പി ടി എം യു പി എസ് പള്ളിയോത്ത്/അക്ഷരവൃക്ഷം/രോഗപ്രതിരോധം

രോഗ പ്രതിരോധം

രോഗ പ്രതിരോധത്തിന് നാം ഒഴിവാക്കേണ്ടതും ശീലമാക്കേണ്ടതുമായ ചില കാര്യങ്ങളുണ്ട് .നാം എന്തിനേക്കാളും കൂടുതൽ സ്‌നേഹിക്കേണ്ടത് നമ്മുടെ ശരീരത്തിന്റെ ആരോഗ്യത്തേയാണ് . ആരോഗ്യമുള്ള ശരീരത്തിൽ രോഗാണുക്കൾക്ക് സ്ഥാനമില്ല . കൊറോണ കാലം നമ്മെ ഓര്മിപ്പിക്കുന്നതും ഇത് തന്നെയാണ് . ജീവിത രീതിയിൽ അൽപ്പമൊന്നു ശ്രദ്ധിച്ചാൽ മതി . രോഗാണുക്കളെ നമുക്ക് ശരീരത്തിൽ നിന്നും അകറ്റി നിർത്താം . രോഗം തടയാൻ ഏറ്റവും നല്ല വഴി രോഗാണുക്കൾക്ക് വഴി തുറക്കുന്ന ശീലങ്ങൾ ഒഴിവാക്കുക . പുകവലി ആരോഗ്യത്തിന് ഹാനികരം . ഒരു സാധാരണ മലയാളി നിത്യേനെ കേൾക്കുന്ന വാക്കാണിത് .പുകവലി ആരോഗ്യത്തിന് ഹാനികരം തന്നെയാണ് .നമ്മളെ വലിയൊരു രോഗിയാക്കി തീർക്കാൻ ഈ പുകവലിക്ക് സാധിക്കും . കഴിവതും ഈ മോശം ശീലം നാം ഒഴിവാക്കണം . ഭക്ഷണത്തിൽ പഴങ്ങളും പച്ചക്കറികളും കൂടുതൽ ഉൾപ്പെടുത്താം . ഇവയിലടങ്ങിയിരിക്കുന്ന വിറ്റാമിനുകൾ ശരീരത്തിന്റെ പ്രതിരോധ ശേഷി കൂട്ടുന്നവയാണ് . നാം പച്ചക്കറികൾ കൂടുതൽ കഴിക്കണം . അതുപോലെ തന്നെ സ്വന്തം ശരീരത്തിന്റെ ആവശ്യം തിരിച്ചറിഞ് മീനും ഇറച്ചിയും കഴിക്കണം . വ്യായാമം മുഖ്യമായും പ്രീതിരോധശേഷിക്ക് ആവശ്യമാണ് . ഈ അടുത്ത കാലത്തായി മലയാളികൾ ഫിറ്റ്നസിൽ ശ്രദ്ധിച്ചു തുടങ്ങിയിട്ടുണ്ട് . രാവിലെയുള്ള നടത്തം നമ്മുടെ ഒരു ദിവസം മാത്രമല്ല ജീവിതകാലം മുഴുവൻ നമ്മെ പോസിറ്റീവാക്കും . ശരീരഭാരം അമിതമായി കൂടാതെയും കുറയാതെയും ശ്രദ്ധിക്കുക . ഉയരത്തിനനുസരിച് കൃത്യമായ ഭാരം ഉണ്ടെന്ന് നമ്മൾ ഉറപ്പുവരുത്തണം . മദ്യപാനം നാം തീർത്തും ഒഴിവാക്കേണ്ട ഒന്നാണ് . മദ്യക്കുപ്പി കണ്ടാൽ നാം കരളിനെ മറക്കരുത് . കരൾ നമുക്ക് തിരിച്ചു പണിതരും . ഉറക്കം നമുക്ക് വളരെ പ്രധാനപ്പെട്ട ഒന്നാണ് . ഒരു മനുഷ്യൻ ഒരു ദിവസം 8 മണിക്കൂറെങ്കിലും ഉറങ്ങണം . വൈകി കിടക്കുന്നത് ഒഴിവാക്കണം . കൃത്യസമയത്ത് ഉറങ്ങി നേരത്തെ എഴുന്നേറ്റ് വ്യായാമം ചെയ്യുക . വൈകിയുള്ള ഉറക്കം ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ സൃഷ്ട്ടിക്കും . നാം വ്യക്തിശുചിത്വം പാലിക്കണം . കൈകൾ ഇടക്കിടെ സോപ്പിട്ട് കഴുകുന്നത് നാം ശീലമാക്കണം . നമ്മുടെ രോഗ പ്രീതിരോധ ശേഷി വര്ധിപ്പിക്കണമെങ്കിൽ നാം ഇത്രയും കാര്യങ്ങൾ ശ്രദ്ധിച്ചേ പറ്റൂ.

ദിയ ജമീല
6 A പി ടി എം യു പി സ്കൂൾ പള്ളിയോത്ത്
ബാലുശ്ശേരി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