Say No To Drugs Campaign

ലക്ഷ്യം

കേരള സംസ്ഥാനം രൂപീകൃതമായിട്ട് 65 വർഷം പിന്നിടുമ്പോൾ ആരോഗ്യ വിദ്യാഭ്യാസ സാമൂഹ്യ ക്ഷേമ മേഖലകളിൽ നാം കൈവരിച്ച നേട്ടങ്ങൾ രാജ്യത്തിന് തന്നെ മാതൃകയാണ്. എന്നാൽ ഇന്ന് നമ്മുടെ സമൂഹത്തിൽ വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗം നാം ഇതുവരെ നേടിയെടുത്തിട്ടുള്ള വികസനത്തിനും പുരോഗതിക്കും സാംസ്കാരിക മൂല്യങ്ങൾക്കും കടുത്ത വെല്ലുവിളിയാണ് ഉയർത്തുന്നത്. കുടുംബ ബന്ധങ്ങളുടെ തകർച്ച, കുറ്റ കൃത്യം, ആത്മഹത്യ തുടങ്ങി മദ്യവും മയക്കുമരുന്നും സൃഷ്ടിക്കുന്ന പ്രത്യാഘാതം നിരവധിയാണ്.

മയക്കുമരുന്നുകളുടെ കെണിയിൽ പലപ്പോഴും അകപ്പെടുന്നത് കുട്ടികളാണ്. ജീവിതം തന്നെ വഴിതെറ്റിക്കുന്ന ഈ വസ്തുക്കളെക്കുറിച്ച് വേണ്ടത്ര അറിവ് കുട്ടികൾക്കില്ല. ദിനംപ്രതി ജാതി മത പ്രായ ഭേദമന്യേ സ്ത്രീകളും കുട്ടികളുമടക്കം ലഹരി ഒരുക്കുന്ന അപകട ചുഴികളിൽ പതിക്കുന്നവരുടെ എണ്ണം കൂടിക്കാണ്ടിരിക്കുകയാണ്. ആൺ പെൺ വ്യത്യാസമില്ലാതെ യുവതലമുറ പ്രത്യേകിച്ച് വിദ്യാർത്ഥി വിദ്യാർത്ഥിനികൾ ഇതിൽ അകപ്പെട്ടിട്ടുണ്ട്. എന്നാണ് കണക്കുകൾ നമുക്ക് വ്യക്തമാക്കി തുളുന്നത്.

അതുകൊണ്ടുതന്നെ ലഹരിയുടെ വല അനുദിനം വ്യത്യസ്തമായി നമ്മുടെ നാടിനെ വരിഞ്ഞു മുറുകിക്കൊണ്ടിരി ക്കുന്നു. ഈ കാലഘട്ടത്തിൽ പാണക്കാട് പൂക്കോയ തങ്ങൾ ഹയർ സെക്കൻഡറി സ്കൂൾ (പി പി എം എച്ച് എസ് എസ്) നമ്മുടെ വിദ്യാലയം സംസ്ഥാന സർക്കാരിന്റെ 'ലഹരിവിമുക്ത കേരളം പദ്ധതിയോടൊപ്പം ചേർന്ന് ലഹരി വസ്തുക്കളുടെ ഉപയോഗത്തിന്റെ ദൂഷ്യവശങ്ങൾ അതിശക്തമായ പ്രചരണ ബോധവൽക്കരണ പ്രവർത്ത നത്തിലൂടെ വിദ്യാലയത്തിലെ 5200-ഓളം വിദ്യാർത്ഥി വിദ്യാർഥിനികളെയും രക്ഷിതാക്കളെയും സമൂഹത്തെയും ബോധ്യപ്പെടുത്തുകയും, മനുഷ്യനെ ശാരീരികമായും മാനസികമായും തകർക്കുന്ന ലഹരി എന്ന സാമൂഹ്യ വിപത്തിനെതിരെ നിലകൊള്ളുന്ന യുവതലമുറയെ വാർത്തെടുക്കുക എന്നതാണ് മുഖ്യലക്ഷ്യം. ലഹരിക്കടിമ പ്പെട്ടവരെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിക്കുന്നതിന് ആവശ്യമായ കൗൺസിലിംഗ് മറ്റു സൗകര്യങ്ങൾ ഒരുക്കുക.


