മൂക്കുതല

മലപ്പുറം ജില്ലയിലെ ഒരു ഗ്രാമമാണ് മൂക്കുതല. പൊന്നാനി താലൂക്കിൽ നന്നം മുക്ക് പഞ്ചായത്തിൽ ചങ്ങരംകുളത്തിന് തൊട്ടുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്നു.

പി.സി.എൻ.ജി.എച്ച്.എസ് മൂക്കുതല എന്ന പി. ചിത്രൻ നമ്പൂതിരിപ്പാട് ഗവ.ഹയർസെക്കണ്ടറി സ്കൂൾ മൂക്കുതല. ചരിത്രകാരനും സഞ്ചാരിയും വിദ്യാഭ്യാസ പ്രവർത്തകനുമായ ചിത്രൻ നമ്പൂതിരിപ്പാടാണ് 1947ൽ ഈ വിദ്യാലയം സ്ഥാപിച്ചത്. 1957ൽ കേവലം ഒരുരൂപ പ്രതിഫലം വാങ്ങി അദ്ദേഹം ഈ സ്കൂൾ സർക്കാരിന് വിട്ടുകൊടുത്തു.

ചരിത്രം

കൊട്ടാരത്തിൽ ശങ്കുണ്ണി എഴുതിയ ‘ഐതിഹ്യമാല’യിലെ പരാമർശമനുസരിച്ച്, ‘മുക്കുതല’ എന്ന പേര് ‘മുക്തിസ്ഥലം’ അല്ലെങ്കിൽ മുക്കവലയിൽ നിന്നാണ് ഉരുത്തിരിഞ്ഞത്. മലപ്പുറം ജില്ലയുടെ തെക്കേ അതിർത്തിയിൽ നന്നംമുക്ക് പഞ്ചായത്തിലാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. പണ്ട് ഈ ഗ്രാമം വിദ്യാഭ്യാസപരമായി വളരെ പിന്നോക്കമായിരുന്നു. ഉപരിപഠനത്തിനായി മദ്രാസിലായിരുന്നു. ശ്രീ ചിത്രൻ നമ്പൂതിരിപ്പാട് തന്റെ ഗ്രാമത്തിന്റെ ദുർബലമായ വിദ്യാഭ്യാസ പശ്ചാത്തലം കണ്ടെത്തി, ഗ്രാമത്തിന്റെ ആളുകൾക്കായി ഒരു പുതിയ സ്കൂൾ ആരംഭിക്കാൻ തീരുമാനിച്ചു. 5 ഏക്കർ ഭൂമിയുള്ള ഒരു സ്കൂൾ അദ്ദേഹം പണിതു, അതിന് 'മൂക്കുതല സ്കൂൾ ' എന്ന് നാമകരണം ചെയ്തു. 07-06-1946-ൽ അദ്ദേഹം സ്കൂൾ ആരംഭിച്ചു. സ്കൂളിന്റെ ഉദ്ഘാടനം ശ്രീ എ വി കുട്ടി കൃഷ്ണമേനോൻ നിർവഹിച്ചു. ശ്രീ.കെ.സി.കുഞ്ഞേട്ടൻ ആയിരുന്നു സ്കൂളിന്റെ പ്രഥമ ഹെഡ്മാസ്റ്റർ. 166 വിദ്യാർത്ഥികളും 14 അധ്യാപക-അനധ്യാപക ജീവനക്കാരും ഉണ്ടായിരുന്നു.

ഭൂമിശാസ്ത്രം

സ്ഥാനം: കിഴക്കു രേഖാംശം മൂക്കുതല ക്ഷേത്രങ്ങൾ കൊണ്ട് പ്രശസ്തമാണ്. 6 ക്ഷേത്രങ്ങൾ, മൂക്കുതല ക്ഷേത്രങ്ങൾ എന്നറിയപ്പെടുന്നു. കണ്ണെംകാവ്, മേലെക്കാവ്, കീഴെക്കാവ്, രക്തേശ്വരം, പകരാവൂർ ശിവക്ഷേത്രം, കൊളഞ്ചേരി എന്നിവയാണ് അവ.

