പുറത്തിയിൽ ന്യൂ മാപ്പിള യു പി സ്കൂൾ/അക്ഷരവൃക്ഷം/ആനയും ഞണ്ടും
ആനയും ഞണ്ടും
കാട്ടിൽ ഒരു വലിയ തടാകമുണ്ടായിരുന്നു .അതിൽ വളരെ വലിയ ഒരു ഞണ്ടും .തടാകത്തിൽ വെള്ളം കുടിക്കാൻ എത്തുന്ന ആനകളെ ഞണ്ട് ഇറുക്കി വേദനിപ്പിക്കും. ഒരിക്കൽ ആനത്തലവൻ ഭാര്യയെയും കൂട്ടുകാരെയും കൂട്ടി വെള്ളം കുടിക്കാനെത്തി. വെള്ളം കുടിച്ച് കരയിലേക്ക് കയറുമ്പോൾ ഞണ്ട് ആനത്തലവൻ്റെ കാലിൽ പിടികൂടി. തലവൻ കാൽ വലിച്ചെടുക്കാൻ നോക്കി.പക്ഷെ കഴിഞ്ഞില്ല"ഘ്രാ.............!' അപ്പോൾ തലവൻ ഒരു ബുദ്ധി പ്രയോഗിച്ചു. അവൻ ഭാര്യയോട് പറഞ്ഞു: "നീ ഞണ്ടുകളുടെ നേതാവായ ഇദ്ദേഹത്തോട് എന്നെ ഒന്ന് വിടാൻ അപേക്ഷിക്കൂ ഇത് കേട്ട ഭാര്യ അപേക്ഷിച്ചു : "ദയവു ചെയ്ത് അങ്ങ് എൻ്റെ ഭർത്താവിനെ വെറുതെ വിടൂ." ഞണ്ടിന് വലിയ സന്തോഷമായി. ഞണ്ട് കാലിലെ പിടിവിട്ട് പിന്നോട്ട് മാറി. എന്നിട്ട് മറുപടി പറയാൻ വായ തുറന്നു. ഈ തക്കത്തിൽ ആനത്തലവൻ കാൽ വലിച്ചെടുത്ത് ഒറ്റച്ചവിട്ട് !ഇത് കണ്ട് ആനകളെല്ലാം സന്തോഷത്തോടെ ചിന്നം വിളിച്ചു ഘ്രാ....... ഘ്രാ....
സാങ്കേതിക പരിശോധന - Ebrahimkutty തീയ്യതി: 28/ 01/ 2022 >> രചനാവിഭാഗം - കഥ |