പി.റ്റി.എം.എൽ.പി.എസ്. മരുതൂർക്കോണം/അക്ഷരവൃക്ഷം/ലോക്ക്ഡൗൺ ദിനം

ലോക്ക്ഡൗൺ ദിനം
    ശാരീരിക അകലം പാലിച്ചുകൊണ്ട് നമുക്ക് ചിന്തിക്കാം  ഈ വയറസിന്റെ കടന്നുവരവ്. നമ്മെ എന്തൊക്കെ പഠിപ്പിച്ചു,  ശുചിത്വ പൂർണമായ ഒരു ജീവിത മാണ് വിജയകരമായ ജീവിതം. 
പരിസര ശുചിത്വം വ്യക്തി ശുചിത്വം ഇവ കൃത്യമായി പാലിക്കുന്നവർക്ക് രോഗ പ്രതിരോധ ശേഷി ഉണ്ടാകും ഒരു പരിധി വരെ രോഗങ്ങളിൽ നിന്നും മുക്തി നേടാം 
   എന്തായിരുന്നു ഇന്നലെവരെ നമ്മുടെ നാടിന്റെ അവസ്ഥ. ആർക്കും വീട്ടിൽ ഇരിക്കാൻ സമയമില്ല . റോഡു നിറയെ വാഹനങ്ങൾ , ഹോട്ടലുകളിലും വസ്ത്രമാളിക കളിലും ആശുപത്രികളിലും      ആരാധനാലയങ്ങളിലും തിരക്കോട് തിരക്ക് എന്നാൽ ഇന്നോ എല്ലാപേരും വീട്ടിൽത്തന്നെ ഉണ്ട് ആർക്കും ഒരിടത്തും പോകേണ്ട 
    പുറത്തിറങ്ങാൻ സാധിക്കാത്ത  കറങ്ങി നടക്കാൻ കഴിയാത്ത നിയന്ത്രണ ദിനങ്ങൾ എന്നതിനുപരി വീട്ടുകാരോടപ്പം വീടിനോടപ്പം പൂന്തോട്ടങ്ങളോടൊപ്പം പുസ്തങ്ങളോടൊപ്പം അസുലഭമായ അവധിക്കാലം സന്തോഷകരമായ ദിനങ്ങൾ 
    അച്ഛനെയും അമ്മയെയും സഹായിച്ച് അവരോട് ഒത്ത്  കളിച്ച് , പുസ്തകങ്ങളെ കൂട്ടുകാരാക്കി അടുത്ത അധ്യയന വർഷത്തിൽ നമ്മുടെ പഠനം മെച്ച പെടുത്തുവാൻ എന്തൊക്കെ ചെയ്യാൻ ആകും എന്ന് ചിന്തിച്ച് നല്ല തീരുമാനങ്ങൾ എടുത്ത് മുന്നേറാം 
    നാം നടക്കുന്ന വഴി കുടിക്കുന്ന വെള്ളം ശ്വസിക്കുന്ന വായു കഴിക്കുന്ന ഭക്ഷണം ഇവയൊക്കെ മലിനമാണ് എന്നാൽ ഈ ലോക്ക് ഡൗൺ ദിനത്തിൽ മാലിന്യങ്ങൾ കുറഞ്ഞു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത് അതു കൊണ്ടു തന്നെ നമ്മുടെ ചിന്തയും പ്രവർത്തനവും മാറിയാൽ ശുചിത്വ പൂർണമായ ,ആരോഗ്യ പൂർണമായ  നാളയിലേക്ക് .
ഗൗരി കൃഷ്ണ
2 പി ടി എം എൽ പി എസ് മരുതൂർക്കോണം
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം