പി വി യു പി എസ്സ് പുതുമംഗലം/അക്ഷരവൃക്ഷം/പരിസ്ഥിതി ശുചിത്വം

പരിസ്ഥിതി ശുചിത്വം

കുറഞ്ഞ ചെലവിൽ മെച്ചപ്പെട്ട ആരോഗ്യം എന്ന കേരള ആരോഗ്യ മാതൃക ലോകമെമ്പാടും ചർച്ച ചെയ്യപ്പെടുകയാണ്. മഴക്കാലമാരംഭിക്കുന്നതോടെ വർഷം തോറും വർദ്ധിച്ച തോതിൽ ഉണ്ടാകുന്ന പകർച്ചവ്യാധികളുടെ പുനരാവിർഭാവവും പുതിയ സാംക്രമിക രോഗങ്ങൾ പടർന്നു പിടിക്കുന്നതും ഏറെ ജാഗ്രതയോടെ കാണേണ്ടതാണ്. മലമ്പനി, മഞ്ഞപിത്തം, ടൈഫോയിഡ് തുടങ്ങി ഏതാണ്ട് പൂർണമായും നിർമാർജനം ചെയ്തതായി കരുതിയ പലരോഗങ്ങളും ഇന്ന് കേരളത്തിൽ തിരിച്ചു വരുന്നു. ക്ഷയരോഗം പൂർണമായും നിയന്ത്രിക്കാൻ നമുക്കായിട്ടില്ല . എലിപ്പനി, ഡെങ്കിപ്പനി, ചിക്കുൻഗുനിയ തുടങ്ങി മുൻകാലങ്ങളിൽ നമുക് അപരിചിതമായിരുന്ന പല സാംക്രമിക രോഗങ്ങളും കഴിഞ്ഞ ഏതാനും വർഷങ്ങളായി വ്യാപകമായി പ്രത്യക്ഷപ്പെട്ടു തുടങ്ങിയിരിക്കുന്നു.

അമൃത ആർ എം
5 A പി വി യു പി എസ്സ് പുതുമംഗലം
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം