പി.സി.എൻ.ജി.എച്ച്. എസ്.എസ്. മൂക്കുതല/ജൂനിയർ റെഡ് ക്രോസ്

2022-23 വരെ2023-242024-25



2018 ആഗസ്റ്റ് മാസത്തിലാണ് PCNGHSS മൂക്കുതലയിലെ JRC യുടെ ആദ്യ യൂണിറ്റ് ആരംഭിക്കുന്നത്. നാടിനെ നടുക്കിയ പ്രളയകാലത്ത് പഠനോപകരണ ശേഖരണം നടത്തി മലപ്പുറത്ത് നേരിട്ടെത്തിച്ച് JRC അതിന്റെ സേവന പ്രവർത്തനങ്ങളുടെ ആരംഭം കുറിച്ചു. തുടർന്ന് പ്ലാസ്റ്റിക് നിരോധനം വന്നപ്പോൾ സ്കൂളിൻ്റെ പേരിൽ തുണിസഞ്ചികൾ ഉണ്ടാക്കുകയും റാലികൾ സംഘടിപ്പിക്കുകയും ചെയ്തു. എസ്. എസ്. എൽ. സി പരീക്ഷാ നടത്തിപ്പിനായി തുണികൊണ്ടുള്ള ഫയലുകൾ നല്കി.  കുട്ടികളിൽ പ്രധാനമായും  സേവന സദ്ധത വളർത്തുന്നതിനായി നിലകൊള്ളുന്ന JRC സാമ്പത്തീകമായി വളരെ പിന്നിൽ നിൽക്കുന്ന കുട്ടികൾക്കായി പഠനോപകരണ ശേഖരണം നടത്തി അർഹതപ്പെട്ടവർക്കു നൽകുന്ന " ബുക്ക് ബാങ്ക് പദ്ധതി",  ഭിന്നശേഷി ക്കാരായ കുട്ടികളുൾപ്പെടെ 65 ളം കുട്ടികളുടെ കുടുംബങ്ങൾക്ക് ഓണത്തോടനുബന്ധിച്ച് ഭക്ഷ്യ കിറ്റുകൾ നല്കുന്ന " കനിവിന്റെ കരുതൽ പദ്ധതി" , ഭിന്നശേഷി കുട്ടികൾക്കായുള്ള ഹൃദയപൂർവ്വം പദ്ധതി തുടങ്ങിയവയെല്ലാം JRC നടത്തി പോരുന്ന തുടർപ്രവർത്തനങ്ങളാണ്. ഒപ്പം

സഹയാത്ര ചാരിറ്റബിൾ സൊസൈറ്റിയിലെ ഭിന്ന ശേഷിക്കാരായ സഹോദരങ്ങൾ  നിർമ്മിക്കുന്ന ഉല്പന്നങ്ങൾ വിറ്റ്  അവർക്ക് കൈതാങ്ങാകാനും കഴിയുന്നു. നാല് വർഷത്തിനിടെ ഈ പ്രവർത്തനം കൊണ്ട്  മൂന്ന് ലക്ഷത്തോളം രൂപ JRC കുട്ടികളുടെ പ്രവർത്തനം കൊണ്ട് നൽകാനായി.

ഹരിത ഭൂമിയ്ക്കായി ഞാനും" എന്ന സ്കൂൾ പ്രവർത്തനത്തിലെ വളർണ്ടിയറായി JRC കേഡറ്റ്സും  പ്രവർത്തിച്ചു വരുന്നു.