പി.റ്റി.എം.വി.എച്ച്.എസ്.എസ് മരുതൂർക്കോണം/അക്ഷരവൃക്ഷം/കോവിഡ് പഠിപ്പിച്ച പാഠം
കോവിഡ് പഠിപ്പിച്ച പാഠം
സ്വന്തം സുഖ താല്പര്യങ്ങൾ ആവോളം അനുഭവിച്ചശേഷം മറ്റുള്ളവരെ സഹായിക്കാനോ സന്തോഷിപ്പിക്കാനോ നമുക്ക് സാധിക്കില്ല. അത്യാഗ്രഹവും സ്വാർത്ഥതയും എപ്പോഴും ആപത്താണ്. മനുഷ്യൻ എത്ര ചെറുതാണ് എന്ന് കൊറോണ നമ്മെ പഠിപ്പിച്ചു. അത്യാഗ്രഹവും സുഖവും നാശത്തിന് കാരണമാകരുത്. മോഹം പൂർത്തീകരിക്കാൻ ഏത് മാർഗ്ഗവും തേടരുത്. അടുക്കുന്നതിനേക്കൾ എല്ലാം കൊടുക്കുമ്പോഴാണ് നമുക്ക് സംതൃപ്തി ഉണ്ടാകേണ്ടത്.സ്വന്തം സമയവും സുഖ സൗകര്യങ്ങളും മറ്റുള്ളവർക്ക് ഗുണത്തിനായി ഭവിക്കണം.അങ്ങനെ ഉള്ളവർക്കേ ഹൃദയം തുറന്ന് ചിരിക്കാൻ കഴിയൂ. സ്നേഹവും കാരുണ്യവും ജീവിതത്തിൽ നൽകൂന്നവനേ സന്തോഷം ഉണ്ടാകൂ. ഞാൻ നിങ്ങളെ സ്നേഹിക്കുന്നതുപോലെ നിങ്ങളും പരസ്പരം സ്നേഹിക്കുവാൻ യേശു നമ്മോട് പറഞ്ഞു.. കൊറോണ കാലത്ത് നാം ഇത് ഉൾകൊണ്ടാൽ നന്നായിരിക്കും.
സാങ്കേതിക പരിശോധന - Kannans തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - ലേഖനം |