പി. പി. എം. എച്ച്. എസ്. കാരക്കോണം/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണം ഒറ്റനോട്ടത്തിൽ
പരിസ്ഥിതി സംരക്ഷണം ഒറ്റനോട്ടത്തിൽ
പ്രകൃതി സർവ ജീവജാലങ്ങളുടേയും മാതാവാണ്.ഒരു അമ്മയേയും ഒരു മക്കൾ മാനഭംഗപെടുത്തില്ല. അങ്ങനെ ഒരു മക്കൾക്കും ചെയ്യാനാവില്ല. പക്ഷേ പ്രകൃതിയാകുന്ന മാതാവിനെ നമ്മൾ എല്ലാവരും മാനഭംഗപ്പെടുത്തുക യാണ്. പരിസ്ഥിതിയ്ക്ക് ദോഷകരമായ രീതിയിൽ മനുഷ്യൻ മാത്രമാണ് പ്രവൃത്തിക്കുന്നത്. ഇങ്ങനെ തന്നെ നാം എല്ലാ വരും തുടർന്നാൽ ലോക നാശത്തിനു മനുഷ്യൻ മാത്രമാണ് കാരണം. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഓർമ്മിക്കാനുള്ള അവസരമായിട്ടണ് ഐക്യരാഷ്ട്രസഭയുടെ അഭിമുഖ്യത്തിൽ 1972 മുതൽ ലോക പരിസ്ഥിതി ദിനം ആചരിച്ച് തുടങ്ങിയത്.. അങ്ങനെ ഒരു ദിനത്തിൽ നാം കുറഞ്ഞതു് ഒരു ചെടിയെങ്കിലും നടണം. ഒരു വർഷത്തിൽ ഒരു ദിവസമെങ്കിലും നമ്മുടെ ഭൂമിക്കു വേണ്ടി മാറ്റിവെയ്ക്കുവാൻ കൂടിയാണ് ഈ ദിവസം ആചരിക്കുന്നത്. എല്ലാ ജീവജാലങ്ങൾക്കും ശുദ്ധവായുവും, ശുദ്ധജലവും, ജൈവ വൈവിദ്ധ്യത്തിന്റെയും ആനുകൂല്യങ്ങളും അനുഭവിക്കാനുള്ള അവകാശങ്ങളും സ്വാതന്ത്ര്യങ്ങളുമുണ്ട്.പക്ഷേ അത് ദുരുപയോഗപെടുത്തി ഭൂമിയിലെ മറ്റ് അവകാശ ങ്ങളെയും, മരങ്ങളേയും, ചെടികളേയും, പുഴകളേയും നശിപ്പിക്കാനും മലിനീകരിക്കാനും ഉള്ള അവകാശം നമുക്കില്ല. ഭഗവാൻ മനുഷ്യരെ സൃഷ്ടിച്ചത് ഭഗവാൻ തന്നെ സൃഷ്ടിച്ച മറ്റുള്ള സൃഷ്ടികളെ സംരക്ഷിക്കാൻ വേണ്ടിയാണ് .പക്ഷേ മനുഷ്യൻ അതിനെതിരായിയാണ് പ്രവർത്തിക്കുന്നത്. നാം പരിസ്ഥിതി സംരക്ഷിക്കുന്നത് വായു മലിനീകരണവും ഹരിത ഗൃഹ പ്രഭാവവും കുറക്കാൻ കാരണമാകുന്നു. അങ്ങനെ നാം എത്രമാത്രം നമ്മുടെ പ്രകൃതിയെ നശിപ്പിച്ചോ അതിലധികം നമുക്ക് ആഗോള താപനം കുറയ്ക്കാനും സാധിക്കും. മാലിന്യ നിക്ഷേപം, ആഗോള താപനം, കാലാവസ്ഥ വ്യതിയാനം തുടങ്ങിയ കാരണങ്ങൾ കൊണ്ട് പരിസ്ഥിതി തകർന്നു കൊണ്ടിരിക്കുകയാണ്.അങ്ങനെയാകുമ്പോൾ നമ്മുടെ പരിതസ്ഥിതിയെ സംരക്ഷിക്കാനുള്ള അവകാശം നാം ഓരോരുത്തർക്കും ആണ്. അങ്ങനെ പരിസ്ഥിതി സംരക്ഷിക്കുമ്പോൾ ഭൂമിയിലെ സകല ജീവജാലങ്ങളും സംരക്ഷിക്കപ്പെടുന്നു.അതു കൊണ്ടാണ് മനുഷ്യൻ്റെ ആരോഗ്യകരമായ ജീവിതത്തിൽ പ്രകൃതി, പരിസ്ഥിതി ഒരു മുഖ്യ പങ്ക് വഹിക്കുന്നു എന്ന് പറയപ്പെടുന്നത്. "മരം ഒരു വരമാണ് "
സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - ലേഖനം |