മൂക്കുതല ക്ഷേത്രങ്ങൾ

 
മൂക്കുതല ക്ഷേത്രങ്ങൾ
  •  
    കണ്ണേങ്കാവ്: ഭദ്രകാളി ക്ഷേത്രം
  • മേലേക്കാവ്: ദക്ഷിണമൂകാംബിക, ശങ്കരാചര്യർ തപസുചെയ്തതും, നാരായണീയത്തിന്റെ കർത്താവ് മേല്പത്തൂർ നാരായണ ഭട്ടതിരി സ്വർഗ്ഗാരോഹണം ചെയ്തതുമായി കരുതപ്പെടുന്ന ക്ഷേത്രം.
  • കീഴേക്കാവ്: വട്ടശ്രീകോവിൽ ഉള്ള, തൃക്കാർത്തിക ഉൽസവം നടക്കുന്ന ക്ഷേത്രം.
  • രക്തേശ്വരം, പകരാവൂർ ശിവക്ഷേത്രങ്ങൾ: മൂക്കുതലയിലെ പ്രസിദ്ധമായ ശിവ ക്ഷേത്രങ്ങൾ.
  • കൊളഞ്ചേരി: നരസിംഹമൂർത്തി ക്ഷേത്രം

പ്രധാന സ്ഥാപനങ്ങൾ

  • പി.സി.എൻ.ജി.എച്ച്.എസ്. സ്കൂൾ
  • പി.എച്ച്.സി. നന്നം മുക്ക്
  • എസ്.എസ്.എം.യു.പി സ്കൂൾ
  • വില്ലേജ് ഓഫീസ് നന്നം മുക്ക്.

പ്രധാന ആരാധനാലയങ്ങൾ

  • മൂക്കുതല ക്ഷേത്രങ്ങൾ
  • കാഞ്ഞിയൂർ പള്ളി
  • വടക്കും മുറി ജുമാ മസ്ജിദ്
  • നരണിപ്പുഴ പള്ളി
  • മാർത്തോമ്മ പള്ളി

പി. ചിത്രൻ നമ്പൂതിരിപ്പാട്

 
P CHITRAN NAMBOODIRIPAD

മലയാളത്തിലെ ഒരു എഴുത്തുകാരനും, വിദ്യാഭ്യാസ വിചക്ഷണനും സാമൂഹിക പ്രവർത്തകനുമായിരുന്നു പകരാവൂർ ചിത്രഭാനു നമ്പൂതിരിപ്പാട് എന്ന പി. ചിത്രൻ നമ്പൂതിരിപ്പാട്. മികച്ച അധ്യാപകനുള്ള ദേശീയ പുരസ്ക്കാരം ലഭിച്ച ഇദ്ദേഹം, തന്റെ 99-ആം വയസിലും ഹിമാലയൻ യാത്ര 29 തവണ പൂർത്തിയാക്കിയ വ്യക്തിയാണ്.  ഇദ്ദേഹത്തിന്റെ 99-ആം ജന്മദിന ആഘോഷ ചടങ്ങിൽ കേരള ഗവർണർ ജസ്റ്റിസ് പി. സദാശിവം നേരിട്ട് എത്തി അദ്ദേഹത്തെ ആദരിക്കുകയുണ്ടായി.  2023 ജൂൺ 27-ന് 103-ആം വയസ്സിൽ വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് അന്തരിച്ചു.

