പി.റ്റി.എം.വി.എച്ച്.എസ്.എസ് മരുതൂർക്കോണം/അക്ഷരവൃക്ഷം/കോവിഡ് കാലത്തെ പ്രവാസി ജീവിതം
കൊറോണ പഠിപ്പിച്ച പാഠം
<
1-യാത്രകളില്ലാതെയും നമുക്ക് അവധിക്കാലത്തെ അതിജീവിക്കാൻ കഴിയും. 2-പുരോഹിതൻ, പൂജാരി, ഉസ്താദ് രോഗികൾക്ക് രക്ഷ ആകില്ല! ദൈവം അവനവനിലാണെന്നും ദൈവങ്ങളെ വീട്ടിലിരുന്നു ഭക്തിപൂർവ്വം ആരാധിക്കാനാകുമെന്നും മനസ്സിലായി.
3-ഭൂമിയിലെ യഥാർത്ഥ വൈറസുകളാണ് മനുഷ്യർ എന്ന് മനസ്സിലായി.
4-മൃഗശാലയിലെ മൃഗങ്ങളുടെ അവസ്ഥ മനസിലാക്കൻ സാധിച്ചു.
5-മലിനീകരണമില്ലാത്ത, കൊള്ളയും കൊലയും ബഹളങ്ങളും ഇല്ലാത്ത ഒരു സമൂഹമുണ്ടെന്ന് മനസ്സിലായി.
6-ശുചിത്വമുള്ള ജീവിതവും മദ്യപാനമില്ലാത്ത ജീവിതവും ബുദ്ധിമുട്ടുള്ള കാര്യമല്ല.
7-ലോകത്ത് ധാരാളം നല്ല ആളുകൾ ഉണ്ട്.
8-പണം കൊണ്ട് ഒന്നും നേടാൻ കഴിയില്ല.
9-മീനും, മുട്ടയും ,ഇറച്ചിയും ഇല്ലാതെയും ജീവിക്കാം.
10-ജങ്ക് ഫുഡ് ഇല്ലാതെ നമുക്കും കുട്ടികൾക്കും അതിജീവിക്കാൻ കഴിയും.
11-ജാതിയും മതവും ഇല്ലാത്ത ലോകത്തെ കാണാം.
12-ഇന്ത്യയിലെ എല്ലാ ജില്ലകളിലും മെഡിക്കൽ കോളേജുകൾ വേണം.
13-പാവപ്പെട്ടവനും, പണക്കാരനും കൊറോണ ക്ക് തുല്യർ
14-വിവാഹവും മരണാനന്തര കർമ്മവും വളരെ ലളിതമായി നടത്താം.
15-മനുഷ്യൻ എന്ന വലിയൊരു സംഭവം ഈ രോഗത്തിനു മുമ്പിൽ ഒന്നും അല്ലാതായി തീർന്നിരിക്കുന്നു.
</
സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം |