിങ്ങളെ ഉപദ്രവിക്കാനൊന്നും വരാറില്ല'. 'അത് ഞങ്ങൾ ചെയ്യുന്ന തെറ്റാണ്. മനുഷ്യനെപോലെ കളവ് പറയാൻ ഞങ്ങൾക്കറിയില്ല. ഞങ്ങളുടെ കൂട്ടത്തിലും ചില ക്രിമിനലുകൾ ഉണ്ട്. അത് ഏത് കൂട്ടത്തിലും ഉണ്ടാകുമല്ലോ. എന്നാൽ അവർ അതിനു പറയുന്ന കാരണം പാടെ തള്ളാനും കഴിയില്ല. വൃദ്ധന്മാർ ഒരു കാലത്ത് ഈ വർഗത്തെ ആക്രമിച്ചവരും, കുട്ടികൾ വലുതായാൽ ഞങ്ങളെ ആക്രമിക്കാനിടയുള്ളവരുമാണെന്നാ " നിങ്ങളെ ഒരു നികൃഷ്ട ജീവിയായിട്ടാണ് മനുഷ്യർ കാണുന്നത് . അതൊരർത്ഥത്തിൽ ശരിയാണുതാനും...' " ഉപദേശം വല്ലാതെ കൂടുന്നുണ്ട്. നിർത്തുന്നതാണ് നല്ലത് " നായ കാക്കയോട് പറഞ്ഞു... നിങ്ങളും മനുഷ്യൻ്റെ കണ്ണിൽ നല്ല ജീവിയൊന്നുമല്ല". ഇതും പറഞ്ഞ് തല കുനിച്ച് നായ ഓടി പോയി".

മുഹമ്മദ് നാസിം നസീർ വി വി
5 A പുറത്തീൽ ന്യൂ മാപ്പിള യു. പി. സ്‌കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 28/ 01/ 2022 >> രചനാവിഭാഗം - കഥ