ജീവിതരേഖ

1920 ജനുവരി ഒന്നിന് ഇന്നത്തെ മലപ്പുറം ജില്ലയിലെ മൂക്കുതലയിൽ പകരാവൂർ മന എന്ന ഒരു യാഥാസ്ഥിതിക ഇല്ലത്ത് ജനിച്ചു. പകരാവൂർ കൃഷ്ണൻ സോമയാജിപ്പാടും പാർവതി അന്തർജനവുമായിരുന്നു മാതാപിതാക്കൾ. പ്രമുഖ സാമൂഹിക പരിഷ്കർത്താവും സാഹിത്യകാരിയുമായ ദേവകി നിലയങ്ങോട് സഹോദരിയാണ്. പരേതയായ ലീല അന്തർജനമാണ് ഭാര്യ. അഞ്ചുമക്കളുണ്ട്.

പൊതുപ്രവർത്തന രംഗത്ത്

ചിത്രൻ നമ്പൂതിരിപ്പാട് തന്റെ 14മത്തെ വയസ്സിൽ പന്തിഭോജനത്തിൽ (സാമൂഹ്യ പരിഷ്‌കരണ ശ്രമങ്ങളുടെ ഭാഗമായി സ്വാതന്ത്ര്യസമര കാലഘട്ടത്തിൽ കേരളത്തിൽ നടന്ന് വന്നിരുന്ന ഉയർന്ന ജാതിക്കാർ താഴ്ന്ന ജാതിക്കാരുടെ ഒപ്പം ഇരുന്ന് ആഹാരം കഴിക്കുന്ന സമരമുറ) പങ്കെടുത്തു. തൃശ്ശൂരിലെ സെന്റ് തോമസ് കോളേജിൽ നിന്നും ഇന്റർമീഡിയറ്റ് കോഴ്സ് ചെയ്യുന്നതിനിടയിൽ പ്രമുഖ കമ്യൂണിസ്റ്റ് ചിന്തകനും നേതാവുമായ കെ. ദാമോദദന്റെ സ്വാധീനത്തിൽ കമ്യൂണിസത്തിലേക്ക് ആകർഷിക്കപ്പെട്ടു. 1942ൽ എ.ഐ.എസ്.എഫ്.ന്റെ കൊച്ചി രാജ്യത്തെ പ്രഥമ സെക്രട്ടറിയായി ചെന്നൈയിലെ പച്ചയ്യപ്പാസ് കോളേജിൽ നിന്ന് ബിരുദാനന്തര ബിരുദം നേടിയ ശേഷം 1947 ൽ തന്റെ നാടായ മൂക്കുതലയിൽ അഞ്ച് ഏക്കർ സ്ഥലത്ത് ഒരു വിദ്യാലയം സ്ഥാപിച്ചു. പത്ത് വർഷത്തിന് ശേഷം അദ്ദേഹം ഈ വിദ്യാലയം വെറും ഒരു രൂപ വില വാങ്ങി കേരള സർക്കാരിനു കൈമാറി.  

പാഠ്യേതര പ്രവർത്തനങ്ങൾ

സ്കൗട്ട് & ഗൈഡ്സ്.

JRC

NSS

ക്ലാസ് മാഗസിൻ.

വിദ്യാരംഗം കലാ സാഹിത്യ വേദി.

ക്ലബ്ബ് പ്രവർത്തനങ്ങൾ.

ഫിലിംക്ലബ്ബ്

ഊർജ്ജ ക്ലബ് :

 
ഊർജ്ജ ക്ലബ്‍‍‍‍

പി.സി.എൻ.ജി.എച്ച്.എസ്. സ്കൂൾ ഊർജ്ജ ക്ലബിന്റെ നേതൃത്വത്തിൽ 06/07/2024 ന് "ഊർജ്ജസംരക്ഷണം നമ്മുടെ ഉത്തരവാദിത്തം" എന്ന വിഷയത്തിൽ LED ബൾബ് നിർമാണ ശില്പശാല സംഘടിപ്പിച്ചു. ശില്പശാല നയിച്ചത് ശ്രീ ഷാഫി വി. പി. അവറുകളാണ്.