പ്രവർത്തനങ്ങൾ

  • സർക്കാരിന്റെ ലഹരി വിമുക്ത കേരളം' പദ്ധതി നടപ്പാക്കുന്നതിനായി സ്കൂൾതല കമ്മിറ്റി രൂപീകരിച്ചു.
  • പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി 94 ക്ലാസ് മുറികളിലും, ക്ലാസ് ടീച്ചർ, ലഹരി വിരുദ്ധ പ്രവർത്തന സ്കൂൾ കോർഡിനേറ്റർമാർ എന്നിവരും ക്ലാസിലെ വിവിധ ക്ലബ്ബ് വിദ്യാർത്ഥി പ്രതിനിധികളും അടങ്ങുന്ന എട്ടങ്ക കമ്മിറ്റികളും കൂടിചേർന്ന വാട്സാപ്പ് ഗ്രൂപ്പുകൾ രൂപീകരിച്ചു.
  • ഒക്ടോബർ മാസം സംസ്ഥാന തല ഉദ്ഘാടനം മികവുറ്റതാക്കി.
  • സ്കൂളിലെ എല്ലാ കുട്ടികളും ലഹരി വിരുദ്ധ സന്ദേശം കൈമാറുകയും ബോധവത്കരണ ക്ലാസുകൾ നടത്തുകയും ചെയ്തു.
  • കുട്ടികൾക്ക് ലഹരി വിരുദ്ധ ബോധവത്ക്കരണത്തിനും, പ്രസംഗ പരിശീലനത്തിനും, ലഹരിക്കെതിരെയുള്ള പ്രവർത്തനങ്ങൾ, ആസൂത്രണം ചെയ്യാൻ വേണ്ടി 74 കുട്ടികൾക്ക് ഇരിക്കാൻ പറ്റുന്ന ഒരു ലഹരിവിരുദ്ധ എഴുത്തുപുര നിർമിച്ചു.
  • ലഹരിവിരുദ്ധ തെരുവുനാടകം സംഘടിപ്പിച്ചു.
  • “ലഹരിക്കെതിരെ ഒരു തേങ്ങ' പദ്ധതി (സ്കൂളിലെ ഓരോ വിദ്യാർത്ഥിയും ലഹരി വിരുദ്ധ സന്ദേശം അടങ്ങിയ മൂന്ന് സ്റ്റിക്കർ, ഒന്ന് കുട്ടിയുടെ വീട്ടിലും രണ്ടെണ്ണം തൊട്ടടുത്ത വീടുകളിലും ഒട്ടിച്ച് സ്റ്റി ക്കറിന് പകരം മൂന്ന് തേങ്ങ കൊണ്ടുവരുന്ന രീതിയിലുള്ള ഒരു പദ്ധതി ഒരുക്കി. ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് ഫണ്ട് കണ്ടെത്തുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം)


പദ്ധതികൾ

  • 94 ക്ലാസ്സ് മുറികളിലും ലഹരിവിരുദ്ധ ചുമർ പത്രികാ ബോഡ് സ്ഥാപിക്കുക.
  • 94 ക്ലാസ് മുറികളിലും ലഹരി വിരുദ്ധ മാസിക ഒരുക്കുക.
  • 10x 10 = 100 കുട്ടികൾക്ക് 10 സംഘങ്ങളായി ലഹരി വിരുദ്ധ തെരുവ് നാടകം പരിശീലിക്കുക.
  • ലഹരി വിരുദ്ധ പ്രചാരണ വാഹനം ഒരുക്കുക. എഴുത്തുപുരയിൽ നിന്നും വിദ്യാർത്ഥികളെ പ്രസംഗ പരിശീലനം നടത്തി ഗ്രാമങ്ങളിലേക്ക് പ്രചാരണ
  • പ്രവർത്തന യാത്രക്ക് വിദ്യാർത്ഥികളെ ഒരുക്കുക.
  • 40 അധ്യാപകർക്ക് ആർ.പി പരിശീലന നിശാ ശില്പശാല സംഘടിപ്പിക്കുക.
  • 100 ലഹരി വിരുദ്ധ ഗ്രാമീണ ജാഗരണ വാഹന യാത്ര ജനപങ്കാളിത്തത്തോടെ സംഘടിപ്പിക്കുക.



ലഹരിവിരുദ്ധപാഠശാല

   

ലഹരിവിരുദ്ധ കവിതാ ശില്പശാല